മീൻ ഏതായാലും കറി ഇങ്ങനെ ഒന്ന് വെച്ചുനോക്കൂ.!! തേങ്ങാപ്പാൽ ചേർത്ത നാടൻ മത്തിക്കറി തയ്യാറാക്കാം.. | How To Make Sardine Fish Curry
How To Make Sardine Fish Curry : പലതരം മത്സ്യങ്ങൾ കൊണ്ട് വിവിധതരത്തിലുള്ള റെസിപ്പികൾ തയ്യാറാക്കുന്നവരാണ് മലയാളികൾ. എന്തുതന്നെയായാലും എല്ലാക്കാലത്തും മത്സ്യം കൊണ്ടുണ്ടാക്കുന്ന പോപ്പുലർ റെസിപ്പി മീൻ കറി തന്നെയാണ്. അതിൽ പ്രധാനി വായിൽ വെള്ളമൂറും മത്തിക്കറിയും. പണ്ടുകാലത്തെ ആളുകൾ തലമുറയായി ഉണ്ടാക്കുന്ന തേങ്ങാപ്പാൽ ചേർത്ത നാടൻ മത്തിക്കറി വളരെ രുചികരമായി തയ്യാറാക്കാൻ കഴിയും.
Sardines are small, oily fish belonging to the herring family Clupeidae. They are found in both fresh and saltwater environments and are commonly consumed around the world due to their rich nutritional profile and affordability.
Ingredients : How To Make Sardine Fish Curry
- Sardines (cleaned and washed) – 8 to 10
- Garlic – 6 cloves, crushed
- Ginger – 1″, crushed
- Green Chillies – 3, crushed
- Onions, sliced – 2 small
- Curry leaves – a few
- Tomato, sliced – 1 small
- Coriander leaves for garnish
- Coconut milk – 1/2 cup
- Salt to taste
- Oil for cooking

തയ്യാറാക്കുന്ന വിധം : How To Make Sardine Fish Curry
ഇത് തയ്യാറാക്കാനായി ആദ്യമായി എട്ടോ പത്തോ മത്തി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഒരു പാത്രത്തിൽ രണ്ടോ മൂന്നോ ടേബിൾസ്പൂൺ എണ്ണ ചൂടാക്കാൻ വെക്കുക. തുടർന്ന് മൂന്ന് പച്ചമുളകും , അഞ്ചോ ആറോ വെളുത്തുള്ളിയും, ഒരു ഇഞ്ചിയും ചതച്ച് എണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇത് നന്നായി ഇളക്കിയതിനു ശേഷം രണ്ട് മീഡിയം സൈസിലുള്ള ഉള്ളിയും, കറിവേപ്പിലയും ഇതിലേക്ക് ചേർത്ത് നന്നായി വയറ്റി എടുക്കുക. ഇത് വയറ്റി വന്നതിനുശേഷം
ഒരു വലിയ തക്കാളി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ശേഷം മൂന്ന് ടീ സ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ ജീരകപ്പൊടിയും, അര ടീ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. നിങ്ങളുടെ എരുവിന് അനുസരിച്ച് മുളകുപൊടി ചേർത്താൽ മതിയാകും.ശേഷം 150 ml വെള്ളവും ഇതിലേക്ക് ഒഴിക്കാം. ഹൈ ഫ്ലെയ്മിൽ ഇത് തിളക്കാനായി കാത്തിരിക്കുക. ഹൈ ഫ്ലെയ്മിൽ തന്നെ വെക്കാൻ ശ്രദ്ധിക്കുക.തിളച്ചു വന്നതിനുശേഷം മാറ്റിവെച്ച മത്തി
ഇതിലേക്ക് ഇട്ടു കൊടുക്കാം. മുകളിൽ മുകളിലായി ഇട്ടു കൊടുക്കാൻ പാടില്ല. വിടർത്തി ഇട്ടു വെക്കണം.ഇനി അഞ്ചു മുതൽ ആറ് മിനിറ്റ് വരെ ഇത് വേവാനായി അടച്ചു വെക്കാം. വെന്ത് വന്നതിനുശേഷം ഇതിനു മുകളിലേക്ക് അല്പം മല്ലിയില ഇട്ടുകൊടുക്കാം. തുടർന്ന് അരക്കപ്പ് തേങ്ങാപ്പാൽ ഇതിലേക്ക് ചേർക്കുക. ശേഷം പതിയെ ഇളക്കി കൊടുക്കണം.ഇനി ഇതൊന്നു കുക്കായി വരുന്നതു വരെ അടച്ചു വെക്കാം. തേങ്ങാപ്പാൽ ചേർത്ത നാടൻ മത്തിക്കറി റെഡി. Video Credit : Flavours by AR How To Make Sardine Fish Curry
മീൻ വാങ്ങുമ്പോൾ ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കിനൊക്കൂ.! കേരള സ്റ്റൈൽ നാടൻ ഫിഷ് കറി റെസിപ്പി