വെറും 2 മിനുട്ടിൽ ഒരു കലക്കൻ നാലുമണി പലഹാരം.! സ്കൂൾ വിട്ട് വരുന്ന കുട്ടീസിന് മുട്ട കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റിയ കിടിലൻ സ്നാക്സ് ഇതാ | 2 minutes easy egg snack recipe
ഒരു മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു സ്നാക്സ് ആണ് ഇത്, ചായക്ക് കൂടെ കിടിലൻ ടേസ്റ്റിൽ കഴിക്കാവുന്ന ഒരു പലഹാരം ആണ് ഇത്, നമ്മുടെ വീട്ടിൽ വിരുന്നുകാർ വന്നാൽ അവർക്ക് എന്തു കൊടുക്കണം എന്ന് ചിന്തിച്ചു തല പുകയ്ക്കുന്നവർ ആണ് നമ്മൾ പലരും, എന്നാൽ അതിന് പരിഹാരമായി ഇതാ ഒരു കിടിലൻ റെസിപി, വീട്ടിൽ വിരുന്നുക്കാർ വന്നാൽ അവരെ ഇരുത്തി കൊണ്ട് തന്നെ ഒരു മുട്ടയും ബ്രെഡും ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ കിടിലൻ സ്നാക്സ് ആണിത് , ഫില്ലിങ് ഒന്നും ഇല്ലെങ്കിൽ കൂടെ വളരെ ടേസ്റ്റിയാണ് ഈ സ്നാക്സ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അടിപൊളി സ്നാക്സ് ആണ് ഇത്, ഈ പലഹാരത്തിന്റെ മറ്റൊരു പ്രത്യേകത നമ്മുടെ അടുക്കളയിൽ കാണുന്ന കുറഞ്ഞ ചേരുവകൾ വെച്ച് കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്സ് ആണ് ഇത്, എന്നാൽ മുട്ട കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഈ സ്നാക്സ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ???
ചേരുവകകൾ:2 minutes easy egg snack recipe
- മുട്ട: 1
- ഉപ്പ്: ആവശ്യത്തിന്
- ചിക്കൻ മസാല : 1 ടീസ്പൂൺ
- ബ്രെഡ്
- എണ്ണ: ഫ്രൈ ചെയ്യാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം: 2 minutes easy egg snack recipe
ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക, ശേഷം ഈ മുട്ടയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം, ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ചിക്കൻ മസാല ഇട്ടു കൊടുക്കാം, എന്നിട്ട് ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കാം, ശേഷം ഇത് മാറ്റി വെക്കാം, ഇനി ഇതിലേക്ക് വേണ്ടത് ബ്രഡ് ആണ് അതിനുവേണ്ടി ബ്രഡ് എടുത്തിട്ട് അതിന്റെ സൈഡിലുള്ള ബ്രൗൺ കളർ കട്ട് ചെയ്ത് എടുക്കുക ശേഷം ഒരു ബ്രെഡിന് രണ്ടായി മുറിച്ചിട്ടാണ് ബ്രെഡ് എടുക്കേണ്ടത്, ശേഷം ഈ രണ്ടു ബ്രഡും കൂട്ടിവെച്ച് സൈഡ് കൈകൊണ്ട് നന്നായി
പ്രസ് ചെയ്തു കൊടുക്കുക, ശേഷം ഇത് നമ്മൾ നേരത്തെ മിക്സ് ചെയ്തു വെച്ച മുട്ടയിൽ മുക്കി എടുക്കുക, ശേഷം ബ്രഡ് ക്രംസിൽ കോട്ട് ചെയ്തെടുക്കുക,ഇവിടെ എടുത്തിരിക്കുന്ന ബ്രെഡ് ക്രമ്പ്സ് നേരത്തെ കട്ട് ചെയ്തു മാറ്റി വെച്ച ബ്രെഡ്ന്റെ ബ്രൗൺ ഭാഗം മിക്സിയുടെ ജാറിലിട്ട് പൊടിച്ച് എടുത്തതാണ്, അതുകൊണ്ട് തന്നെ ബ്രെഡിന്റെ ബ്രൗൺ വേസ്റ്റ് ആവുകയും ചെയ്യുന്നില്ല, ഇനി ഇത് ഫ്രൈ ചെയ്തെടുക്കാൻ വേണ്ടി ആദ്യം ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക , ശേഷം അതിലേക്ക് ഫ്രൈ ചെയ്തു എടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് കൊടുക്കുക, ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഈ സ്നാക്സ് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം, രണ്ടുവശവും മറിച്ചിട്ട് നന്നായി വേണം ഈ സ്നാക്സ് ഫ്രൈ ചെയ്ത് എടുക്കാൻ , അങ്ങനെ ഓരോന്നും ഫ്രൈ ചെയ്തെടുക്കുക, ഇപ്പോൾ മുട്ട കൊണ്ടുള്ള നമ്മുടെ അടിപൊളി സൂപ്പർ ടേസ്റ്റി സ്നാക്സ് റെഡിയായിട്ടുണ്ട്!!!! She book 2 minutes easy egg snack recipe
