ഹമ്പോ കിടിലൻ ടേസ്റ്റ്.!! ചായക്കൊപ്പം ഒരിക്കൽ കഴിച്ചാൽ പിന്നെ പാത്രം കാലിയാക്കുന്നതറിയില്ല..
നാലുമണി സ്നാക്സ് ആയി കഴിക്കാൻ പറ്റിയ ബനാന കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ബനാന ബോക്സിന്റെ റെസിപ്പി ആണ് ഇന്ന്, വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഈ ബനാന ബോക്സ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?! Banana Snacks Recipe
Ingredients: Banana Snacks Recipe
- ബനാന – മൂന്നെണ്ണം
- നെയ്യ് – 2 ടേബിൾ സ്പൂൺ
- പഞ്ചസാര – 3 ടേബിൾ സ്പൂൺ
- മുട്ട – രണ്ടെണ്ണം
- തേങ്ങ – അര കപ്പ്
- ഏലക്ക പൊടി – 2 ടീസ്പൂൺ
- മൈദ – 1 കപ്പ്
- വെള്ളം – ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം: Banana Snacks Recipe
ആദ്യം മൂന്ന് മീഡിയം സൈസിലുള്ള ബനാന ചെറുതായി കട്ട് ചെയ്ത് എടുക്കുക, ശേഷം ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാക്കി അതിലേക്ക് 1 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക, നെയ്യ് ചൂടായി വരുമ്പോൾ നേരത്തെ കട്ട് ചെയ്തു വെച്ച പഴം ഇതിലേക്ക് ചേർത്തുകൊടുക്കാം, ശേഷം നന്നായി വഴറ്റിയെടുക്കുക, പഴം വഴന്നു വന്നാൽ ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ഇട്ടു കൊടുത്ത്, പഞ്ചസാര മേൽറ്റ് ആവുന്നത് വരെ ഇളക്കി കൊടുക്കുക, ശേഷം ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക, ശേഷം എല്ലാം നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് ഒരു ടീസ്പൂൺ ഏലക്ക പൊടി
ചേർത്തു ഒന്നുകൂടി ഇളക്കി കൊടുക്കാം, ശേഷം തീ ഓഫ് ചെയ്ത് ഇത് ചൂടാറാൻ വെക്കാം, ശേഷം ഇതിലേക്കുള്ള മിക്സ് തയ്യാറാക്കാൻ വേണ്ടി ഒരു ബൗൾ എടുക്കുക, അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കാം, ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഏലക്കാപ്പൊടി, ഒരു ടീസ്പൂൺ പഞ്ചസാര, എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കാം, നന്നായി മിക്സ് ആയി വന്നാൽ ഇത് മാറ്റിവെക്കാം, ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് ഇതിലേക്ക് ഒരു കപ്പ് മൈദ, 1 1/4 കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ്, ഒരു മുട്ട പൊട്ടിച്ചൊഴിക്കുക, എന്നിവയെല്ലാം ചേർത്ത് കൊടുത്ത നന്നായി അടിച്ചെടുക്കുക,
ശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റാം, ശേഷം ഇത് ചുട്ടെടുക്കാൻ വേണ്ടി അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാക്കുക, തേൻ ചൂടായി വന്നാൽ തീ കുറച്ചുവെച്ച് അതിലേക്ക് ഒരു തവി മാവ് ഒഴിച്ചുകൊടുത്തു ദോശ പോലെ മീഡിയം തിക്നെസ്സിൽ പരത്തിയെടുക്കുക, ഇപ്പോൾ തീ കൂട്ടിക്കൊടുക്കാൻ ശേഷം പെട്ടെന്ന് ചുട്ടെടുക്കാം, ശേഷം ഇത് മാറ്റാം, ശേഷം ഇതിന്റെ നടുവിലേക്ക് പഴത്തിന്റെ മിക്സ് വെച്ച് കൊടുത്ത് നാലു ഭാഗത്തുനിന്നും മടക്കി ബോക്സ് ആക്കി മടക്കിയെടുക്കാം,
ശേഷം എല്ലാം ഇതുപോലെ ചെയ്തെടുക്കുക, ഇനി ഇത് ശാലോ ഫ്രൈ ചെയ്യാൻ വേണ്ടി ഒരു പാൻ അടുപ്പത്തു വച്ച് ചൂടാക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക, നെയ്യ് ചൂടായി വന്നാൽ ഓരോ ബോക്സും മുട്ടയുടെ മിക്സിലേക്ക് മുക്കിക്കൊടുത്ത് പാനിലേക്ക് ഫ്രൈ ചെയ്തെടുക്കാം, ഹൈ – മീഡിയം ഫ്ലെയിമിൽ തീ വെച്ച് കൊടുക്കാം, ഇത് തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ആയാൽ ഇത് മാറ്റാം, ഇപ്പോൾ അടിപൊളി ബനാന ബോക്സ് തയ്യാറായിട്ടുണ്ട്!!! cook with shafee വീഡിയോ കാണാം Banana Snacks Recipe