എത്ര വേണ്ടെന്ന് വെച്ചാലും അറിയാതെ കഴിച്ചു പോകും.! ഒരു അടിപൊളി ഹെൽത്തി ലഡു
റാഗി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം , പക്ഷേ പലർക്കും റാഗിയുടെ ടേസ്റ്റ് ഇഷ്ടമാവണമെന്നില്ല, അതിനു പരിഹാരമായി റാഗി കൊണ്ട് ഒരു കിടിലൻ ലഡു ഉണ്ടാക്കി നോക്കിയാലോ? റാഗിയുടെ രുചി ഇഷ്ടമില്ലാത്തവർക്ക് കൂടെ ഈ ലഡു ഇഷ്ടപ്പെടും, വളരെ ടേസ്റ്റും ഹെൽത്തിയുമാണ് ഈ ലഡുവിൻ, മാത്രമല്ല കുറഞ്ഞ ചേരുവകൾ വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കിടിലൻ ലഡുവിന്റെ റെസിപ്പിയാണ് ഇത്, കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഹെൽത്തിയായി കഴിക്കാൻ പറ്റിയ ഒരു അടിപൊളി ലഡുവാണ് റാഗി ലഡു, രാഗി കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്, കുറഞ്ഞ ചേരുവകൾ വച്ച് നമുക്ക് ഒരുപാട് ലഡു ഉണ്ടാക്കിയെടുക്കാം, ഇത് നാലുമണി പലഹാരത്തിന്റെ കൂടെയും അല്ലാതെയും ഒക്കെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണ്, എന്നാൽ എങ്ങനെയാണ് റാഗി കൊണ്ടുള്ള ഈ കിടിലൻ ലഡു ഉണ്ടാക്കും എന്ന് നമുക്ക് നോക്കിയാലോ?! Healthy ragi laddu
Ingredients: Healthy ragi laddu
- റാഗിപ്പൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – 3/4 കപ്പ്
- നെയ്യ് – 1 1/2 ടേബിൾ സ്പൂൺ
- ശർക്കര – 3/4 കപ്പ്
- വാട്ടർ – 1/2 കപ്പ്
- കശുവണ്ടി
- മുന്തിരി

തയ്യാറാക്കുന്ന വിധം: Healthy ragi laddu
റാഗി കൊണ്ടുള്ള ലഡു തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു പാത്രം അടുപ്പത്ത് വെക്കുക, പാത്രം ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കുക, നെയ്യ് ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് റാഗി പൊടി ഇട്ടു കൊടുക്കുക, ശേഷം ടീം മീഡിയത്തിൽ വെച്ച് നന്നായി ചൂടാക്കി എടുക്കാം, ചൂടായി വന്നാൽ ഇതിലേക്ക് 3/4 കപ്പ് തേങ്ങ ചിരകിയത് ഇട്ടു കൊടുത്ത് ഇളക്കി കൊടുക്കുക , ശേഷം ഇത് മറ്റൊരു അടുപ്പിലേക്ക് തീ കുറച്ചു മാറ്റി വെക്കാം, ഇനി ഒരു പാത്രം എടുത്ത് അതേ അടുപ്പിൽ വെച്ചു ചൂടാക്കുക അതിലേക്ക് 3/4 കപ്പ് ശർക്കര ഗ്രേറ്റ് ചെയ്തത് ഇട്ടുകൊടുക്കുക,
ശേഷം 1/2 കപ്പ് വെള്ളം ചേർത്ത് കൊടുത്ത് ഇത് മെൽറ്റ് ചെയ്തെടുക്കുക, ശേഷം ഈ സമയത്ത് നമ്മൾ റെഡിയാക്കി വെച്ച റാഗിയിലേക്ക് മെൽറ്റ് ചെയ്തുവെച്ച ശർക്കര അരിച്ച് ഒഴിച്ചുകൊടുക്കുക, തീ ഈ സമയത്ത് ചെറുചൂടിൽ വെക്കുക, ശേഷം ഇത് നന്നായി മിക്സ് ചെയ്തെടുക്കുക, ഇനി ഇതിലേക്ക് ടെസ്റ്റിന് വേണ്ടി കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ഫ്രൈ ചെയ്തു ചേർത്തു കൊടുക്കാം, ശേഷം ടെസ്റ്റിനു വേണ്ടി 1/4-1/2 ടീസ്പൂൺ ഏലക്കായ പൊടി ഇട്ടു കൊടുക്കാം, ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ
ഒഴിച്ചുകൊടുത്ത് എല്ലാംകൂടി നന്നായി മിക്സ് ചെയ്തെടുക്കാം, അപ്പോൾ തന്നെ ഗ്യാസ് ഓഫ് ചെയ്യാം, ശേഷം ഇത് ചൂടാറാൻ വയ്ക്കുക, ചൂടാറിയാൽ കൈകൊണ്ട് ഇത് ബോൾസ് ആക്കി ഉരുട്ടി എടുക്കുക, അണ്ടിപ്പരിപ്പും മുന്തിരിയും ഫ്രൈ ചെയ്യാതെയും ചേർത്തു കൊടുക്കാവുന്നതാണ്, ശേഷമെല്ലാം ഉരുട്ടിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് വെച്ച് കൊടുക്കാം, ഇപ്പോൾ നമ്മുടെ അടിപൊളി കിടിലൻ ഹെൽത്തി റാഗി കൊണ്ടുള്ള ലഡു തയ്യാറായിട്ടുണ്ട്!!!! Healthy ragi laddu video credit : Minnuz Tasty Kitchen വീഡിയോ കാണാം