വൈകുന്നേരം ചായക്കൊപ്പം ഒരു കിടിലൻ നാലുമണി പലഹാരം ആയാലോ? ഇഷ്ടമില്ലാത്തവർ പോലും കഴിക്കുന്ന കിടിലൻ ബോണ്ട; എളുപ്പത്തിൽ തയ്യാറാക്കാം| Chayakkada Special Bonda Recipe
Chayakkada Special Bonda Recipe: വൈകുന്നേര ചായക്ക് കൂടെ കഴിക്കാൻ പറ്റിയ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരം ഉണ്ടാക്കി നോക്കിയാലോ? കുറച്ചു ചേരുവകൾ വെച്ച് വളരെ ടേസ്റ്റിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരമാണിത് , ചയക്കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിലും സോഫ്റ്റിലും നമുക്ക് ഇതു വീട്ടിൽ പെട്ടന്ന് തന്നെ തയ്യാറാക്കി എടുക്കാം, ഇതു ചെറിയവർക്കും വലിയവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സോഫ്റ്റ് പലഹാരമാണിത്, മാത്രമല്ല പഞ്ഞിപോലുള്ള ഈ പലഹാരം കാണാനും കഴിക്കാനും ഒരു പോലെ നല്ലതാണ്, ഇതു ഒരു നാടൻ പഞ്ഞി പോലെയുള്ള പലഹാരമാണ് , എങ്ങനെയാണ് ഈ പഞ്ഞി പോലുള്ള പലഹാരം ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?!
Ingredients:
- ശർക്കര : 1 കപ്പ്
- മൈസൂർ പഴം : 3 എണ്ണം
- ഗോതമ്പ് പൊടി : 2 കപ്പ്
- ചെറിയ ജീരകപൊടി : 1/4 to 1/2 ടീസ്പൂൺ
- ഉപ്പു : 2 പിഞ്ച്
- ബാക്കിംഗ് സോഡാ : 3/4 ടീസ്പൂൺ
- വെള്ളം
Ingredients:
- Jaggery: 1 cup
- Mysore Banana: 3 pieces
- Wheat flour: 2 cups
- cumin powder: 1/4 to 1/2 teaspoon
- Salt: 2 pinches
- Baking soda: 3/4 teaspoon
- Water
How to Make Chayakkada Special Bonda Recipe
ആദ്യം ഒരു പത്രത്തിലേക്കു 1 കപ്പ് ശർക്കരയും കാൽ കപ്പ് വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക, ശേഷം അരിച്ചുമാറ്റിവെക്കുക. അടുത്തതായി 3 മൈസൂർ പഴം എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് പഴത്തിന്റെ തൊലി കളഞ്ഞു ഇട്ടു കൊടുക്കാം, എന്നിട്ട് അരിച്ചുവച്ച ശർക്കരപ്പാനി മുക്കാൽ കാപ്പോളം ഉണ്ട് അത് മുഴുവനായി ഒഴിച്ചുകൊടുക്കേണ്ട ആദ്യം മുക്കാൽ ഭാഗം ഒഴിച്ച്,പിന്നീട് മിക്സ് ചെയ്യുമ്പോൾ മധുരത്തിനനുസരിച്ചു ചേർത്തുകൊടുത്താൽ മതി,
ശേഷം ഫൈനായി അരച്ചെടുക്കുക. ഇനി ഒരു ബൗൾ എടുത്ത് 2 കപ്പ് ഗോതമ്പു പൊടി, അര ടീസ്പൂൺ ഏലക്കപൊടിയും, 1/4 to 1/2 ചെറിയ ജീരകപ്പൊടിയും, 2 നുള്ള് ഉപ്പും, 3/4 ബാക്കിംഗ് സോഡയും ചേർത്തുകൊടുത്തതിന് ശേഷം നന്നായിട്ട് മിക്സ് ചെയ്‌തു കൊടുക്കാം, ശേഷം അരച്ചുവച്ച പഴത്തിന്റെയും ശർക്കരയുടെയും കൂട്ടാണ് അത് മുഴുവനായി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക എന്നിട്ട് ഇതൊന്ന് മിക്സ് ചെയ്യുക. ശേഷം മധുരം നോക്കുക, നിങ്ങൾക് ഇതിലേക്ക് മധുരമാവശ്യം ഉണ്ടെങ്കിൽ നേരത്തെ മാറ്റി വച്ച ശർക്കര പാനി ചേർക്കാവുന്നതാണ്, മധുരം മതിയെങ്കിൽ ഇനി ചേർത്തുകൊടുക്കേണ്ടതില്ല.മീഡിയം തിക്നസ്സിലാണ് മാവ് വേണ്ടത് , നല്ലോണം കാട്ടിയാവാനും പാടില്ല,
ശേഷം കൈവച്ചു നന്നായി കുഴച്ചെടുക്കുക. അങ്ങനെ മാവ്വ് തയാറായിട്ടുണ്ട്, ഇനി ഇതൊന്ന് അടച്ചു വച്ച് രണ്ടര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം. ശേഷം ഒരു പത്രത്തിൽ കുറച്ചു വെള്ളമെടുത്തു രണ്ട് കയ്യും അതിൽ മുക്കി നനച്ചതിന് ശേഷം എത്ര വലുപ്പമാണ് ബോണ്ടക്ക് വേണ്ടത് അതിനനുസരിച്ചു കയ്യിൽ എടുത്ത് ഷേപ്പ് ആക്കി എടുത്താൽ മതി, എന്നിട്ട് നേരെ തിളച്ച എണ്ണയിൽ ഇട്ട് വേവിച്ചെടുക്കാം. ഇവിടെ തീ വളരെ കുറച്ചു വച്ച് വേണം വേവിച്ചെടുക്കാൻ, എങ്കിൽ മാത്രമേ ബോണ്ടയുടെ ഉൾവശം വേവുകയൊള്ളു, ഇപ്പോൾ രുചികരമായ വൈകുന്നേര പലഹാരം തയ്യാറായിട്ടുണ്ട്!!!! Chayakkada Special Bonda Recipe| Video Credit: Fathimas Curry World
For a true “Chayakkada Special Bonda” from Kerala, you’re likely looking for the sweet, fluffy, deep-fried snack known as Undampori or Sweet Bonda, a popular accompaniment to a steaming cup of tea. The recipe often involves a combination of wheat flour and sometimes a little all-purpose flour (maida) for texture, mashed ripe bananas (especially the small, sweet “Palayamkodan” variety), jaggery or sugar for sweetness, a hint of cardamom powder for aroma, and a touch of baking soda to ensure it puffs up perfectly. The ingredients are mixed into a thick, sticky batter and left to rest for a while, allowing the flavors to meld and the batter to achieve the right consistency. Small portions of this batter are then carefully dropped into hot oil and deep-fried until they turn a beautiful golden brown and become wonderfully fluffy and cooked through, offering a delightful contrast of a slightly crispy exterior and a soft, sweet interior. This simple yet utterly delicious snack is a nostalgic favorite across Kerala’s tea stalls and homes, perfect for an evening treat.