ചോറിന്റെ കൂടെ ഒരു അടിപൊളി ഒഴിച്ചുകറി ആയാലോ? തേങ്ങ അരക്കാതെ തന്നെ ഒരിക്കലും മടുക്കാത്ത എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒഴിച്ചുകറി റെസിപ്പി നോക്കാം| Easy Ozhichu Curry Recipe

0

Easy Ozhichu Curry Recipe: ചോറിന് അച്ചാറും, തൈരും കഴിച്ച് മടുത്തോ. എങ്കിൽ ഒരു കിടിലൻ ഒഴിച്ചു കറി തയ്യാറാക്കിയാലോ. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മതി, രുചികരമായ ഈ സൈഡ് റെസിപ്പി തയ്യാറാക്കാം പെട്ടന്ന് തന്നെ. എങ്കിൽ ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ..

Ingredients:

  • ഉപ്പ്
  • പച്ച മുളക് – അഞ്ചെണ്ണം
  • ചെറിയ ജീരകപ്പൊടി – കാൽ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ½ tsp
  • കായപ്പൊടി – മുക്കാൽ ടീ സ്പൂൺ
  • ഉലുവാപ്പൊടി
  • കടുക്
  • വറ്റൽ മുളക് – രണ്ടെണ്ണം
  • ഉലുവ
  • വെളുത്തുള്ളി ചതച്ചത്
  • കറിവേപ്പില
  • ചെറിയുള്ളി – ഏഴെണ്ണം
  • മോര് – ഒരു കപ്പ്

Ingredients:

  • Salt
  • Green chilies – five
  • Small cumin powder – quarter teaspoon
  • Turmeric powder – ½ tsp
  • Caramel powder – three-quarter teaspoon
  • Fenugreek powder
  • Mustard
  • Grated chilies – two
  • Fenugreek
  • Crushed garlic
  • Curry leaves
  • Seven spring onions
  • Buttermilk – one cup

How To Make Easy Ozhichu Curry Recipe:

ഇത് തയ്യാറാക്കാനായി ആദ്യമായി അഞ്ച് പച്ച മുളക് എടുക്കുക. ശേഷം അവയ്ക്ക് ചെറിയ കീറൽ നൽകി അതിലേക്ക് ഉപ്പ് പുരട്ടുക. ഇനി മാറ്റി വെക്കാം. പിന്നീട് ഒരു മൺച്ചട്ടിയെടുത്ത് അതിൽ അല്പം എണ്ണ ഒഴിച്ച് ചൂടാവാനായി വെക്കുക. ഇനി പച്ച മുളക് ഇതിലേക്കിട്ട് ഫ്രൈ ചെയ്തെടുക്കാം. മുളകിന്റെ നിറം മാറി വരുമ്പോൾ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റം. ശേഷം മൺച്ചട്ടിയിൽ നിന്നും അല്പം എണ്ണ എടുത്ത് മാറ്റണം. തുടർന്ന് ഇതിലേക്ക് അല്പം കടുകും, രണ്ട് വറ്റൽ മുളകും,

രണ്ട് നുള്ള് ഉലുവയും, കറിവേപ്പിലയും, രണ്ട് കഷ്ണം വെളുത്തുള്ളി ചതച്ചതും, ആറോ ഏഴോ ചെറിയുള്ളി വട്ടത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി വയറ്റുക. ശേഷം കായത്തിന്റെ പൊടിയും, മഞ്ഞൾപ്പൊടിയും,ചെറിയ ജീരകപ്പൊടിയും, രണ്ടു നുള്ള് ഉലുവാപ്പൊടിയും ചേർത്ത് അഞ്ച് സെക്കന്റ് വയറ്റിയെടുക്കുക. ലോ ഫ്ലെയ്മിലാണ് ഇത് പാകം ചെയ്യേണ്ടത്. ഇനി ഒരു കപ്പ് മോര് ഉപ്പ് ചേർത്ത് നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ശേഷം മാറ്റി വെച്ച പച്ചമുളക് ഫ്രൈ ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇനി ഇത് ഒരു മണിക്കൂർ മാറ്റി വെക്കാം. പിന്നീട് മേശയിലേക്ക് വിളമ്പിക്കോളൂ..Easy Ozhichu Curry Recipe| Video Credit: BeQuick Recipes

Easy Ozhichu Curry is a simple and comforting Kerala-style side dish usually served with rice and dry curries like thoran or mezhukkupuratti. To prepare, cook toor dal or moong dal with turmeric and green chilies until soft. In a small pan, heat coconut oil and splutter mustard seeds, followed by curry leaves, chopped shallots, garlic, and a pinch of hing (asafoetida). Sauté until golden brown and fragrant. Pour this tempering into the cooked dal, mix well, and add enough water to reach a slightly thin, flowing consistency. Adjust salt and let it simmer for a few minutes. You can also add a little tamarind or tomato for slight tanginess. This curry is mild, soothing, and perfect for balancing spicier dishes on a Kerala lunch platter.

പൊളി ഐറ്റം.!! ഇളനീർ പുഡ്ഡിംഗ് ഇനി ഇത് പോലെ ട്രൈ ചെയ്തു നോക്കൂ; വായിലിട്ടാൽ അലിഞ്ഞു പോകും ഈ പുഡ്ഡിംഗ് | Perfect Tender Coconut Pudding Recipe

Leave A Reply

Your email address will not be published.