വെറും രണ്ടേ രണ്ട് ചേരുവകൾ മാത്രം മതി.! ഒരു കിടിലൻ അപ്പം ഉണ്ടാക്കിയാലോ ? Kerala Appam Recipe

0

ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാകും എന്ന് വിചാരിച്ച് വിഷമിച്ചിരിക്കുന്നവരാണ് നിങ്ങൾ? എന്നാൽ ഇതിനു പരിഹാരമായി ഇനി ബ്രേക്ഫാസ്റ്റിന് ഒരു കിടിലൻ അപ്പമായാലോ? വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കിടിലൻ അപ്പമാണിത്, വെറും രണ്ടു ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ അപ്പം, എന്നും ഒരുപോലെ ദോശയും വെള്ളപ്പവും കഴിച്ചു മടുക്കുന്നവർക്ക് ഈ പുതിയ അപ്പം ട്രൈ ചെയ്തു നോക്കാം, എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് ഇത്, ഒരു തവണയെങ്കിലും ഈ അപ്പം എങ്ങനെയാണ് ഉണ്ടാക്കുക എന്ന് എല്ലാവരും ട്രൈ ചെയ്യണം, കാരണം കിടിലം ടേസ്റ്റ് ആണ് ഈ അപ്പത്തിന്, എങ്ങനെയാണ് വെറും രണ്ട് ചേരുവകൾ കൊണ്ട് ഈ അപ്പം ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

Ingredients: Kerala Appam Recipe

  • പച്ചരി – 2 കപ്പ്
  • തേങ്ങ ചിരകിയത്: 1 കപ്പ്
  • ചോറ് : 1 കപ്പ്
  • ചെറിയ ജീരകം പൊടിച്ചത് : 1/2 ടീസ്പൂൺ
  • ചെറിയ ഉള്ളി : 3 എണ്ണം
  • ഇഞ്ചി : ചെറിയ കഷണം
  • വെള്ളം : 1 1/2 കപ്പ്
  • ഇൻസ്റ്റന്റ് ഈസ്റ്റ് : 1/2 ടീസ്പൂൺ
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:Kerala Appam Recipe

ഈ അപ്പം തയ്യാറാക്കാൻ വേണ്ടി രണ്ട് കപ്പ് പച്ചരി നന്നായി കഴുകുക, രണ്ട് തവണ നന്നായി കഴുകി എടുക്കണം, പച്ചരി വൃത്തിയാക്കിയതിനു ശേഷം കുറച്ചധികം വെള്ളത്തിൽ 4 മണിക്കൂർ കുതിർത്ത് വെക്കുക , നാലു മണിക്കൂറിനു ശേഷം ഒരു മിക്സിയുടെ ഗ്രൈൻഡർ ജാർ എടുക്കുക, ശേഷം അതിലേക്ക് കുതിർത്തു വച്ച മുഴുവൻ അരിയും ചേർത്തു കൊടുക്കുക, ഇതിലേക്ക് 1 കപ്പ് തേങ്ങ ചിരകിയത്, 1 കപ്പ് ചോറ്, 1/2 ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, 3 ചെറിയുള്ളി, 1 വെളുത്തുള്ളി അല്ലി, 1 1/2 കപ്പ് വെള്ളം, എന്നിവ ചേർത്ത് കൊടുത്ത് നല്ലതുപോലെ അരച്ചെടുക്കുക, അരച്ചെടുത്തതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്ത് കൊടുക്കുക, 1 ടേബിൾ സ്പൂൺ പഞ്ചസാര,

2 ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഇതു മറ്റൊരു വലിയ പാത്രത്തിലേക്ക് മാറ്റാം, കാരണം മാവ് പൊങ്ങി വരും, ശേഷം ഈ മാവ് 3-5 മണിക്കൂർ വരെ റെസ്റ്റ് ചെയ്യാൻ വയ്ക്കുക, അഞ്ചു മണിക്കൂറിനു ശേഷം മാവ് പൊങ്ങി വന്നിട്ടുണ്ടാകും അത് നന്നായി സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തെടുക്കുക, മിക്സ് ചെയ്യാതെ അപ്പം ചുട്ടെടുക്കരുത്, അപ്പം ചുട്ടെടുക്കാൻ വേണ്ടി ഒരു തവ നല്ലതുപോലെ അടുപ്പത്ത് വച്ച് ചൂടാക്കുക, തവ ചൂടായി വന്നാൽ മാവ് ഒഴിച്ചു കൊടുക്കുക, ശേഷം ചെറുതായി ഒന്ന് നിരത്തി കൊടുക്കുക, അപ്പത്തിന് ഹോൾസ് വന്നാൽ അപ്പം മൂടിവെച്ച് മീഡിയം ഫ്ലെയിമിലിട്ട് വേവിച്ചെടുക്കുക, ഒരു മിനിറ്റ് കൊണ്ട് ഈ അപ്പത്തിന്റെ മുകൾഭാഗം നന്നായി വെന്ത് വന്നിട്ടുണ്ടാവും, ഇപ്പോൾ നമ്മുടെ കിടിലൻ ടേസ്റ്റിൽ അടിപൊളി അപ്പം തയ്യാറായിട്ടുണ്ട്, ഇതു നമുക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം!!! Kerala Appam Recipe Shahanas Recipes

Leave A Reply

Your email address will not be published.