പഴുത്ത ചക്ക കൊണ്ട് ആവിയിൽ വേവിച്ച കിടിലൻ പലഹാരം.! ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ..| Jackfruit steamed snack recipe

0

Jackfruit steamed snack recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, അപ്പം എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളെല്ലാം സ്ഥിരമായി മിക്ക വീടുകളിലും തയ്യാറാക്കുന്നതാണ്. അത്തരത്തിൽ പഴുത്ത ചക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.

Ingredients

  • Jackfruit
  • Coconut
  • Sugar
  • Cecum
  • Cardamom

ഈയൊരു പലഹാരം തയ്യാറാക്കാനായി നന്നായി പഴുത്ത ചക്ക തൊലിയും, കുരുവും കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം അത് മിക്സിയുടെ ജാറിലേക്കിട്ട്, ഒരു കപ്പ് അളവിൽ തേങ്ങ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഒരു പിഞ്ച് ജീരകം, ഏലക്ക പൊടിച്ചത് എന്നിവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പിന്നീട് അതിലേക്ക് ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും, ഒരു പിഞ്ച് ഉപ്പും

കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കണം. ഈയൊരു മാവ് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ശേഷം ഇഡലി പാത്രത്തിൽ അപ്പം ഉണ്ടാക്കാനുള്ള വെള്ളം ആവി കയറ്റാനായി വെക്കണം. വെള്ളം നന്നായി തിളച്ച് ആവി വന്നു തുടങ്ങുമ്പോൾ ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് അല്പം നെയ്യ് തടവി കൊടുക്കുക. അതേ അളവിൽ ഒരു വാഴയില കൂടി മുറിച്ച് പ്ലേറ്റിന് മുകളിലായി സെറ്റ് ചെയ്യാം. ശേഷം തയ്യാറാക്കിവെച്ച മാവ് മുക്കാൽ ഭാഗത്തോളം പ്ലേറ്റിൽ ഒഴിച്ചു കൊടുക്കുക. മാവിന്റെ

അളവ് കൂടുതലാണെങ്കിൽ രണ്ട് തവണയായി അപ്പം ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ശേഷം 20 മിനിറ്റ് നേരം കഴിയുമ്പോൾ തന്നെ നല്ല രുചികരമായ സോഫ്റ്റ് ആയ അപ്പം റെഡിയായി കിട്ടുന്നതാണ്. ചക്കയുടെ സീസണായാൽ ഒരുതവണയെങ്കിലും ഈയൊരു അപ്പം തയ്യാറാക്കി നോക്കി രുചി അറിയാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Jackfruit steamed snack recipe

പഴുത്ത ചക്ക ഇനി വെറുതെ കളയല്ലേ.!! ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എല്ലാ ചക്ക സീസണിലും നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ | Chakka Halwa Recipe

രാവിലേ ഇനി എന്തെളുപ്പം.! പുട്ട് ഒന്ന് മാറ്റി പിടിച്ചാലോ ? കിടിലൻ റെസിപ്പി; പുതു രുചിയില്‍ കിടിലം ചായ കടി | Steamed Semiya Recipes

Leave A Reply

Your email address will not be published.