പച്ചമാങ്ങാ കിട്ടുമ്പോൾ ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. നാടൻ രുചിയിൽ കിടിലൻ എണ്ണ മാങ്ങാ | Kerala style Enna manga
- Green mango
- Oil
- Kashmiri chilli
- Curry leaves
- Turmeric powder
- Mustard
- Fenugreek
- Vegetable powder
- Salt
ആദ്യം തന്നെ പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ച് നീളത്തിൽ അത്യാവശ്യം കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിച്ചെടുത്തു മാറ്റിവയ്ക്കുക. ശേഷം ഒരു പാനിലേക്ക് എണ്ണയൊഴിച്ച് നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ കാശ്മീരി ചില്ലി മുളകും കറിവേപ്പിലയും ഇട്ട് നല്ല ക്രിസ്പാക്കി വറുത്തെടുക്കുക. ഇതിൽ നിന്നും എണ്ണ പോകാനായി കുറച്ചുനേരം അരിപ്പയിൽ ഇട്ടുവയ്ക്കാം. മുളകിന്റെയും കറിവേപ്പിലയുടെയും ചൂട് പൂർണമായും പോയി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ശേഷം അതേ എണ്ണയിലേക്ക് അരിഞ്ഞു വെച്ച മാങ്ങ
കഷ്ണങ്ങൾ കൂടിയിട്ട് വറുത്തെടുത്ത് കോരണം. മാങ്ങ എണ്ണയിൽ കിടന്ന് കുറച്ച് ക്രിസ്പായതിനു ശേഷം വേണം എടുത്തുമാറ്റാൻ. ശേഷം ഒരു ചീനച്ചട്ടിയെടുത്ത് അതിലേക്ക് പൊടിച്ചുവെച്ച മുളകിന്റെ കൂട്ടും, മഞ്ഞൾ പൊടിയും, കടുക് പൊടിച്ചതും, ഉലുവ പൊടിച്ചതും, ആവശ്യത്തിന് കായപ്പൊടിയും, ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം സ്റ്റൗ ഓൺ ചെയ്ത് പൊടികളുടെ പച്ചമണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച മാങ്ങ കഷ്ണങ്ങൾ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മാങ്ങയിലേക്ക് മസാല കൂട്ടുകളെല്ലാം നല്ല രീതിയിൽ ഇറങ്ങി പിടിച്ചു തുടങ്ങിയാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇതൊന്നു ചൂടാറി കഴിഞ്ഞാൽ എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala style Enna manga Village Spices