2 പഴം ഉണ്ടോ ? വിരുന്നുകാർ ഇതിന്റെ റെസിപ്പി ചോദിക്കാതെ പോവില്ല.! ഈസി ബനാന സ്നാക്ക്.

0

About Banana Snack Recipe

ഇന്ന് നമ്മൾ തയാറാക്കാൻ പോകുന്നത് നേന്ത്രപ്പഴം വെച്ച് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരമാണ്. നേന്ത്രപഴം കഴിക്കാൻ മടിയുള്ളവരാണ് നമ്മുടെ മക്കളിൽ പലരും. എന്നാൽ ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കൂ. കുട്ടികൾ ചോദിച്ചുവാങ്ങി കഴിക്കും. അത്രക്കും സ്വാദാണ്. അതും ഇപ്പോഴും നമ്മുടെയെലാം അടുക്കളയിൽ ഉള്ള സാധനങ്ങൾ തന്നെ ആകുമ്പോൾ എല്ലാവരും ഹാപ്പി അല്ലെ.. പൊട്ടാസ്യം ധാരാളമായി അടങ്ങിയ നേന്ത്രപ്പഴം പതിവായി എന്നും കഴിക്കുന്നത് നമ്മുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. എങ്ങനെയാണ് തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് താഴെ വിശദമായി തന്നെ പറയുന്നു.

ചേരുവകകൾ / Ingredients

  • നേന്ത്രപഴം പുഴുങ്ങിയത് 2
  • ശർക്കര
  • തേങ്ങ ചിരകിയത്
  • ഏലക്കാപ്പൊടി
  • ഉപ്പ്
  • ഗോതമ്പുപൊടി
  • ബേക്കിങ്‌സോഡ

തയാറാക്കുന്ന വിധം / How to make Banana Snack Recipe

പുഴുങ്ങിയെടുത്ത രണ്ട് നേന്ത്രപഴം നന്നായി ഒന്ന് ഉടച്ചെടുത്തതിന് ശേഷം അതിലേക്ക് അരകപ്പ് തേങ്ങാ ചെരുകിയത്, മധുരത്തിന് ആവശ്യമായ ശർക്കര പൊടിയാക്കിയത്, ഒരു ടീസ്പൂൺ ഏലക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവയെല്ലാം ചേർത്ത് കൈ വെച്ച് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. നന്നായി യോജിപ്പിച്ചതിനുശേഷം അരകപ്പ് ഗോതമ്പുപൊടിയും ബേക്കിങ് സോഡയും ചേർത്തുകൊടുത്തതിന് ശേഷം നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം.

ഉപയോഗിക്കുന്ന പഴത്തിന്റെ അളവിനനുസരിച്ച് ചേർക്കുന്ന ഗോതമ്പു പൊടിയിലും മാറ്റങ്ങൾ വരുത്തണം. മാവ് കറക്റ്റ് പരുവത്തിൽ ആയതിനുശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ന്നായി ചൂടായി വരുമ്പോൾ നമ്മയുടെ പലഹാരം പൊരിച്ചെടുക്കുന്നതിന് ആവശ്യമായ എണ്ണ ഒഴിച്ചതിനു ശേഷം തയാറാക്കി വെച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി വടയുടെ ഷേപ്പിൽ മാറ്റിയെടുത്തതിനുശേഷം എണ്ണയിൽ പൊരിച്ചെടുക്കാം. ഇപ്പോൾ സ്വാദിഷ്ടമായ നാലുമണി പലഹാരം തയ്യാർ.. Video Credit : Pepper hut

Leave A Reply

Your email address will not be published.