കൊതിയൂറും മുളക് ചമ്മന്തി.! ഇങ്ങനെയൊന്ന് ട്രൈ ചെയ്തുനോക്കൂ | Easy Red Chilli Chammanthi Recipe
Easy Red Chilli Chammanthi Recipe: മുളക് ചമ്മന്തി എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കിയാലോ… വളരെ എളുപ്പത്തിൽ നല്ല രുചിയുള്ള വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ചമ്മന്തിയാണിത്. കുറച്ചു സമയം കൊണ്ട് തന്നെ ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. വീട്ടിൽ അതിഥികൾ വന്നാലും പെട്ടെന്ന് തന്നെ രുചിയുള്ള ചമ്മന്തി ഉണ്ടാക്കിയെടുക്കാം. എല്ലാവരും വളരെ ഇഷ്ടത്തോടെ ആഹാരം കഴിക്കും.ഈയൊരു ചമ്മന്തി കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെയും, ദോശയോ ഇഡ്ഡലിയുടെ കൂടെയും നല്ല രുചിയാണ് കഴിക്കാൻ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് നല്ല രുചിയേറിയ ചമ്മന്തി ഉണ്ടാക്കിയെടുക്കാം. എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന ചേരുവകൾ കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാം. ചെറിയ കുട്ടികൾക്കും പ്രായമുള്ളവർക്കും ഒരേപോലെ ഇഷ്ടപ്പെടും.
Ingredients:
- ഉണക്കമുളക് – 28 ചെറുത്
- ചെറിയ ഉള്ളി – 175 ഗ്രാം
- കറിവേപ്പില – 1 തണ്ട്
- മഞ്ഞൾപ്പൊടി – 4 നുള്ള്
- പുളി – ഒരു നാരങ്ങയുടെ വലുപ്പം (ചെറിയ കഷണങ്ങളാക്കിയത്)
- തേങ്ങ ചിരകിയത് – 2 ടീസ്പൂൺ (ഓപ്ഷണൽ)
- സസ്യ എണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
Easy Red Chilli Chammanthi Recipe Ingredients
- Dried red chilies – 28 small
- Small onion – 175 grams
- Curry leaves – 1 stalk
- Turmeric powder – 4 pinches
- Tamarind – the size of a lemon (cut into small pieces)
- Grated coconut – 2 teaspoons (optional)
- Vegetable oil – as needed
- Salt – as needed

Easy Red Chilli Chammanthi Recipe
ഒരു പാനിൽ എണ്ണ ഒഴിച് ചൂടാക്കുക. ചമ്മന്തി ഉണ്ടാക്കാൻ വെളിച്ചെണ്ണയാണ് ഏറ്റവും ഉത്തമം. വെളിച്ചെണ്ണ കുറച്ച് അധികം ചേർത്താൽ നല്ലൊരു രുചിയായിരിക്കും ചമ്മന്തിക്ക്. നല്ലതുപോലെ എണ്ണ ചൂടായതിനു ശേഷം ചുവന്ന മുളക് ചേർത്തു കൊടുക്കുക. അപ്പോൾ പെട്ടെന്ന് തന്നെ ചുവന്ന മുളക് മൊരിഞ്ഞു കിട്ടുന്നതാണ്. വെളിച്ചെണ്ണയിലേക്ക് ചെറിയ ഉണങ്ങിയ ചുവന്ന മുളക് ചേർത്ത് വഴറ്റുക. ഇവിടെ ചെറിയ ചുവന്ന മുളകാണ് എടുത്തിരിക്കുന്നത്. എരുവിന് അനുസരിച്ചാണ് ഇട്ടുകൊടുക്കേണ്ടത്.
നല്ലതുപോലെ ചുവന്ന മുളക് എണ്ണയിൽ വഴറ്റി കൊടുക്കുക. അവ കരിയാതിരിക്കാൻ ശ്രദ്ധിക്കുക. ഉള്ളിയും ചുവന്ന മുളകും ഒരുമിച്ച് ചേർക്കരുത്. ഉള്ളിയിൽ നിന്നും വെള്ളം ഇറങ്ങാൻ സാധ്യതയുണ്ട്. വറ്റൽ മുളക് നല്ലതുപോലെ മൊരിഞ്ഞ ശേഷം മാത്രമാണ് ചെറിയുള്ളി ചേർക്കേണ്ടത്. മുളക് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. കറിവേപ്പില ചേർത്ത് വഴറ്റുക.ഇതെല്ലാം കൂടി നല്ലപോലെ വഴറ്റുക. കയ്യെടുക്കാതെ നല്ലപോലെ വഴറ്റി കൊണ്ടിരിക്കുക.
ചെറിയുള്ളി സ്വർണ്ണനിറമാകാൻ തുടങ്ങിയാൽ, തീ കുറച്ചു വെച്ചതിനുശേഷം 4 നുള്ള് മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക, മഞ്ഞൾ പൊടി ഇടുമ്പോൾ നല്ലൊരു രുചി കിട്ടും.തുടർന്ന് നാരങ്ങാ വലുപ്പത്തിലുള്ള പുളി ചെറിയ ചെറിയ കഷണങ്ങളാക്കി അതിലേക്ക് ചേർക്കുക. വാളംപുളിയാണ് ഇവിടെ ചേർത്തിരിക്കുന്നത്. കുറവാണെങ്കിൽ മിക്സിയിൽ അരക്കുന്ന ടൈമിൽ കുറച്ചുകൂടി വാളംപുളി ചേർത്ത് കൊടുക്കുക. ഇതെല്ലാം കൂടി നല്ലപോലെ വഴറ്റി എടുക്കുക. Mulaku Chammanthi Recipe
പുളി നല്ലപോലെ വെളിച്ചെണ്ണയിൽ വഴറ്റി കിട്ടണം. എല്ലാം നന്നായി വറുത്തു വരുമ്പോൾ സ്വിച്ച് ഓഫ് ചെയ്ത് തണുക്കാൻ വെക്കുക. തണുത്തതിനു ശേഷം ഉപ്പും ആവശ്യത്തിനു തേങ്ങ ചിരകിയതും ചേർക്കുക. തേങ്ങാ വളരെ കുറച്ചു മാത്രം ചേർത്താൽ മതി. വെള്ളം ചേർക്കാതെ മിനുസമാർന്ന പേസ്റ്റ് രൂപത്തിലാക്കുക.ഇടക്ക് തുറന്നു നോക്കിയതിനുശേഷം പേസ്റ്റ് ആയിട്ടില്ലെങ്കിൽ നമ്മുടെ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.നല്ല രുചിയുള്ള മുളകു ചമ്മന്തി തയ്യാറായിട്ടുണ്ട്. എല്ലാവരും നല്ല രുചിയോടു കൂടി മുളക് ചമ്മന്തി കഴിക്കുന്നതാണ്. ചോറ്, കഞ്ഞി, കപ്പ, ദോശ അല്ലെങ്കിൽ ഇഡ്‌ലി എന്നിവയ്‌ക്കൊപ്പം മുളകു ചമ്മന്തി ആസ്വദിക്കൂEasy Red Chilli Chammanthi Recipe| Video Credit : Mia kitchen
Easy Red Chilli Chammanthi is a spicy and flavorful Kerala-style chutney made with minimal ingredients. To prepare, grind together a handful of dried red chillies (lightly roasted), grated coconut, a small piece of tamarind, a few shallots, and salt to taste. Add a little water, just enough to bring it to a thick paste consistency. You can also add a dash of coconut oil for extra aroma and taste. This chammanthi is best served with rice, kanji (rice porridge), or even dosa and idli. Quick to make and bursting with bold flavors, it’s a must-try for spice lovers.
