രാവിലെ ഇനി എന്തെളുപ്പം.! ആവിയിൽ ഒരുഗ്രൻ പലഹാരം; ട്രൈ ചെയ്തുനോക്കൂ..
വളരെ പെട്ടെന്ന് കിടിലന് ടേസ്റ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരത്തെക്കുറിച്ച് നമുക്കിന്നു പരിചയപ്പെടാം, ഈ പലഹാരം ബ്രേക്ക്ഫാസ്റ്റിനു കൂടെയും നാലുമണി ചായയുടെ കൂടെയും നമുക്ക് കഴിക്കാവുന്നതാണ്, കുറഞ്ഞ ചേരുവകൾ വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന പലഹാരം ആണിത്, ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?! Easy super Breakfast Recipe
ചേരുവകകൾ: Easy super Breakfast Recipe
- അവിൽ : 1 കപ്പ്
- റവ : 1/4 കപ്പ്
- തൈര് : 1/4 കപ്പ്
- പച്ചമുളക് : 1
- മല്ലിയില
- ആവശ്യത്തിന് ഉപ്പ്
- എണ്ണ
- ചില്ലി ഫ്ളൈക്സ്
- കടുക്
- വെളുത്ത എള്ള്

തയ്യാറാക്കുന്ന വിധം: Easy super Breakfast Recipe
ആദ്യം ഒരു ബൗൾ എടുക്കുക ശേഷം ഇതിലേക്ക് ഒരു കപ്പ് അവിൽ ഇട്ടുകൊടുക്കുക, ഇതാദ്യം ഒന്നോ രണ്ടോ തവണ വെള്ളത്തിൽ കഴുകുക, കഴുകിയെടുത്ത വെള്ളത്തിൽ കുറച്ചു വെള്ളം ബാക്കിവെച്ച് ഇതു 10 മിനുട്ട് കുതിരാൻ വെക്കുക, ശേഷം ഒരു ബൗൾ എടുക്കുക അതിലേക്ക് 1/4 കപ്പ് റവ ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് 1/4 കപ്പ് തൈര് ചേർത്തുകൊടുത്ത നന്നായി ഇളക്കുക, ശേഷം ഇത് അടച്ചുവെച്ച് 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക, 10 മിനിറ്റിനു ശേഷം കുതിർന്നു വന്ന അവരെ കൈകൊണ്ട് നന്നായി കുഴക്കുക, ശേഷം ഇതിലേക്ക് റവയുടെയും തൈരിന്റെയും മിക്സ് ചേർത്തു കൊടുക്കുക,
ശേഷം 1 പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ചു മല്ലിയില അരിഞ്ഞത്, 1/2 ടീസ്പൂൺ ഉപ്പ്, ഇതെല്ലാം കൂടി നന്നായി കൈക്കൊണ്ടു 2 മിനിറ്റ് നന്നായി കുഴച്ചെടുക്കുക, ശേഷം ഇത് ആവിയിൽ വേവിച്ചെടുക്കാൻ വേണ്ടി ഏതു പാത്രമാണ് എടുക്കുന്നത് അതിൽ എണ്ണ നന്നായി പുരട്ടി കൊടുക്കുക, ശേഷം ഈ മാവ് ചെറിയ ചെറിയ ഉരുളകളാക്കി എടുത്ത് കയ്യിൽ വെച്ച് ഒന്ന് പ്രസ് ചെയ്ത് ഷേപ്പ് ചെയ്തെടുക്കുക, അങ്ങനെയെല്ലാം ചെയ്തെടുക്കുക, ശേഷം ആവി കേറ്റിയെടുക്കാൻ വേണ്ടി സ്റ്റീമറിൽ കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ച് എടുക്കുക, നല്ലപോലെ വെള്ളം തിളച്ചു വന്നതിനുശേഷം ഇതിലേക്ക് മാവ് വെച്ച പാത്രം ഇറക്കി വെക്കുക, ശേഷം ഹൈ ഫ്ലെയിമിൽ വെച്ച് 7-10 മിനിറ്റ് വേവിച്ചെടുക്കുക,
10 മിനിറ്റിനു ശേഷം ഇത് തുറന്നു നോക്കുമ്പോൾ ഇത് നന്നായി വെന്തു വന്നിട്ടുണ്ടാവും, ചൂടാറിയതിനു ശേഷം ഇത് പാത്രത്തിൽ നിന്നും ഇളക്കാം, ഇത് നമുക്ക് ഇങ്ങനെ കഴിക്കാം അല്ലെങ്കിൽ രുചി കൂട്ടാൻ ഒരു വറവും കൂടെ ഉണ്ടാക്കാം അതിനു വേണ്ടി ഒരു പാത്രം അടുപ്പത്തു വെച്ചു എണ്ണ ചൂടാക്കുക, അതിലേക്ക് 1/2 ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ വെളുത്ത എള്ള് ഇട്ട് കൊടുക്കുക ശേഷം ഉണ്ടാക്കിവെച്ച പലഹാരം ഇതിലേക്ക് ഇട്ടുകൊടുക്കുക, അതിന്റെ മുകളിലായി ഒരു ടീസ്പൂൺ ചില്ലി ഫ്ളൈക്സ് ചേർത്തു കൊടുക്കാം, ശേഷം ഇത് നന്നായി ഇളക്കി കൊടുക്കാം ഇതിലേക്ക് കുറച്ചു മല്ലിയിലയും, കുറച്ചു ഉപ്പും കൂടി ഇട്ടു കൊടുക്കുക ,ശേഷം വീണ്ടും ഇളക്കി കൊടുത്ത് ഒരു മിനിറ്റ് ഇതൊന്നു വേവിച്ചെടുക്കാം, ഇപ്പോൾ നമ്മുടെ അടിപൊളി ആവിയിൽ പുഴുങ്ങിയെടുത്ത പലഹാരം റെഡിയായിട്ടുണ്ട്!! Video Credit : Recipes By Revathi Easy super Breakfast Recipe