ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കിനോക്കിയിട്ടുണ്ടോ? റെസ്റ്റോറന്റുകളിൽ കിട്ടുന്ന അതേ രുചിയോടെ വറുത്തരച്ച ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ | Kerala Style Varutharacha Chicken Curry Recipe

0

Kerala Style Varutharacha Chicken Curry Recipe: ചിക്കൻ കറി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. വീട്ടിലെ എല്ലാ വിശേഷ ദിവസങ്ങളിലും ചിക്കൻ കറി ഇല്ലാതെ മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അപ്പോൾ ഇത് ഉണ്ടാക്കാൻ അറിയില്ലെന്നു പറഞ്ഞാൽ മോശമല്ലേ.. അതുകൊണ്ട് വരുത്തരച്ച ചിക്കൻ കറി ഉണ്ടാക്കാൻ പഠിച്ചാലോ. വരൂ നോക്കാം..

Ingredients:

  • കുരുമുളക്
  • വലിയ ജീരകം
  • തേങ്ങാ ചിരകിയത്
  • കറിവേപ്പില
  • മുളകുപൊടി- 2 tbsp
  • മല്ലിപ്പൊടി – 1 tbsp
  • മഞ്ഞൾപ്പൊടി – കാൽ ടേബിൾ സ്പൂൺ
  • വെളുത്തുള്ളി -പത്തെണ്ണം
  • ഇഞ്ചി – ഒരെണ്ണം
  • സവാള – മൂന്നെണ്ണം
  • പച്ചമുളക് – മൂന്നെണ്ണം
  • തക്കാളി – രണ്ടെണ്ണം
  • ചിക്കൻ – 1 kg

Ingredients

  • Black pepper
  • Large cumin seeds
  • Grated coconut
  • Curry leaves
  • Chili powder- 2 tbsp
  • Coriander powder- 1 tbsp
  • Turmeric powder- ¼ tbsp
  • Garlic – 10 cloves
  • Ginger – 1 clove
  • Onion – 3 cloves
  • Green chillies – 3 cloves
  • Tomato – 2 cloves
  • Chicken – 1 kg

How To Make Kerala Style Varutharacha Chicken Curry Recipe

ആദ്യമായി ഒരു കടായ എടുത്ത് അല്പം എണ്ണ ഒഴിച്ച് ചൂടാവാൻ വെക്കുക. ശേഷം അല്പം കുരുമുളകും, വലിയ ജീരകവും, ഒരു മുറി തേങ്ങാ ചിരകിയതും ഇട്ട് നന്നായി ഇളക്കുക. തുടർന്ന് അല്പം കറിവേപ്പിലയും ചേർക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ മുളക് പൊടിയും, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതൊന്ന് വറുത്ത് വന്നതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റം. ഇനി ഈ കൂട്ട് അല്പം വെള്ളം ചേർത്ത് അരച്ചെടുക്കണം.

തുടർന്ന് പത്തു വെളുത്തുള്ളിയും, ഒരു ഇഞ്ചിയും തൊലികളഞ്ഞ് ചതച്ചെടുക്കുക.അടുത്തതായി ഒരു മൺച്ചട്ടിയെടുത്ത് അതിൽ എണ്ണ ചൂടാവാൻ വെച്ച് ഒരു ടീ സ്പൂൺ വലിയ ജീരകവും, മൂന്ന് സവാള ചെറുതായി അരിഞ്ഞതും ഇട്ട് വയറ്റിയെടുക്കുക. തുടർന്ന് ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്കിടാം. ഇനി അല്പം കറിവേപ്പിലയും, മൂന്ന് പച്ചമുളക് അരിഞ്ഞതും ഇട്ട് നന്നായി ഇളക്കാം.ശേഷം രണ്ട് തക്കാളി അരിഞ്ഞതിനോടൊപ്പം അല്പം ഉപ്പും ചേർത്ത് വയറ്റിയെടുക്കാം. പിന്നീട് അരച്ചുവെച്ച മസാലക്കൂട്ട് ഇതിലേക്ക് പകർത്താം. ഇനി കുറച്ച് വെള്ളമൊഴിച്ച് നന്നായി തിളപ്പിച്ചെടുക്കാം. തുടർന്ന് ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ഇതിലേക്ക് ഇട്ടു കൊടുക്കാം. തുടർന്ന് ഇത് പാകമാവുന്നത് വരെ കാത്തിരിക്കാം. ടേസ്റ്റി കേരള സ്റ്റൈൽ ചിക്കൻ കറി റെഡി.Kerala Style Varutharacha Chicken Curry Recipe| Video Credit: Village Cooking – Kerala

Kerala Style Varutharacha Chicken Curry is a rich and flavorful dish made with roasted coconut and spices. To prepare, marinate chicken pieces with turmeric, red chili powder, and salt. In a pan, dry roast grated coconut until golden brown along with fennel seeds, coriander seeds, dried red chilies, and a few whole spices, then grind it into a thick paste. In a heavy-bottomed kadai, sauté sliced onions, ginger, garlic, green chilies, and curry leaves in coconut oil until golden. Add the marinated chicken and cook until sealed. Mix in the roasted coconut paste, adjust salt, and add water to make a thick gravy. Cover and cook until the chicken is tender and the masala is well-coated. Finish with a dash of garam masala and fresh curry leaves for an aromatic touch. Serve hot with rice, appam, or pathiri for a truly traditional Kerala meal that’s bursting with deep, smoky, and spicy flavors.

സ്വാദിഷ്ടമായ കുമിളകൾ നിറഞ്ഞ അപ്പം ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.!! ഈ ട്രിക്ക് ചെയ്ത് നോക്കൂ| Super and Easy Breakfast Appam Recipe

Leave A Reply

Your email address will not be published.