നേന്ത്രപ്പഴം ഉണ്ടോ ? കിടിലൻ രുചിയിൽ നാലുമണി പലഹാരം; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | 2 Banana snack recipe
2 Banana snack recipe : വെക്കേഷൻ സമയമായാൽ വൈകുന്നേരം ചായയോടൊപ്പം കുട്ടികൾക്ക് എന്ത് സ്നാക്ക് ഉണ്ടാക്കി നൽകുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അതേസമയം നേന്ത്രപ്പഴം പോലുള്ളവ നേരിട്ടു കൊടുത്താൽ അതു കഴിക്കാൻ മടിയും കുട്ടികൾ കാണിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള നേന്ത്രപ്പഴം ഉപയോഗിച്ച് ഒരു കിടിലൻ നാലുമണി
പലഹാരം എങ്ങിനെ ചെയ്തെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി നന്നായി പഴുത്ത നേന്ത്രപ്പഴം ആണ് ആവശ്യമായിട്ടുള്ളത്. രണ്ട് പഴമെടുത്ത് തോല് കളഞ്ഞ് കനം കുറച്ച് അരിഞ്ഞെടുക്കണം. ശേഷം ഒരു ഫോർക്ക് ഉപയോഗിച്ച് പഴം നല്ലതുപോലെ ഉടച്ചു കൊടുക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ രണ്ടു മുതൽ മൂന്ന് സ്പൂൺ പഞ്ചസാര അല്ലെങ്കിൽ ശർക്കര പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക്

കുറച്ച് തേങ്ങാക്കൊത്തും ഒരു പിഞ്ച് ഏലക്ക പൊടിയും ചേർത്ത് മിക്സ് ചെയ്യണം. ഇത് നല്ലതുപോലെ സെറ്റായി വരുമ്പോൾ അതിലേക്ക് അരക്കപ്പ് അളവിൽ വറുത്തുവെച്ച അരിപ്പൊടി കൂടി ചേർത്തു കൊടുക്കാം.ഇത് സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അല്പം മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി കൂടി അതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ കാൽ കപ്പ് അളവിൽ ചിരകി വെച്ച തേങ്ങ, കാൽ കപ്പ് പാൽ എന്നിവ കൂടി ചേർത്ത് അത്യാവശ്യം
ഉരുട്ടി ഇടാവുന്ന പാകത്തിൽ ഒരു മാവ് തയ്യാറാക്കി എടുക്കണം. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സ്നാക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കാം.എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ ചെറിയ ഉരുളകളായി ഇട്ട് വറുത്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ നേന്ത്രപ്പഴ സ്നാക്ക് തയ്യാറായിക്കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.2 Banana snack recipe Video Credit : Jaya’s Recipes
Banana fritters, also known as Pazham Pori in Kerala, are a popular and delicious tea-time snack made using ripe bananas. This traditional South Indian treat is loved for its crispy exterior and sweet, soft interior. The recipe uses ripe Nendran bananas (or any firm variety), sliced and dipped in a slightly sweet batter made from all-purpose flour, rice flour, sugar, a pinch of salt, and water. The slices are then deep-fried until golden brown and crisp. Rice flour is added to the batter to enhance the crunchiness, while a touch of turmeric can give it a warm, golden hue. These fritters are quick and easy to prepare, making them perfect for unexpected guests or a cozy evening snack. Served hot with a cup of chai or coffee, banana fritters bring comfort and nostalgia, reminding many of homemade treats enjoyed during monsoon or festive evenings in South Indian households.
വായിൽ അലിഞ്ഞുപോകും മധുരം.! പഴുത്ത മാങ്ങ ഒരു തവണ ഇങ്ങനെ ചെയ്തുനോക്കൂ; ഹെൽത്തി റെസിപ്പി