അതികം പൊടികൾ ഒന്നും ചേർക്കാതെ ഒരു ടേസ്റ്റി മട്ടൺ ബിരിയാണി ഉണ്ടാകാം, കിടിലൻ രുചിയാണ് !!

0

easy mutton biriyani recipe: നല്ല മസാലയോട് കൂടി ഉള്ള ഒരു കിടിലം മട്ടൺ ബിരിയാണി റെസിപിയാണിത്. ഇനി മട്ടൺ വാങ്ങിക്കുമ്പോൾ ഇങ്ങനെ ബിരിയാണി ഉണ്ടാക്കി നോക്കു.

ചേരുവകൾ

  • മട്ടൺ – 1 കിലോ
  • തൈര് – 3 ടേബിൾ സ്പൂൺ
  • നാരങ്ങ – 1 എണ്ണം
  • ഇഞ്ചി ചതച്ചത് – 1 ടീ സ്പൂൺ
  • വെളുത്തുള്ളി ചതച്ചത് – 1 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1. 1/2 ടീ സ്പൂൺ
  • ഗ്രാമ്പു
  • പട്ട
  • ഏലക്ക
  • നെയ്യ്
  • ഉണക്ക മുന്തിരി
  • കശുവണ്ടി
  • ഓയിൽ
  • സവാള – 3 എണ്ണം 3
  • പച്ച മുളക് – 7 എണ്ണം
  • ഇഞ്ചി
  • വെളുത്തുള്ളി – 12 അല്ലി
  • തക്കാളി – 3 എണ്ണം
  • മല്ലിയില
  • പുതിനയില
  • പെരുംജീരകം – 1 ടീ സ്പൂൺ
  • ബിരിയാണി മസാല – 1 ടേബിൾ സ്പൂൺ
  • തൈര് – 1/2 കപ്പ്
  • ബസുമതി അരി – 700 ഗ്രാം

കഴുകി വൃത്തിയാക്കി വെള്ളം ഊറ്റിക്കളഞ്ഞ മട്ടനിലേക്ക് തൈര് അര മുറി നാരങ്ങാനീര് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് കുരുമുളക് ആവശ്യത്തിന് ഉപ്പ് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാന് വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്തു കശുവണ്ടിയും മുന്തിരിയും ഇട്ട് വറുത്ത് കോരുക. ഇനി ഇതിലേക്കു കുറച്ചു കൂടി ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം നീളത്തിൽ കനം കുറച്ച് അറിഞ്ഞ് 3 സവാള വറുത്ത് കോരുക.

റസ്റ്റ് ചെയ്യാൻ വെച്ച് മട്ടൻ ഒരു കുക്കറിലെക്ക് ഇട്ട് നാല് വിസിൽ വരെ വേവിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടായശേഷം ഓയിൽ ഒഴിച്ച് കൊടുത്ത് ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ഇട്ട് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി വഴറ്റി കൊടുക്കുക. ഇനി ഇതിലേക്ക് ബിരിയാണി മസാല ഇട്ടുകൊടുക്കുക.

കൂടെ തന്നെ ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ട് തക്കാളി നന്നായി വെന്ത് കഴിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന മട്ടൻ ഇട്ടുകൊടുത്ത് ലോ ഫ്ലെയിമിൽ 20 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ഇനി ഇതിലെ വെള്ളം വറ്റി നല്ല തിക്ക് ഗ്രേവി ആകുമ്പോൾ തീ ഓഫ് ആക്കാവുന്നതാണ് . ശേഷം മുകളിലേക്ക് കുറച്ചു മല്ലി ഇല കൂടി വിതറുക.

ഒരു പാത്രം അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും നാരങ്ങാനീരും പട്ട ഗ്രാമ്പു ഏലക്ക പെരുംജീരകം എന്നിവയും നെയ്യും ഒഴിച്ച് കൊടുത്തു കഴുകി വൃത്തിയാക്കി അരമണിക്കൂർ വെള്ളം ഒഴിച് വെച്ച് കുതിർത്ത അരി വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ഇട്ടുകൊടുക്കുക. അരി വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ് ചൂടാറാൻ വയ്ക്കുക.

easy mutton biriyani recipe

ബിരിയാണി ഉണ്ടാക്കുന്ന പത്രത്തിന് അടിയിലേക്ക് തക്കാളി വട്ടത്തിൽ മുറിച്ചത് നിരത്തി വെച്ച് കൊടുത്തതിനു മുകളിലേക്ക് മുകളിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അരിയിട്ടുകൊടുക്കുക. അതിനുമുകളിലേക്ക് മട്ടന്റെ കഷണങ്ങൾ ഇട്ടുകൊടുത്തു മല്ലിയിലയും പൊരിച്ചു വച്ചിരിക്കുന്ന സവാള ഉണക്കമുന്തിരി കശുവണ്ടി കുറച്ചു നെയ്യും കൂടി വിതറികൊടുത്തു ലയർ ചെയ്യുക. ഇതുപോലെ ബാക്കിയുള്ള ചോറും മട്ടനും വെച്ച് രണ്ടു പ്രാവശ്യം കൂടി ലയർ ചെയ്തു അടച്ചുവെച്ച് 20 മിനിറ്റ് ദം ചെയ്ത് എടുക്കുക.

Leave A Reply

Your email address will not be published.