ഒരു കപ്പ് ഗോതമ്പ് പൊടിയുണ്ടോ ? 5 മിനുട്ടിൽ കിടുകാച്ചി ചായക്കടി; ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Easy Wheat Flour Snack Recipe
Easy Wheat Flour Snack Recipe: നാലുമണിക്ക് ചായയോടൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം അനിവാര്യമായ ഒന്നാണ്. കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന പലഹാരങ്ങൾ ഏറെയാണ്. എന്നാൽ അവ ആരോഗ്യപ്രദമായത് കൂടെ ആയിരിക്കണം. ഒരു കപ്പ് ഗോതമ്പുപൊടി ഉണ്ടെങ്കിൽ അഞ്ചു മിനിറ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരമാണിത്. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരത്തെ പലഹാരമായും ഇത് ഉണ്ടാക്കാവുന്നതാണ്
ചേരുവകൾ
- മുട്ട – 4 എണ്ണം
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- സവാള – 2 എണ്ണം
- പച്ച മുളക് – 2 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- മല്ലി പൊടി – 1 ടീസ്പൂൺ
- കുരുമുളക് പൊടി – 1 1/2 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- മല്ലി ചപ്പ് – 1 ടീസ്പൂൺ
- ഗോതമ്പ് പൊടി – 1 കപ്പ്
- വെളുത്തുള്ളി – 1 ടീസ്പൂൺ
Ingredients
- Eggs – 4
- Vegetable oil – 2 teaspoons
- Onions – 2
- Green chilies – 2
- Curry leaves – as needed
- Ginger & garlic paste – 1/2 teaspoon
- Turmeric powder – 1/4 teaspoon
- Coriander powder – 1 teaspoon
- Black pepper powder – 1 1/2 teaspoons
- Garam masala – 1/2 teaspoon
- Salt – as needed
- Water – as needed
- Coriander flakes – 1 teaspoon
- Wheat flour – 1 cup
- Garlic – 1 teaspoon
ആദ്യമായി മൂന്ന് മുട്ട എടുത്ത് പുഴുങ്ങിയെടുക്കണം. ഒരു നോൺസ്റ്റിക്ക് പാൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കനം കുറച്ച് അരിഞ്ഞുവെച്ച സവാള ചേർത്ത് കൊടുക്കാം. കൂടെ രണ്ട് പച്ച മുളക് വട്ടത്തിൽ അരിഞ്ഞതും കൂടി ഇട്ട് കൊടുക്കാം. ശേഷം സവാള നന്നായി വഴറ്റിയെടുക്കണം. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും അര ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കിക്കൊടുക്കാം. ശേഷം മസാലക്ക് ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കാം. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി,
ഒരു ടീസ്പൂൺ കുരുമുളക് പൊടി അര ടീസ്പൂൺ ഖരം മസാല എന്നിവ ചേർത്ത് കൊടുക്കാം. ശേഷം ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. സവാള നന്നായി വാടി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ പച്ച വെള്ളവും മല്ലിയില ചെറുതായി അരിഞ്ഞതും കൂടി ചേർക്കാം. ഇനി എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കാം. അടുത്തതായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ച് ഒഴിക്കണം. ശേഷം അര ടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉള്ള ഉപ്പും കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കണം. ഇതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം. ശേഷം മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കണം. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തയ്യാറാക്കിയ ബാറ്റർ ഒഴിച്ച് നല്ലത് പോലെ അരച്ചെടുക്കാം. Easy Wheat Flour Evening Snack Recipe| Video Credit: Malappuram Thatha Vlogs by A
In a bowl, mix 1 cup wheat flour, 2 eggs, 2 tablespoons sugar, a pinch of salt, ¼ teaspoon cardamom powder, and enough milk or water to make a smooth, pourable batter. You can also add a spoon of grated coconut or chopped nuts for extra flavor. Heat a non-stick pan, grease it with a little ghee or oil, and pour a ladleful of the batter. Spread it slightly like a small pancake and cook on low flame until golden on both sides. This soft and mildly sweet snack is perfect for evenings or breakfast. Serve warm with honey or jam if desired.