വെറും 10 മിനിറ്റിൽ എണ്ണയിൽ മുക്കി പൊരിക്കാതെ അസാധ്യ രുചിയിൽ ഒരു പലഹാരം.!

0

പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ എന്നാൽ ആരോഗ്യപ്രദമായ ഒരു പലഹാരം ഇതാ… എണ്ണയിൽ മുക്കി പൊരിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല, ആവിയിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ പലഹാരം…. ഇത് രാവിലെ ബ്രേക്ക് ഫാസ്റ്റിനോ അല്ലെങ്കിൽ നാലുമണിക്ക് ചായക്ക് കൂടെയോ കഴിക്കാൻ പറ്റിയ അടിപൊളി പലഹാരമാണ്, എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!!!

ചേരുവകകൾ: Easy 10 minutes breakfast recipe

  • ചൊവ്വരി : 250 കപ്പ്
  • കോൺഫ്ലവർ: 1 കപ്പ്
  • സവാള : 1
  • പച്ചമുളക്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • ഉപ്പ് ആവശ്യത്തിന്
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • ഗരം മസാല
  • മുട്ട
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം: Easy 10 minutes breakfast recipe

ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് 250 ഗ്രാം ചൊവ്വരിയിട്ടു നന്നായി റോസ്റ്റ് ചെയ്യുക , തീ കുറച്ചുവെച്ച് 3-4 മിനിറ്റ് ഇളക്കിക്കൊടുക്കുക, ശേഷം ചൂട് മാറാൻ മാറ്റിവെക്കുക,ചൂടരിയതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് പൊടിച്ചെടുക്കുക, ശേഷം അരിച്ചെടുക്കാം, ഇനി ഇതിലേക്ക് ഒരു കപ്പ് കോൺഫ്ലവർ ഇട്ടുകൊടുക്കുക, ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം തിളച്ചവെള്ളം കുറച്ചു കുറച്ചായി ഒഴിച്ചുകൊടുത്ത് കുഴച്ചെടുക്കുക, ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തിൽ വേണം കുഴച്ചെടുക്കാൻ,

ശേഷം അടച്ചുവെച്ച് മാറ്റിവയ്ക്കാം , ഇനി ഫില്ലിംഗ് ഉണ്ടാക്കുവാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ചു ചൂടാക്കുക,ശേഷം ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചുകൊടുത്തു ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, എരിവ് അനുസരിച്ച് പച്ചമുളക്, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ഇട്ടു കൊടുക്കാം, ശേഷം ഉള്ളി സോഫ്റ്റ് ആയി വരുന്നത് വരെ ഇളക്കാം ,ശേഷം അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടുകൊടുത്തു ഇളക്കി കൊടുക്കാം, ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, എന്നിവ ഇട്ടുകൊടുത്തു പച്ചമണം

മാറുന്നത് വരെ ഇളക്കി കൊടുക്കുക, ശേഷം പാനിന്റെ സൈഡിലേക്ക് ഈ മസാല നീക്കി ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചു ഒരു നുള്ള് ഉപ്പും ഇട്ടു കൊടുക്കാം, ശേഷം നന്നായി ചിക്കി കൊടുക്കാം, മുട്ട ചിക്കിയതും മസാലയും കൂടി നന്നായി മിക്സ് ചെയ്യാം, ഇപ്പോൾ ഉപ്പു കുറവാണെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്, ഫില്ലിംഗ് ഇവിടെ റെഡിയായിട്ടുണ്ട് ഇനി തീ ഓഫ് ചെയ്തു ചൂടാറാൻ മാറ്റിവെക്കാം,ശേഷം കുഴച്ചുവെച്ച മാവ് ചെറിയ ബോൾസ് ആക്കി ഉരുട്ടിയെടുക്കുക, ശേഷം ഇതൊന്നു റൗണ്ട് ഷേപ്പിൽ പരത്തിയെടുക്കുക, ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഫില്ലിംഗ് ചേർത്തു വെച്ചു കൊടുത്തതിനു ശേഷം സൈഡ് നന്നായി ഒട്ടിച്ചു കൊടുക്കാം ശേഷം ആവിയിൽ വേവിച്ചെടുക്കുന്നതിന് വേണ്ടി ഒരു പാനിൽ വെള്ളം തിളക്കാൻ വെക്കുക, ചൂടായി വന്നാൽ തീ മീഡിയം ഫ്ളൈമിൽ വെച്ചു മുകളിൽ ഒരു തട്ട് വെച്ചു അതിൽ എണ്ണ പുരട്ടി കൊടുക്കുക, ശേഷം തട്ടിൽ വെച്ചു 15 മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി പലഹാരം റെഡിയായിട്ടുണ്ട് !!!! video credit : Amma Secret Recipes Easy 10 minutes breakfast recipe

Leave A Reply

Your email address will not be published.