റവയുണ്ടോ വീട്ടിൽ എങ്കിൽ ഇത് കാണാതെ പോകരുതേ.. ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഞൊടിയിടയിൽ…| Easy Breakfast Using Rava and Coconut Recipe

0

Easy Breakfast Using Rava and Coconut Recipe

ഈ തിരക്കിന് ഇടയിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ എല്ലാവർക്കും പറ്റാറില്ല, പക്ഷേ ബ്രേക്ക്ഫാസ്റ്റ് എന്നും നമുക്ക് സ്കിപ് ചെയ്യാനും പറ്റില്ല, അതുകൊണ്ട് തന്നെ നമുക്ക് പെട്ടന്ന് റവയും തേങ്ങയും വെച്ചു എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ റെസിപി ഇതാ!! കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന അടിപൊളി വിഭവം.

Ingredients:

  • റവ: 1 കപ്പ്
  • തേങ്ങ : 1/2 കപ്പ്
  • ഉപ്പ് : ആവശ്യത്തിന്
  • ചുവന്ന ഉള്ളി : കുറച്ച്
  • ചെറിയ ജീരകം : 1/2 ടീസ്പൂൺ
  • വെള്ളം

Ingredients:

  • Semolina: 1 cup
  • Coconut: 1/2 cup
  • Salt: As needed
  • Red onion: A few
  • Small cumin seeds: 1/2 teaspoon
  • Water

How to make Easy Breakfast Using Rava and Coconut Recipe

ഒരു മിക്‌സിയുടെ ജാർ എടുക്കുക എന്നിട്ട് അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക, ഇതിനു വേണ്ടി വറുത്തതോ വറുക്കാത്തതോ ആയ റവ എടുക്കാം, ഇനി ഇതിലേക്ക് 1/2 കപ്പ് തേങ്ങ ചിരകിയത്, കുറച്ചു ചുവന്ന ഉള്ളി എന്നിവ ഇതിലേക്ക് ഇട്ട് കൊടുക്കാം ഇനി ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കാം, ഇനി ഇത് അരക്കാൻ ആവശ്യമായ വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക, വെള്ളത്തിൻ്റെ അളവ് എന്ന് പറഞ്ഞാൽ തേങ്ങയുടെയും റവയുടെയും മുകളിൽ നിക്കുന്നത് ആണ്, ഇനി ഇത് നന്നായി അരച്ച് എടുക്കണം, ഇനി ഇതൊരു ബൗളിലേക്ക് മാറ്റാം ദോശ മാവിൻ്റെ പരുവത്തിൽ ആണ് മാവ്

അരച്ചു എടുത്തിട്ട് ഉള്ളത്, ഇനി ഇതിലേക്ക് ഫ്ലാവറിന് വേണ്ടി 1/2 ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക, ഇപ്പൊൾ നമ്മുടെ മാവ് റെഡി ആയിട്ടുണ്ട്, ഇനി ഇത് ചുട്ടെടുക്കാൻ വേണ്ടി ഒരു പാൻ ചൂടാക്കുക എന്നിട്ട് ഇതിൽ കുറച്ചു ഓയിൽ ബ്രഷ് ചെയ്തു കൊടുക്കാം, ഇനി ഇതിലേക്ക് മാവ് ഒഴിച്ച് പരത്തി എടുക്കേണ്ട ആവശ്യമില്ല ഇതുപോലെ തന്നെ വെച്ചു അടച്ചു വെച്ച് വേവിച്ച് എടുത്താൽ മതി, ഒരു ഭാഗം ആയി കഴിഞ്ഞാൽ മറിച്ച് അടുത്ത ഭാഗം വേവിച്ച് എടുക്കുക, ഇനി നമുക്ക് ഇത് ചുട്ടെടുക്കാം ഇനി ഇത് പാനിൽ നിന്നും മാറ്റാം ബാക്കി ഇതുപോലെ ചുട്ടെടുക്കാം ഇപ്പൊൾ നമ്മുടെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറായിട്ടുണ്ട്!!Easy Breakfast Using Rava and Coconut Recipe| Video Credit: She book

Here’s a quick and easy breakfast recipe using rava (semolina) and coconut: In a bowl, mix 1 cup rava, ½ cup grated coconut, 1 finely chopped green chili, a few curry leaves, salt, and 1 cup water to form a smooth, slightly thick batter. Let it rest for 10 minutes. Heat a pan, grease it lightly, and pour a ladle of batter to make small pancakes or dosas. Cook on medium flame until golden on both sides. Serve hot with chutney or sambar for a simple, tasty, and wholesome breakfast.

എന്താ രുചി!!കല്യാണ വീടുകളിൽ കിട്ടാറുള്ള ഐസ്ക്രീം വെള്ളം എളുപ്പത്തിൽ തയ്യാറാക്കാം! ദാഹം മാറ്റാൻ ഇനി ഇതുമതി| Easy Refreshening Ice Cream Drink Recipe

Leave A Reply

Your email address will not be published.