ഇനി നത്തോലി മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. നിങ്ങളും ഇതിന്റെ വലിയൊരു ഫാൻ ആകും.

0

Natholi Fish Thoran Recipe: നത്തോലി മീൻ അല്ലെങ്കിൽ ചെറിയ മത്തി കൊണ്ട് നമുക്ക് ഈ ഒരു മീൻ പറ്റിച്ചത് ഉണ്ടാക്കാൻ സാധിക്കും. വളരെ ടേസ്റ്റിയായ ഈ ഒരു മീൻ പറ്റിച്ചത് നിങ്ങൾക് വളരെ ഇഷ്ടപ്പെടുമെന്നുള്ള കാര്യം ഉറപ്പാണ്

ചേരുവകൾ

  • നത്തോലി മീൻ – 1/2 കിലോ
  • കാന്താരി മുളക് – 10 എണ്ണം
  • ചെറിയുള്ളി – 8 – 10 എണ്ണം
  • ഇഞ്ചി – 2 കഷ്ണം
  • വെളുത്തുള്ളി – 3 എണ്ണം
  • വേപ്പില
  • തേങ്ങ ചിരിക്ക്കിയത് – 3/4 മുറി
  • കുടംപുളി – 3 എണ്ണം
  • ഉലുവ പൊടിച്ചത് – 1/2 ടീ സ്പൂൺ
  • മഞ്ഞൾ പൊടി – 3/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

Natholi Fish Thoran Recipe

രീതി
മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, വേപ്പില, മഞ്ഞൾ പൊടി, ഉലുവ പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒട്ടുമൊഴിക്കാതെ അടിച് എടുക്കുക. കുടംപുളി വെള്ളത്തിൽ ഇട്ട് കുതിർക്കാൻ മാറ്റിവെക്കുക. ഒരു മൺചട്ടിയെടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കിയ നത്തോലി മീനിനെ ഇട്ടു കൊടുക്കുക.

കൂടെ തന്നെ അരച്ചു വച്ച തേങ്ങയുടെ മിക്സും കുടംപുളി പിഴിഞ്ഞ വെള്ളവും വേപ്പിലയും കൂടി ഇട്ടു കൊടുത്ത് കൈ കൊണ്ടു തന്നെ നന്നായി ഇളക്കി കൊടുത്ത ശേഷം അടുപ്പിൽ ലോ ഫ്ലെയിമിൽ വച്ചു കൊടുത്ത് അടച്ചു വെച്ച് 5 മിനിറ്റ് വേവിക്കുക. ശേഷം ഇത് ഒരു തവി കൊണ്ട് പതുക്കെ ഇളക്കി ക്കൊടുത്ത് 10 മിനിറ്റ് തുറന്നു വെച്ച് വേവിക്കുക. മീൻ വെന്തു കഴിയുമ്പോൾ തീ ഓഫ് ആക്കിയ ശേഷം കുറച്ചു വേപ്പിലയും പച്ച വെളിച്ചെണ്ണയും ഒഴിച്ച് കൊടുത്താൽ നത്തോലി പറ്റിച്ചത് റെഡിയായി.

Leave A Reply

Your email address will not be published.