ഫ്രൈഡ് ചിക്കൻ ഇഷ്ടമില്ലാത്തവർ ആരാണ്? ഇനി ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ രുചി കൂടും !!
easy fried chicken recipe: ഇനി മുതൽ കുട്ടികൾക്ക് ധൈര്യമായി വീട്ടിൽ തന്നെ നല്ല ക്രിസ്പ്പി ഫ്രൈഡ് ചിക്കൻ ഉണ്ടാക്കി കൊടുക്കാൻ സാധിക്കും. അതികം മസാലകൾ ഒന്നും ഇല്ലാത്ത എന്നാൽ വളരെ ടേസ്റ്റി ആയ ഈ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കി എടുക്കാൻ ആവശ്യമായ ചേരുവകൾ എന്തോക്കെയാണെന് നോക്കാം.
ചേരുവകൾ
- ചിക്കൻ – 1. 1/2 കിലോ
- വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
- ഇഞ്ചി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഓയിൽ
- മൈദ പൊടി – 2 ഗ്ലാസ്
- കോൺ ഫ്ലോർ – 1. 1/2 ഗ്ലാസ്
- മുളക് പൊടി – 2 ടേബിൾ സ്പൂൺ
- ബേക്കിംഗ് സോഡ – 1 നുള്ള്
കഴുകി വൃത്തിയാക്കിയ ചിക്കനിലേക് ഇഞ്ചി പേസ്റ്റ് വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ആകുക. ഇനി ഇതിലേക്കു 1 കപ്പ് വെള്ളം കൂടി ഒഴിച് മിക്സ് ആക്കി 6 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. കോട്ടിങ് ഉണ്ടാകുവാനായി ഒരു പാത്രത്തിലേക് മൈദ, കോൺഫ്ലോർ, ബേക്കിംഗ് സോഡ, മുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ആകുക.
easy fried chicken recipe
ഇനി റസ്റ്റ് ചെയ്യാൻ വെച്ച ചിക്കൻ ഓരോ കഷ്ണങ്ങൾ ആയി എടുത്ത് പൊടിയിൽ നന്നായി കോട്ട് ചെയ്ത ശേഷം മാറ്റി വെക്കുക. ഇനി ഒരു കുഴിയുള്ള പാത്രം അടുപ്പിൽ വെച്ച് ഓയിൽ ഒഴിച് കൊടുത്ത് നന്നായി ചൂടാക്കുക. ഓയിൽ ഒഴിക്കുമ്പോൾ ചിക്കൻ മുങ്ങി കിടക്കാൻ പാകത്തിന് ഒഴിച് കൊടുക്കുന്നതാണ് നല്ലത്. ഇനി ചിക്കൻ കഷ്ണങ്ങൾ ഓരോന്ന് ഇട്ട ശേഷം 2 മിനിറ്റ് ഇളക്കാതെ വെക്കുക. ശേഷം തീ കുറച്ച് ഇളക്കി ചിക്കൻ പൊരിച്ച് കോരുക.