ഒരിക്കൽ ട്രൈ ചെയ്‌താൽ ഇങ്ങനെ മാത്രമേ പിന്നെ മീൻ കറി ഉണ്ടാക്കുകയുള്ളു..! റെസ്റ്റോറന്റ് സ്റ്റൈലിൽ കുടം പുളിയിട്ട കിടിലൻ മീൻ കറി | Kerala style Fish Curry Recipe
Kerala style Fish Curry Recipe : പല റസ്റ്റോറന്റ്കളിലെയും ഒരു പ്രധാന ഐറ്റമാണ് മീൻ കറി. വ്യത്യസ്ത തരത്തിൽ വ്യത്യസ്ത മീനുകൾ കൊണ്ട് നമ്മളെ പ്രലോഭിപ്പിക്കാൻ അവർക്ക് അറിയാം. തേങ്ങയും കുടം പുളിയുമൊക്കെയിട്ട മീൻ കറി മുന്നിൽ കൊണ്ടു വന്ന് വച്ചാൽ വേണ്ടന്ന് പറയാൻ ആർക്കും മനസ്സ് വരില്ല. എന്നാൽ ഇത്തരത്തിൽ റസ്റ്റോറന്റ് സ്റ്റൈലിൽ ഒരു മീൻ കറി ആയാലോ? ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകകൾ
- ചെറിയ ഉള്ളി – ആറ്
- ഇഞ്ചി
- തേങ്ങ ചിരകിയത് – അര കപ്പ്
- മല്ലിപ്പൊടി – ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- മുളകുപൊടി – ഒന്നര ടീസ്പൂൺ
- പുളി പൊടി – മൂന്ന് കഷണങ്ങൾ
- ഉലുവപ്പൊടി – അര ടേബിൾസ്പൂൺ
- കറിവേപ്പില
Ingredients
- Small onions – six
- Ginger
- Grated coconut – half a cup
- Coriander powder – one teaspoon
- Turmeric powder – half a teaspoon
- Chili powder – one and a half teaspoons
- Tamarind pulp – three pieces
- Fenugreek powder – half a tablespoon
- Curry leaves
- Salt – as required
ആദ്യമായി ഒരു മിക്സി ജാർ എടുക്കുക. ശേഷം അതിലേക്ക് 6 ചെറിയ ഉള്ളിയും, അല്പം ഇഞ്ചിയും, അരക്കപ്പ് തേങ്ങാ ചിരകിയതും, ഒരു ടീ സ്പൂൺ മല്ലിപ്പൊടിയും, ഒന്നര ടീ സ്പൂൺ കാശ്മീരി മുളക് പൊടിയും, അര ടീ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. നിങ്ങളുടെ എരുവിന് അനുസരിച്ച് പച്ചമുളകും ചേർക്കാവുന്നതാണ്. ശേഷം നന്നായി അരച്ചെടുക്കുക.എരുവ് കൂടുതൽ ഇഷ്ട്ടമല്ലാത്ത ആളാണ് നിങ്ങളെങ്കിൽ ഇത് ഒഴിവാക്കാവുന്നതാണ്. ഇനി ഒരു ചട്ടിയിലേക്ക് ഇത് മാറ്റം. ശേഷം മിക്സി
ജാറിൽ അല്പം വെള്ളമൊഴിച്ച് ആ വെള്ളവും കൂടെ ചട്ടിയിലേക്ക് പകർത്താം. ശേഷം തീയിലേക്ക് വെക്കാം. ഇനി ഇതിലേക്ക് അല്പം ഉലുവാ പ്പൊടിയും, കറിവേപ്പിലയും, ആവിശ്യത്തിന് ഉപ്പും, മൂന്ന് കഷ്ണം കുടം പുളിയും ചേർത്ത് നന്നായി ഇളക്കാം. ഇതൊന്ന് തിളച്ചു വന്നതിന് ശേഷം മീൻ ഇട്ടു കൊടുക്കാം. ശേഷം തക്കാളി ചെറുതായി അരിഞ്ഞത് കൂടെ ചേർക്കാം. ഇത് നിർബന്ധമില്ല. ഇനി മൂടി വെക്കാം. ഒരു മീഡിയം ഫ്ലൈയ്മിൽ വേണം പാകം ചെയ്യാൻ. ഒരു മൂന്ന് മിനിറ്റിന് ശേഷം
ഇത് തുറന്ന് നോക്കാം. ഇനി ഒന്ന് രുചിച്ച് നോക്കി കുറവുകൾ എന്തെങ്കിലും തോന്നുകയാണെങ്കിൽ അതിനനുസരിച്ച് ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി മീൻ വേവാനായി അടച്ചു വെക്കാം. 20 മിനിറ്റിന് ശേഷം ഇത് തീയിൽ നിന്നും ഇറക്കി വെക്കാം. ശേഷം ഒരു പാൻ എടുത്ത് അതിൽ എണ്ണ ചൂടാവാൻ വെക്കുക. തുടർന്ന് ഉലുവയും, അല്പം കറിവേപ്പിലയും താളിച്ച് കറിയിലേക്ക് ഒഴിച്ച് കൊടുക്കാം. അപ്പോൾ തന്നെ ഇതിന്റെ കൊതിയൂറും മണം കിട്ടി തുടങ്ങും. ഇതോടെ രുചികരമായ മീൻ കറി റെഡി. Kerala style Fish Curry Recipe| Video Credit : Village Spices
Kerala-style Fish Curry is a flavorful and spicy dish that beautifully reflects the coastal cuisine of the region. To make this traditional curry, clean and cut your choice of firm fish, like kingfish or sardines. In a clay pot, heat coconut oil and sauté mustard seeds, fenugreek seeds, crushed garlic, ginger, green chilies, and curry leaves. Add sliced onions and cook until soft. Mix in turmeric powder, chili powder, and coriander powder, sautéing until the raw smell fades. Add chopped tomatoes and tamarind extract or kudampuli (kokum), then pour in water and let it boil. Gently add the fish pieces and simmer on low heat until cooked and the gravy thickens. Finally, drizzle a little coconut oil and add fresh curry leaves for aroma. This rich, tangy curry pairs best with steamed rice or kappa (tapioca), offering a perfect balance of spice and sourness that’s distinctively Kerala.