വായിൽ വെള്ളമൂറും രുചി.! ഒരു കിടിലൻ ഇഫ്താർ സ്നാക്സ് ഇങ്ങനെയൊന്ന് തയാറാക്കിനോക്കൂ..

0

Onion Iftar Snacks Recipes: എല്ലാം തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി ഇഫ്താർ സ്നാക്സിന്റെ റെസിപ്പി ആണ് ഇന്ന്, എന്നാൽ എങ്ങനെയാണ് ഈ ഇഫ്താർ സ്നാക്ക്സ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

Ingredients : Onion Iftar Snacks Recipes

  • Onion – 3 large
  • Green chilli
  • Vegetable oil
  • Ginger garlic paste – 1 teaspoon
  • Turmeric powder – 1/4 teaspoon
  • Chili powder – 1 teaspoon
  • Chicken masala – 1 teaspoon
  • Eggs – 4
  • Coriander
  • Corn flakes

തയ്യാറാക്കുന്ന വിധം: Onion Iftar Snacks Recipes

ആദ്യം ഒരു നോൺസ്റ്റിക് പാൻ സ്റ്റൗവിൽ വച്ച് ചൂടാക്കുക, അതിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക, ശേഷം അതിലേക്ക് അത്യാവശ്യം വലുപ്പത്തിലുള്ള മൂന്ന് സവാള ചെറുതായി അരിഞ്ഞത് ഇട്ടുകൊടുത്ത് വഴറ്റിയെടുക്കുക , സവാള വഴന്നുവന്നാൽ ഇതിലേക്ക് മൂന്ന് എരിവുള്ള പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നന്നായി വഴറ്റിയെടുക്കുക, ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി,

ഒരു ടീസ്പൂൺ ചിക്കൻ മസാല, എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കുക, ശേഷം കുറച്ചധികം മല്ലിയില അരിഞ്ഞത്, മൂന്ന് മുട്ട പുഴുങ്ങിയത് ചെറുതായി അരിഞ്ഞത്, എന്നിവ ഇതിലേക്ക് ഇട്ടു കൊടുത്തു നന്നായി വഴറ്റിയെടുക്കുക, ശേഷം തീ ഓഫ് ചെയ്യുക, ഇത് മാറ്റി വെക്കാം, ശേഷം മാവ് തയ്യാറാക്കാൻ വേണ്ടി ഒരു വലിയ പാത്രം എടുക്കുക അതിലേക്ക് രണ്ട് കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ ഓയിൽ, ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം കുറച്ചു കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു ചപ്പാത്തിയുടെ മാവ് പോലെ കുഴച്ചെടുക്കാം,

നന്നായി കുഴച്ചെടുത്തതിനു ശേഷം മുകളിൽ കുറച്ച് ഓയിൽ ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് 1/2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക, അതിനുശേഷം കുറച്ചു വലിയ ബോൾസ് ആക്കി മാറ്റാം, എന്നിട്ട് പത്തിരിപലകയിൽ കുറച്ചു പൊടി ഇട്ടുകൊടുത്ത കുറച്ചു കട്ടിയിൽ പരത്തിയെടുക്കുക, ശേഷം ഒരു റൗണ്ട് ഷേപ്പിലുള്ള അടപ്പ് വെച്ച് കട്ട് ചെയ്ത് എടുക്കുക, നാല് റൗണ്ട് ഷേപ്പിൽ ഉള്ളവ എല്ലാം കട്ട് ചെയ്ത് എടുക്കാവുന്നതാണ്, അങ്ങനെ എല്ലാം ചെയ്തെടുക്കുക, ശേഷം ഒരു പത്തിരി എടുത്ത് അതിന്റെ നടുവിലായി ഫില്ലിംഗ് വച്ചു കൊടുക്കുക, ശേഷം അതിന്റെ മുകളിൽ മറ്റൊരു പത്തിരി വെച്ച് സൈഡ് എല്ലാം കൈകൊണ്ട് അമർത്തി ഒട്ടിച്ചു കൊടുക്കുക, ഫോർക്ക് ഉണ്ടെങ്കിൽ അത് വെച്ച് സൈഡുകൾ അമർത്തി Onion Iftar Snacks Recipes

കൊടുക്കാവുന്നതാണ്, ശേഷം ഒരു കോഴിമുട്ട നന്നായി ബീറ്റ് ചെയ്ത് എടുത്തുവെക്കുക, എന്നിട്ട് ഓരോ സ്നാക്സും ഈ മുട്ടയിൽ മുക്കി കോൺഫ്ലേക്സിൽ കോട്ട് ചെയ്ത് എടുക്കുക, ഇതേ രീതിയിൽ എല്ലാ സ്നാക്ക്സും കൊട്ട് ചെയ്തു എടുക്കുക, ശേഷം അടുപ്പത്ത് ഒരു ചീനച്ചട്ടി വെച്ച് ചൂടാക്കുക, വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വന്നാൽ അതിലേക്ക് ഇട്ടു രണ്ട് ഭാഗവും ഫ്രൈ ആയി വരുന്നത് വരെ ഫ്രൈ ചെയ്തു എടുക്കുക , ശേഷം എണ്ണയിൽ നിന്നും കോരിമാറ്റാം, ഇപ്പോൾ അടിപൊളി ഇഫ്താർ റെസിപ്പി തയ്യാറായിട്ടുണ്ട്!! വീഡിയോ കാണാം Video credit : Pepper hut
ഉരുളകിഴങ്ങും മുട്ടയും ഉണ്ടോ ? മൈദയും ഉരുളൻകിഴങ്ങും ഉണ്ടെങ്കിൽ ബ്രോസ്റ്റിന്റെ ടേസ്റ്റിൽ ഒരു കിടിലൻ സ്നാക്സ്

Leave A Reply

Your email address will not be published.