അപ്പൊ ഇതാണല്ലേ പൂപോലെ സോഫ്റ്റ് ആയ ഉണ്ണിയപ്പത്തിന്റെ കൂട്ട്!! ഇതുപോലെ ഒരുവട്ടം ഉണ്ടാക്കിനോക്കൂ.. ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം| Easy Soft Unniyappam Recipe
Easy Soft Unniyappam Recipe: മലയാളികളുടെ നാലുമണി പലഹാരങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ ഉണ്ണിയപ്പം. നാലുമണി പലഹാരത്തിൽ മാത്രമല്ല വിഷു പോലുള്ള വിശേഷാവസരങ്ങളിൽ ഉണ്ണിയപ്പം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് ഉണ്ണിയപ്പമെങ്കിലും പലരും പറഞ്ഞു കേൾക്കാറുള്ള
ഒരു പരാതി ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അത് ഒട്ടും സോഫ്റ്റ് ആയി കിട്ടുന്നില്ല എന്നതാണ്. നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം ഉണ്ടാക്കാനായി ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി 6 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതിനുശേഷം വെള്ളത്തിൽ നിന്നും അരി പൂർണ്ണമായും എടുത്ത് വെള്ളം ഊറ്റി കളയുക.
ഈയൊരു സമയം കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കാൻ ആവശ്യമായ ശർക്കര പാനി തയ്യാറാക്കണം. അതിനായി ഒരു വലിയ കട്ട ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ല കട്ടിയായ പരുവത്തിൽ പാനി ഉണ്ടാക്കിയെടുക്കുക. അതിലെ കല്ലും മണ്ണും കളയാനായി അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ഇളം ചൂടോടുകൂടിയ ശർക്കരപ്പാനി കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ മാവ് അരച്ചെടുക്കുക. അതിലേക്ക് ഒരു കപ്പ് അളവിൽ മൈദയും, ഒരു പിഞ്ച് അളവിൽ ഏലയ്ക്കാപ്പൊടിയും ചേർത്ത് ഒന്നുകൂടി കറക്കി എടുക്കുക.
വീണ്ടും മൂന്ന് പഴം കൂടി തോൽ കളഞ്ഞ് മാവിലേക്ക് ചേർത്ത് അരച്ചെടുക്കണം. അപ്പത്തിലേക്ക് ആവശ്യമായ തേങ്ങാക്കൊത്തും എള്ളും നെയ്യിൽ ഇട്ട് വറുത്തെടുക്കുക. ഈയൊരു കൂട്ടുകൂടി അപ്പത്തിന്റെ മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഫെർമെന്റ് ചെയ്യാനായി മാവ് മാറ്റിവയ്ക്കാം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും മാവ് ഫെർമെന്റ് ചെയ്താൽ മാത്രമേ അപ്പം ഉണ്ടാക്കുമ്പോൾ സോഫ്റ്റായി കിട്ടുകയുള്ളൂ. ശേഷം അപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ചു കൊടുക്കുക. ഓരോ കരണ്ടി അളവിൽ മാവെടുത്ത് അത് ഉണ്ണിയപ്പ ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഉണ്ണിയപ്പത്തിന്റെ രണ്ടുവശവും നല്ലതുപോലെ വെന്ത് കൃസ്പ്പായി തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും എടുത്തുമാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ നല്ല സോഫ്റ്റ് രീതിയിൽ തന്നെ അപ്പം കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Easy Soft viral Unniyappam Recipe| Video Credit: Sreejas foods
Unniyappam is a delicious, traditional sweet fritter from Kerala, made with a batter of rice, jaggery, and banana. To get a soft and spongy texture, the key is in the batter consistency and the fermentation time. Here is a simple recipe to guide you.
Ingredients
Easy Soft Unniyappam Recipe
- 1 cup raw rice (or 2 cups rice flour)
- 2 medium-sized ripe bananas (ideally a variety like Mysore or Poovan)
- 1/2 to 3/4 cup jaggery, grated or powdered (adjust to your sweetness preference)
- 1/2 cup water
- 1/4 teaspoon baking soda (optional, but it helps with a soft texture)
- 1/2 teaspoon cardamom powder
- 1 teaspoon black sesame seeds
- 2-3 tablespoons coconut pieces (optional, for texture)
- Ghee or coconut oil for frying
Instructions
- Prepare the Jaggery Syrup: In a pan, melt the grated jaggery with 1/2 cup of water over low heat. Once the jaggery has completely dissolved, strain the syrup to remove any impurities. Let it cool down completely.
- Prepare the Batter:
- Using Raw Rice: Rinse the rice and soak it in water for 3-4 hours (or even overnight). Drain the water completely. In a blender, combine the soaked rice, ripe bananas, and the cooled jaggery syrup. Blend until you get a smooth batter with a slightly coarse, “rava-like” consistency.
- Using Rice Flour: In a mixing bowl, combine the rice flour, mashed ripe bananas, and the cooled jaggery syrup. Mix well to form a thick, dosa-like batter. Add a little more water if needed to reach the right consistency.
- Fry the Coconut and Sesame Seeds: In a small pan, heat a teaspoon of ghee. Add the chopped coconut pieces and fry until they turn golden brown. Add the black sesame seeds and fry for a few more seconds.
- Finish the Batter: Add the fried coconut pieces and sesame seeds (along with the ghee) to the batter. Stir in the cardamom powder and baking soda (if using). Mix everything thoroughly. The batter should have the consistency of a thick dosa or idli batter.
- Ferment the Batter: For the best results, let the batter rest for at least 3-4 hours. This fermentation process is what gives the unniyappam its soft, fluffy texture. If you’re short on time, even 30 minutes can help.
- Fry the Unniyappam:
- Heat an unniyappam chatti (a special pan with round molds, also known as a paniyaram pan) on medium-low flame.
- Pour enough ghee or coconut oil into each mold to fill it about halfway.
- Once the oil is hot, carefully pour the batter into each mold, filling it about three-quarters of the way.
- Cook on low to medium-low heat until the bottom is golden brown.
- Using a skewer or a fork, flip each unniyappam to cook the other side until it’s also golden brown and cooked through.
- Remove the unniyappams and place them on a paper towel to drain any excess oil.
Serve your soft, delicious unniyappams warm! They are perfect as a snack with tea or as a treat during festivals.