മിക്സിയോ ബീറ്ററോ വേണ്ട..! ഇനി ഈ വെറൈറ്റി ഡ്രിങ്ക്സ് കുടിച്ചു നോക്കൂ.. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം ഈ അടിപൊളി ഡ്രിങ്ക്സ്..
Iftar Special Drinks Recipe: മിക്സിയുടെയോ ബീറ്ററിന്റെയോ ആവശ്യമില്ലാതെ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന അടിപൊളി സ്പെഷ്യൽ ഡ്രിങ്ക്സ് പരിചയപ്പെട്ടാലോ .ഒന്ന് കസ്റ്റർഡ് പൗഡറും ചെറിയ പഴവും വച്ചും, രണ്ടാമത്തേത് സേമിയയും ചെറിയ പഴവും വച്ചും നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാം. എങ്ങനെയിത് ഉണ്ടാക്കാമെന്ന് നോക്കാം.
Ingredients : Iftar Special Drinks Recipe
- പാൽ
- കസ്റ്റർഡ് പൗഡർ – ഒന്നര ടേബിൾ സ്പൂൺ
- ചെറു പഴം -4 എണ്ണം
- ഓറഞ്ച് കളർ
- ചൗവ്വരി – അര കപ്പ്
- സേമിയ – അര കപ്പ്
- നെയ്യ് – ഒരു ടേബിൾ സ്പൂൺ
- മിൽക്ക്മേഡ്
- എസൻസ്
- ചെറുപഴം -4 എണ്ണം
- പഞ്ചസാര
- ഫ്രൂട്സ്
- ഐസ്ക്രീം സ്കൂബ്

തയ്യാറാക്കേണ്ട വിധം :
കസ്റ്റർഡ് പൗഡറും പഴവും വച്ചുള്ള ഡ്രിങ്ക് : Iftar Special Drinks Recipe
ആദ്യമായി ഒരു സോസ് പാനിലേക്ക് രണ്ട് കപ്പ് പാൽ ഒഴിക്കുക. ഇനി ഒരു ബൗളിലേക്ക് ഒന്നര ടേബിൾ സ്പൂൺ കസ്റ്റർഡ് പൗഡർ എടുക്കുക. ഇനി സോസ് പാനിൽ ഒഴിച്ച പാലിൽ നിന്നും 5-6 ടേബിൾ സ്പൂൺ പാൽ ഈ ബൗളിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്തതിന് ശേഷം സോസ് പാനിലേക്ക് തിരിച്ച് ഒഴിക്കുക. ഫ്ലേമ് ഓൺ ചെയ്തതിനുശേഷം നിങ്ങളുടെ അളവിനനുസരിച്ച് പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ഇത് നന്നായി ചൂടായി ചെറുതായി
തിക്ക് ആയി വരുന്ന സമയം സ്റ്റൗവിൽ നിന്നിത് മാറ്റം. ഇനിയിത് ചൂടാറുന്നതിനായി മാറ്റി വെക്കാം. നന്നായി തിക്കായെന്ന് തോന്നുകയാണെങ്കിൽ അല്പം പാൽ ചേർത്ത് ലൂസാക്കി എടുക്കാം. ഇനി 4 ചെറിയ പഴം എടുത്ത് ചെറുതായി അരിഞ്ഞ് ഇതിലേക്ക് ഇട്ട് കൊടുക്കാം. ശേഷം നന്നായി മിക്സ് ചെയ്ത് 2 മണിക്കൂർ തണുക്കാനായി ഫ്രിഡ്ജിൽ വെക്കാം. ഇനി ഒരു പാത്രത്തിൽ അല്പം വെള്ളമെടുത്ത് അതിലേക്ക് അര കപ്പ് ചൗവ്വരി ചേർത്ത് വേവിച്ചെടുക്കാം. വെന്ത് വരുമ്പോൾ അതിലേക്ക് ഓറഞ്ച്
കളർ ചേർക്കാം. ഏത് കളർ ആയാലും ചേർക്കാവുന്നതാണ്. വീണ്ടും നന്നായി തിളപ്പിക്കുക. ചൗവ്വരിയിലേക്ക് നിറം നന്നായി പിടിച്ചെന്ന് തോന്നിയാൽ അത് തീയിൽ നിന്നും മാറ്റി അരിപ്പ കൊണ്ട് അരിച്ചെടുക്കാം. വെള്ളം കളഞ്ഞ് ചൂടാറിയതിന് ശേഷം തണുപ്പിക്കാനായി ഫ്രിഡ്ജിൽ വെക്കാം. രണ്ട് മണിക്കൂറിന് ശേഷം കസ്റ്റർഡ് പുറത്തെടുക്കാം. കളർ പുറത്തെടുക്കുമ്പോൾ കട്ടയായാണ് ഉള്ളതെങ്കിൽ അതിലേക്ക് പാലൊഴിച്ച് ലൂസ് ആക്കി എടുക്കണം. ഇനി കസ്റ്റർഡിലേക്ക് കളർ ചേർത്തു കൊടുക്കാം. ഡ്രിങ്ക് റെഡി.
സേമിയയും പഴവും വച്ചുള്ള ഡ്രിങ്ക് : Iftar Special Drinks Recipe
ചൂടായ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് അര കപ്പ് സേമിയ ഒഴിച്ച് നന്നായി ഇളക്കി എടുക്കാം. ഇനി വെള്ളമോ പാലോ ചേർത്ത് വേവിക്കാം. നിങ്ങൾക്ക് ആവിശ്യമുള്ള പഞ്ചസാര ഇതിലേക്ക് ചേർക്കാം. പഞ്ചസാര മെൽറ്റായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് പാൽ ചേർക്കാം. ശേഷം സേമിയ നല്ലത് പോലെ തിളപ്പിച്ചെടുക്കാം. സേമിയ തിളപ്പിച്ച് കഴിഞ്ഞാൽ അത് തണുക്കാനായി വെക്കുക.ശേഷം ഒരു കപ്പ് തണുത്ത പാൽ അതിലേക്ക് ഒഴിച്ച് ഇളക്കി എടുക്കുക. തുടർന്ന് നിങ്ങൾക്ക് ഇഷ്ട്ടമുള്ള എസൻസ് അതിലേക്ക് ചേർക്കാം. ഇനി നിങ്ങളുടെ കയ്യിലുള്ള ഫ്രൂട്സ് ഏതാണോ അതും, വേണമെങ്കിൽ വാനില ഐസ് ക്രീംമും അതിലേക്ക് ചേർക്കാം. ഇനി മധുരത്തിനായി മിൽക്ക്മേഡ് ചേർത്തു കൊടുക്കാം. പഞ്ചസാര ആയാലും മതി. ഡ്രിങ്ക് റെഡി . Video Credit : Kannur kitchen