നല്ല എരിവും പുളിയും ഉള്ള അലയ മീൻ കറി ഉണ്ടാക്കുന്നത് നോക്കാം.
Ayala Mulakittathu Recipe: നല്ല ചൂട് ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷനായ ഈ ഒരു അയല മീൻ കറി ഉണ്ടാക്കാനായി വളരെ കുറഞ്ഞ സമയമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ.
ചേരുവകൾ
- അയല മീൻ
- വാളൻ പുളി – നാരങ്ങ വലുപ്പം
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- കടുക് – 1/2 ടീ സ്പൂൺ
- ഉലുവ – 1/2 ടീ സ്പൂൺ
- വേപ്പില
- ഇഞ്ചി ചതച്ചത് – 1 ടീ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
- തക്കാളി – 2 എണ്ണം
- ചെറിയുള്ളി – 1 കപ്പ്
- പച്ചമുളക് – 3 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- മുളക് പൊടി – 2. 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- പെരുംജീരക പൊടി
- മല്ലി പൊടി – 1 ടീ സ്പൂൺ
Ayala Mulakittathu Recipe
രീതി
ഒരു മൺചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ഇതിന്റെ കൂടെ തന്നെ ഉലുവയും കറിവേപ്പിലയും ഇട്ട് ഇളക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് തക്കാളി ചെറുതായി അരിഞ്ഞത് എന്നിവയും ഇട്ട് നന്നായി വഴറ്റുക. തക്കാളി നന്നായി വാടി വരുമ്പോൾ ഇതിലേക്ക് ചെറിയുള്ളി പച്ചമുളക് എന്നിവ ഇട്ടുകൊടുത്ത് വീണ്ടും നന്നായി ഇളക്കുക.
ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം നന്നായി വാടി വരുമ്പോൾ ഇതിലേക്ക് നമുക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, പെരുംജീരകപ്പൊടി, എന്നിവ കൂടി ചേർത്തു കൊടുത്ത് പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ചൂടുവെള്ളവും ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിക്കുക. ശേഷം അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഇട്ടുകൊടുത്ത് നന്നായി ഇളക്കിയ ശേഷം അടച്ചുവെച്ച് മീൻ വേവുന്നവരെ കുക്ക് ചെയ്യാം. ഇനി ഇതിലേക്ക് കുറച്ച് വേപ്പില കൂടി ഇട്ടു കഴിഞ്ഞാൽ നമ്മുടെ മീൻ കറി റെഡിയായി.