ഇത് കുറച്ച് പേർക്ക് മാത്രം അറിയാവുന്നത്.!! കണ്ണൂർ സ്പെഷ്യൽ പാൽപായസം ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Kannur Special Palpayasam

0

Kannur Special Palpayasam : കുറച്ച് പേർക്കു മാത്രമറിയാവുന്ന ഒരു കിടിലൻ പാല്പായസം റെസിപ്പി ഇതാ!! 250 ഗ്രാം നേരിയ അരി കഴുകി എടുക്കുക. അടിക്കട്ടിയുള്ള പാത്രത്തിൽ അര ലിറ്റർ വെള്ളമൊഴിച്ചു അതിലേക്ക് ഒരു ലിറ്റർ കട്ടിയുള്ള പശുവിൻ പാൽ ചേർത്തിളക്കുക. തിളച്ചു വരുമ്പോൾ കഴുകി വെച്ച അരി വെള്ളം ഊറ്റിയെടുത്തു ചേർക്കുക. ഇളക്കി കൊടുത്ത ശേഷം അടച്ചു വെച്ച് വേവിക്കാം.

  • Rice
  • Milk
  • Patta
  • Grampoo
  • Sugar

ഇടക്കിടക്ക് ഇളക്കാൻ മറക്കരുത്. അരി വെന്തു വരുമ്പോൾ ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം ഊറ്റിയെടുത് ചൊവ്വരി ചേർക്കാം. ഇത് ഇളക്കി യോജിപ്പിക്കണം. ഒരു കഷണം പട്ട, രണ്ട് ഗ്രാംപൂ എന്നിവ ചേർക്കാം. എല്ലാം കൂടെ രണ്ടു മിനിറ്റ് തിളക്കണം. 250 ഗ്രാം പഞ്ചസാര ചേർത്തിളക്കി 2-3 മിനിറ്റ് നന്നായി തിളപ്പിക്കണം. മധുരം അരിയിൽ നന്നായി പിടിച്ചു വരണം. അല്പം കൂടി ലൂസ് ആകാനായി ഒരു കപ്പ്‌ തിളച്ച

വെള്ളം ചേർക്കാം. 100 ഗ്രാം പഞ്ചസാര കൂടി ചേർക്കാം (മധുരമനുസരിച്) ഒരു മിനിറ്റ് കൂടെ ഇതുപോലെ നന്നായി തിളപ്പിക്കുക. ആവശ്യമായ പരുവമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവെക്കാം. ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ചു ഒരു പിടി അണ്ടിപ്പരിപ്പ് വറത്തെടുക്കുക.

അല്പം വറവാകുമ്പോൾ ഒരു പിടി ഉണക്ക മുന്തിരിയും ചേർത്ത് മൂപിച്ചെടുക്കാം. ഇത് പായസത്തിലേക്ക് ചേർക്കാം. അഞ്ചു ഏലക്ക ചതച്ചതും കാൽ ടീസ്പൂൺ ഉപ്പും ചേർക്കുക. ഇളക്കാതെ ചൂടോടെ വാഴയില കൊണ്ട് അടച്ചു വെക്കണം. പത്തു മിനുട്ട് കഴിഞ്ഞ് ഇളക്കി യോജിപ്പിക്കാം. സ്വദിഷ്ടമായ കണ്ണൂർ സ്പെഷ്യൽ പാല്പായസം റെഡി!! sruthis kitchen Kannur Special Palpayasam

എന്താ രുചി! ചാറിന് പോലും ഉഗ്രൻ രുചിയാ!! അടിപൊളി ടേസ്റ്റിൽ നല്ല കൊഴുത്ത ചാറോടു കൂടിയ കിടിലൻ മീൻ കറി

Leave A Reply

Your email address will not be published.