ചായക്കടയിൽ മാത്രം കിട്ടുന്ന പാൽ കേക്ക് വീട്ടിൽ ഉണ്ടാക്കാം.!! മധുരമേറിയ കിടിലൻ പലഹാരം..
Milk Cake Recipe: ഗുലാബ് ജാം പോലും മാറിനിൽക്കുന്ന തേനൂറുന്ന പാൽ കേക്ക് കഴിച്ചിട്ടുണ്ടോ. കോഴിക്കോട് മലപ്പുറം ഭാഗത്ത് സ്റ്റാറായി നിൽക്കുന്ന പലഹാരം ആണിത്. കടകൾ തോറും ഇതിനായി കാത്തിരുന്നു വലയേണ്ട. രുചികരമായ പഞ്ഞി പോലുള്ള ഈ പാൽ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പരിചയപ്പെടാം.
Ingredients: Milk Cake Recipe
- Sugar- half a cup
- Powdered sugar – three tablespoons
- Egg- 1
- Cardamom powder – quarter teaspoon
- Ghee – two tablespoons
- Milk powder – three teaspoons
- Baking powder – one cup

How to make : Milk Cake Recipe
ആദ്യമായി പാൽ കേക്കിന് വേണ്ടിയുള്ള ഷുഗർ സിറപ്പ് തയ്യാറാക്കാൻ അരക്കപ്പ് പഞ്ചസാര പാനിലേക്ക് ഇടാം. അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ഇത് മെൽറ്റാക്കി എടുക്കുക. മെൽറ്റായി വരുന്നത് വരെ നിർബന്ധമായും നന്നായി തിളപ്പിക്കണം . കേക്കിനുള്ള മാവ് കുഴച്ചെടുക്കുന്നതിനായി ഒരു പാത്രത്തിൽ മുട്ടയും മൂന്ന് ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. തുടർന്ന് കാൽ ടീസ്പൂൺ ഏലക്കായ പൊടിയും,ഉപ്പും, 2 ടേബിൾ സ്പൂൺ നെയ്യും
ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഒരു കപ്പ് ആട്ടപ്പൊടിയിൽ മൂന്ന് ടീ സ്പൂൺ പാൽപ്പൊടി ചേർത്ത് കുഴച്ചെടുക്കുക(പാൽപ്പൊടി ഇല്ലെങ്കിൽ മൂന്ന് ടീസ്പൂൺ പാലായാലും മതി). തുടർന്ന് ചെറിയ ബോളുകളാക്കി അതിനെ ഉരുട്ടി എടുത്ത് കാലിഞ്ച് വലുപ്പത്തിൽ പരത്തി എടുക്കുക. ശേഷം ഇഷ്ടമുള്ള ഷെയ്പ്പിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി കേക്ക് ഫ്രൈ ചെയ്തെടുക്കണം. അതിനായി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ഈ കേക്ക് ഓരോന്നായി ഇട്ട് കൊടുക്കാം. മീഡിയം ഫ്ലൈമിൽ ആയിരിക്കണം ഇത് പാകം ചെയ്യേണ്ടത്. മൂന്നോ നാലോ മിനിറ്റിനു ശേഷം കേക്ക്
റെഡിയായി വരും. കേക്ക് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും. എണ്ണ തീരെ പിടിക്കില്ല എന്നതാണ് ഇതിന്റെ പ്രതേകത. വേണമെങ്കിൽ സിറപ്പിന്റെ പോലും ആവശ്യമില്ലാതെ ഇത് കഴിക്കാം. ഇപ്പോൾതന്നെ അകം നന്നായി വെന്തുവന്നിട്ടുണ്ടാവും.ഇനി നേരത്തെ ഉണ്ടാക്കി വെച്ച ഷുഗർ സിറപ്പിലേക്ക് ഈ കേക്ക് കഷ്ണങ്ങൾ ഇട്ട് തിളപ്പിക്കുക. ഒരു മിനിറ്റ് വരെ മാത്രമേ ഇങ്ങനെ തിളപ്പിക്കാൻ പാടുള്ളു. അല്ലെങ്കിൽ കേക്ക് പൊട്ടി പോകാൻ സാധ്യത ഉണ്ട്. ഒരു മിനിറ്റിനു ശേഷം കേക്ക് തീയിൽ നിന്നെടുത്ത് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കുക. അപ്പോഴേക്ക് കേക്ക് കഴിക്കാൻ പാകത്തിന് ആയിട്ടുണ്ടാകും. ഷുഗർ സിറപ്പ് വറ്റുന്നത് വരെ കാത്തിരിക്കണം. ശേഷം നിങ്ങളുടെ പാൽ കേക്ക് തയ്യാറായി കഴിഞ്ഞു. Video Credit : Kannur kitchen Milk Cake Recipe
Milk Cake is a traditional Indian sweet made with just a few simple ingredients—milk, sugar, and a touch of lemon juice or alum—slowly cooked to perfection. The process begins by boiling full-fat milk until it reduces to a thick, grainy consistency. Then, sugar is added and the mixture is stirred continuously until it leaves the sides of the pan. A slight souring agent like lemon juice is used to achieve the characteristic crumbly texture. Once done, the mixture is poured into a greased tray and left to set before cutting into square or rectangular pieces. With its rich, caramelized flavor and soft, fudgy texture, milk cake is a festive favorite and a symbol of homemade sweetness.