സേമിയ കൊണ്ട് ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കാൻ പറ്റുമെന്ന് ആരും കരുതി കാണില്ല അത്രക്കും രുചിയാണ് !!
easy snack with vermicelli: രാവിലെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കാം
ചേരുവകൾ
- സേമിയ – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ക്യാരറ്റ് – 1/2 കഷ്ണം
- തക്കാളി – 1 എണ്ണം
- സവാള – 1 എണ്ണം
- മല്ലിയില
- മുട്ട -3 എണ്ണം
- പച്ച മുളക്
- ഇടിച്ച മുളക്
- മഞ്ഞൾപ്പൊടി
- മല്ലി പൊടി – 1/4 ടേബിൾ സ്പൂൺ
സേമിയ നന്നായി ചെറിയ കഷ്ണങ്ങൾ ആക്കിയ ശേഷം വെള്ളം ചൂടാക്കി അതേലേക് ഇട്ട് കൊടുക്കുക. കൂടെ തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. സേമിയ ചെറുതായി ഒന്ന് വെന്തു കഴിയുമ്പോൾ ഇത് ഒരു അരിപ്പയിലേക് മാറ്റി വെള്ളം ഊറ്റി കളഞ്ഞ ശേഷം വേറെ വെള്ളം ഒഴിച് കഴുകുക.
ഒരു ബൗലിലേക് ചെറുതായി അരിഞ്ഞ ക്യാരറ്റ് തക്കാളി മല്ലിയില പച്ച മുളക് സവാള എന്നിവ ഇട്ട് കൊടുക്കുക. ഇനി ഇതിലേക്കു വേവിച്ചു വെച്ച സേമിയ ഇട്ട് കൊടുക്കുക. ശേഷം ഇടിച്ച മുളകും മഞ്ഞൾപ്പൊടിയും മല്ലി പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ആകുക. ഇനി ഇതിലേക് മുട്ട പൊട്ടിച്ചു ഒഴിച് കൊടുക്കുക. മുട്ട കൂടി ചേർത്ത ശേഷം നന്നായി ഇളക്കി യോജിപ്പിച് കൊടുക്കുക.
easy snack with vermicelli
ഒരു പാനിൽ എണ്ണ തടവി അതിലേക് ഈ മിക്സ് ഒഴിച് കൊടുക്കുക. ഇനി അടുപ്പിൽ ഒരു പഴയ പരന്ന ചട്ടി വെച്ച് 2 മിനിറ്റ് തീ കൂട്ടി വെച്ച് ചൂടാക്കുക. ശേഷം തീ കുറച്ച് സോസ് പാൻ ചട്ടിയുടെ മുകളിൽ വെച്ച് 15 മിനിറ്റ് വേവിക്കുക. ഇനി അടുപ്പിൽ നിന്നും ഇറക്കി വേറൊരു പാൻ എണ്ണ തടവിയ ശേഷം സോസ്പാനിൽ ഉള്ള നിങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്ന സ്നാക് മറിച്ചിട്ട് കൊടുത്ത് മുകൾഭാഗവും കൂടി മൊരിയിച്ചു എടുക്കുക.