ഇതാണ് നല്ല ഒന്നാന്തരം മട്ടൺ കറിയുടെ രഹസ്യം! ഉറപ്പായും ചെയ്തു നോക്കു..കിടിലൻ റെസിപ്പി | Mutton Curry Recipe
Mutton Curry Recipe: പാലപ്പത്തിന്റെയും ഇടിയപ്പത്തിന്റെയും പത്തിരിയുടെയുമൊക്കെ കൂടെ കഴിക്കാൻ പറ്റിയ ഒരടിപൊളി മട്ടൻ കറി ഉണ്ടാക്കിയാലോ? തേങ്ങാപ്പാലും, അണ്ടിപ്പരിപ്പ് പൊടിച്ചതുമൊന്നുമില്ലാതെ തന്നെ ഇത് തയ്യാറാക്കാം. വളരെ സ്പൈസിയും, ടേസ്റ്റിയുമായ ഈ മട്ടൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
- മട്ടൻ -അരക്കിലോ
- മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
- മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ
- ഇഞ്ചി
- വെളുത്തുള്ളി
- മസാലപ്പൊടി
- പട്ട
- ഗ്രാമ്പു
- ഏലക്കായ
- തക്കാളി- രണ്ടെണ്ണം
- ഉള്ളി- രണ്ടെണ്ണം
ആദ്യമായി അരക്കിലോ മട്ടൻ എടുക്കുക.ശേഷം അത് നന്നായി കഴുകി വൃത്തിയാക്കുക. തുടർന്ന് ഒരു പാനെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും,മുളകുപൊടിയും എണ്ണയിൽ ചേർത്ത് മിക്സ് ചെയ്തെടുക്കുക. പൊടികളുടെ കുത്തൽ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റം.പിന്നീട് ഒരു കുക്കറെടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച മട്ടൻ ഇടാം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ മസാലപ്പൊടിയും, ഒരു ടീസ്പൂൺ
മുളകുപൊടിയും, ഒരു ടീസ്പൂൺ ചതച്ച വെളുത്തുള്ളിയും, ഇഞ്ചിയും ചേർക്കുക .ഇനി ആവശ്യമുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കാം. അടിയിൽ പിടിക്കാനുള്ള സാധ്യത ഉള്ളതുകൊണ്ട് കാൽ ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി മസാല യോജിപ്പിക്കാം. ശേഷം കുക്കർ അടച്ച് തീയിലേക്ക് വെക്കാം. കുക്കറിന്റെ പുറത്തേക്ക് വേവിക്കുന്ന സമയത്ത് ഗ്രേവി പടർന്നു പിടിക്കാതിരിക്കാൻ അതിന്റെ അടപ്പിൽ അല്പം വെളിച്ചെണ്ണ തടവുന്നത് നല്ലതാണ്. മൂന്ന് വിസിലിനു ശേഷം കുക്കർ ഓഫാക്കാം. ഇനി ഒരു പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച്,അത് ചൂടായതിനു ശേഷം അതിലേക്ക് രണ്ട് പട്ടയും,
ഗ്രാമ്പുവും,അല്പം ഏലക്കായയും ചേർക്കണം. ഇനി രണ്ട് ടീസ്പൂൺ വീതം വെളുത്തുള്ളിയും ഇഞ്ചിയും ഇട്ടു കൊടുക്കാം. തുടർന്ന് നാല് പച്ചമുളകും, പത്ത് ചെറിയ ഉള്ളിയും രണ്ട് വറ്റൽ മുളകും ചേർക്കാം. ഇതൊന്നു വയറ്റിയെടുത്തതിനുശേഷം മീഡിയം സൈസിലുള്ള രണ്ടു വലിയ ഉള്ളി അരിഞ്ഞിടുക. ഇനി നന്നായി ഇളക്കി കൊടുക്കാം. സവാളയുടെ നിറം മാറി വരുമ്പോൾ രണ്ട് മീഡിയം സൈസിലുള്ള തക്കാളി അരിഞ്ഞത് ഇതിലേക്ക് ചേർക്കാം. ഇനി അല്പം കറിവേപ്പിലയും ഉരുളക്കിഴങ്ങും കൂടെ ഇടാം. അവസാനമായി മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കണം. ഇനി മട്ടനിൽ ഗ്രേവി വേണമെന്നുണ്ടെങ്കിൽ ഇതിലേക്ക് അല്പം വെള്ളമൊഴിച്ച് തിളക്കാൻ വയ്ക്കുക. തിളച്ചതിനു ശേഷം വെന്ത മട്ടൻ ഇതിലേക്ക് ചേർക്കാം. ഇനി അല്പം കുരുമുളകുപൊടിയും കൂടെ ചേർത്ത് നന്നായി ഇളക്കാം. തേങ്ങാപ്പാലും അണ്ടിപ്പരിപ്പ് പൊടിയും ഒന്നുമില്ലാതെ തന്നെ വളരെ രുചികരമായ മട്ടൻ കറി റെഡി. Video Credit : Village Spices Mutton Curry Recipe