ചൂടാറിയാലും വളരെ ക്രിസ്പിയായി ഇരിക്കുന്ന ഫ്രഞ്ച് ഫ്രൈസ് തന്നെ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം!!
easy and crispy french fries recipe:കുട്ടികൾ എപ്പോഴും ചോദിച്ചു വാങ്ങിച്ചു കഴിക്കുന്ന ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. പക്ഷേ ഇത് എപ്പോഴും പുറത്തുനിന്ന് വാങ്ങിച്ചു കൊടുക്കുന്നത് ആരോഗ്യകരമല്ല. ഇനി നമുക്ക് ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തന്നെ ഉണ്ടാകും. അതും റെസ്റ്റോറന്റ് സ്റ്റൈലിൽ തന്നെ. സമയം എത്ര കഴിഞ്ഞാലും തണുത്ത് പോകാതെ ക്രിസ്പിയായി തന്നെ ഇരിക്കുന്ന ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഈ ഒരു ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയെടുക്കാനായി വളരെ എളുപ്പവുമാണ് ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് താഴെ കൊടുത്തിട്ടുണ്ട്.
ചേരുവകൾ
- ഉരുളകിഴങ്ങ്
- കോൺ ഫ്ലോർ – 1. 1/2 ടേബിൾ സ്പൂൺ
- ഓയിൽ
- ഉപ്പ് – ആവശ്യത്തിന്
ആദ്യം തന്നെ ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസിന്റെ ഷേപ്പിൽ തൊലി കളഞ്ഞ ശേഷം അറിഞ്ഞു എടുക്കുക . ഇനി ഇത് തണുത്ത വെള്ളത്തിലേക്ക് 5 മിനിറ്റ് ഇട്ടു വയ്ക്കുക. അഞ്ചു മിനിറ്റിനു ശേഷം ഇത് നല്ല വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇത് ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ച ശേഷം അതിലേക്ക് ഇട്ടു കൊടുത്ത് 5 മിനിറ്റ് കുക്ക് ചെയ്യുക. 5 മിനിറ്റിൽ കൂടുതൽ കുക്ക് ചെയ്യണ്ട ആവശ്യമില്ല.
easy and crispy french fries recipe
ചൂട് വെള്ളത്തിൽ നിന്ന് ഉടനെ തന്നെ അത് മാറ്റി വേറൊരു പാത്രത്തിലേക്ക് ഇടേണ്ടതാണ്. ഇനി അതിൽ നിന്ന് കോരിയെടുത്ത് മാറ്റിയശേഷം ടിഷ്യു പേപ്പറിലേക്ക് ഇട്ടു കൊടുത്ത് ഉരുളക്കിഴങ്ങിലെ ജലാംശം എല്ലാം തുടച്ചു മാറ്റുക. ശേഷം ഇതിലേക്ക് കോൺ ഫ്ലോർ കൂടി ചേർത്തു കൊടുത്ത് തിളച്ച എണ്ണയിലിട്ട് പൊരിച് എടുക്കുക. പൊരിച്ചു കോരി മാറ്റിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുത്തു നന്നായി കുടഞ്ഞെടുക്കുക.