മലബാർ സ്പെഷ്യൽ ആവിയിൽ വേവിച്ച ഇതൾ പത്തിരി.! പാൽ പോലുള്ള സോഫ്റ്റ് ഇതൾ പത്തിരി
പാൽ പോലുള്ള സോഫ്റ്റ് ഇതൾ പത്തിരി ഉണ്ടാക്കാം വീട്ടിൽ തന്നെ തയാറാക്കാം. പത്തിരി തയാറാക്കുന്നതിനെ കുറിച്ചുള്ള വിശദമായ വിവരം താഴെ പറയുന്നു..
Ingredients : Malabar Special Ethal Pathiri Recipe
- നീരകശാല അരി / പച്ചരി -ഒന്നര ഗ്ലാസ്
- തേങ്ങാ പാൽ – 2 ഗ്ലാസ്
- ഉപ്പ്
- എണ്ണ

തയ്യാറാക്കേണ്ട വിധം : Malabar Special Ethal Pathiri Recipe
മലബാർ സ്റ്റൈൽ ഇതൾ പത്തിരി തയ്യാറാക്കാനായി ആദ്യം ജീരകശാല അരി ഒന്നര ഗ്ലാസ്സെടുക്കുക. നന്നായി കഴുകിയതിനുശേഷം 3 മണിക്കൂർ എങ്കിലും ഇത് കുതിർത്ത് വെക്കുക. പച്ചരി വെച്ചും ഇത് ഉണ്ടാക്കാവുന്നതാണ്. ഇനി ഒരു മിക്സി ജാറെടുത്ത് അതിലേക്ക് ഈ അരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ചിലർ ഇതിൽ പഞ്ചസാര ചേർക്കാറുണ്ട്. നിങ്ങൾക്ക് മധുരം നന്നായി ഇഷ്ടമാണെങ്കിൽ ചേർക്കാവുന്നതാണ്. നിർബന്ധമില്ല.തുടർന്ന് രണ്ട് ഗ്ലാസ് തേങ്ങാ പാൽ എടുക്കുക.
ഇത് അല്പം ജാറിലേക്ക് ഒഴിച്ച് അരച്ചെടുക്കാം. ഈ മാവ് നന്നായി ലൂസായിരിക്കണം. നന്നായി മിക്സ് ചെയ്തെടുക്കുക. ഇനിയിത് സ്റ്റീം ചെയ്തെടുക്കാനായി ഒരു വലിയ പാത്രം എടുക്കുക. അതിൽ വെള്ളം ഒഴിച്ച് ആ പാത്രത്തിന് മുകളിലായി കേക്ക് ബേക്കിങ്ങ് പാത്രം വെക്കാം. അതിലേക്കും വെള്ളം ഒഴിക്കുക. ഇതിനു മുകളിലായി ഒരു പ്ലേറ്റാണ് വെക്കാൻ പോകുന്നത്. ആ പ്ലേറ്റിനു ബാലൻസ് കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്(നിങ്ങളുടെ കയ്യിൽ സ്റ്റീമർ ഉണ്ടെങ്കിൽ അതിൽ വെച്ചാൽ മതി). ഇനി സ്റ്റൗ ഓൺ ചെയ്യാം.അടുത്തതായി ഒരു സ്റ്റീൽ പ്ലേറ്റ് എടുത്ത്
കേക്കിന്റെ പാത്രത്തിന് മുകളിലായി വെക്കുക. പ്ലേറ്റിന്റെ എല്ലാ വശത്തും നെയ്യോ വെളിച്ചെണ്ണയോ കൊണ്ട് തടവുക.ഇനി വെള്ളം നന്നായി തിളയ്ക്കാൻ തുടങ്ങുമ്പോൾ പ്ലേറ്റിലേക്ക് ഒന്നര തവി മാവ് ഒഴിക്കുക. ഇനി ഇതെല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യുക. 3 മിനിറ്റ് നേരം കുക്ക് ചെയ്യാം.ഓരോ ലെയറും ഇങ്ങനെ 3 മിനിറ്റ് വീതം കുക്ക് ചെയ്യണം. അവസാനം എല്ലാം കൂടെ അഞ്ചോ എട്ടോ മിനിറ്റ് മീഡിയം ഫ്ലെയ്മിലിട്ടും കുക്ക് ചെയ്യണം. മൂന്ന് മിനിറ്റിന് ശേഷം ഇതിന്റെ മുകളിലേക്ക് അല്പം എണ്ണ തടവി കൊടുക്കാം.അതിനുശേഷം അടുത്ത ലയർ കുക്ക് ചെയ്യാം. നിങ്ങൾക്ക് എത്ര ലയർ വേണോ അത്രയും
തവണ ഇത് റിപ്പീറ്റ് ചെയ്യുക. അതിന് ശേഷം 8 മിനിറ്റ് എല്ലാം കൂടെ നന്നായി റെഡി ആയി വരാൻ കാത്തിരിക്കാം. റെഡിയായി കഴിഞ്ഞാൽ 10-15 മിനിറ്റ് ചൂടാറാൻ മാറ്റി വെക്കുക. ചൂടാറിയതിനു ശേഷം പ്ലേറ്റിൽ നിന്നും ഇത് വേർതിരിച്ചെടുക്കാം. അടർന്നു വരുന്നില്ലെങ്കിൽ കത്തി കൊണ്ട് സൈഡിലൂടെ പതിയെ അടർത്തിയെടുക്കാം. പതിയെ ഓരോ ലെയറായി അടർത്തിയെടുക്കാം.ഇതൾ പത്തിരി റെഡി. അപ്പോൾ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കിക്കോളൂ ഈയൊരു ടേസ്റ്റി ഫുഡ്. Malabar Special Ethal Pathiri Recipe
Video Credit : Veena’s Curryworld