റെസ്റ്റോറൻ്റ് സ്റ്റൈലിൽ നല്ല സോഫ്റ്റ് പനീർ ഫ്രൈ .! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

0

പനീർ ഫ്രൈ, പനീർ പ്രേമികൾക്കായി ഒരു ഉത്തമമായ വിഭവമാണ്. ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണ്, കൂടാതെ അതിന്റെ രുചിയും അതിമനോഹരമാണ്. പനീർ, മസാലകൾ, വെളിച്ചെണ്ണ എന്നിവയുടെ സമന്വയം കൊണ്ടാണ് ഈ വിഭവം ഉണ്ടാക്കുന്നത്, ഇത് ഒരു ആകർഷകമായ സ്നാക്ക് അല്ലെങ്കിൽ ഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്.. വളരെ എളുപ്പത്തിൽ വളരെ രുചികരമായി ഉണ്ടാക്കാൻ പറ്റിയ പനീർ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ?

ചേരുവകൾ :

  • കാശ്മീരി ചില്ലി പൗഡർ – 1 ടേബിൾ സ്പൂൺ *കുരുമുളകുപൊടി – ½ ടീസ്പൂൺ
  • ഗരം മസാല – ½ ടീസ്പൂൺ *മഞ്ഞൾപ്പൊടി – കുറച്ചു *ഉപ്പ് – ½ ടീസ്പൂൺ *ചെറുനാരങ്ങ നീർ – 1 ടീസ്പൂൺ
  • വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – ½ ടീസ്പൂൺ
  • ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
  • മല്ലിയില – കുറച്ചു (ചെറുതായി അരിഞ്ഞത്) *വെള്ളം – ആവശ്യത്തിന് *സൺഫ്ലവർ ഓയിൽ – 1 ടേബിൾ സ്പൂൺ
  • പനീർ – ആവശ്യത്തിന് (കഷ്ണങ്ങൾ)

തയ്യാറാക്കുന്ന വിധം :- Paneer fry recipe

പനീർ ഫ്രൈ തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു ബൗൾ എടുക്കുക ആ ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ആഡ് ചെയ്യുക, ഇനി ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, കുറച്ചു മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര്, അര ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞത്, കുറച്ചു വെള്ളം എന്നിവ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക,ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ കൂടിചേർത്തു കൊടുക്കാം ശേഷം നന്നായി മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക,

ശേഷം ഇതിലേക്ക് ഓരോ പനീർ കഷ്ണങ്ങൾ ഇട്ടുകൊടുത്ത് കോട്ട് ചെയ്ത് എടുക്കാം,തിരിച്ചും മറിച്ചും ഇട്ടു പനീർ നന്നായി കൊട്ട് ചെയ്തു എടുക്കുക, പനീർ നന്നായി കോട്ട് ചെയ്ത് എടുത്തതിനുശേഷം ഈ പനീർ കഷ്ണങ്ങൾ 10-15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കാം ഒരു മണിക്കൂറാണെങ്കിൽ നല്ലതാണ്, കൂടുതൽ സമയം വയ്ക്കുമ്പോൾ പനീറിൽ നന്നായി മസാല പിടിക്കും അത് പനീറിന്റെ ടേസ്റ്റ് വർധിക്കാൻ സഹായിക്കും അതുകൊണ്ട് ഒരുപാട് സമയം വെക്കുന്നത് നല്ലതാണ്, അതിനുശേഷം ഒരു പാൻ അടുപ്പത്ത് വയ്ക്കുക

Paneer fry recipe

അത് ചൂടാവുമ്പോൾ അതിലേക്ക് ഫ്രൈ ചെയ്യാനുള്ള വെളിച്ചെണ്ണ ഒഴിക്കുക വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് പനീർ കഷ്ണങ്ങൾ ഇട്ടുകൊടുക്കുക തീ മീഡിയം ഹൈ ഫ്ലെയിമിൽ വച്ചാൽ മതി, ഒരുപാട് സമയം എണ്ണയിൽ കിടന്നാൽ പനീർ കട്ടി ആവാൻ ചാൻസ് ഉണ്ട് അത് ശ്രദ്ധിക്കുക,തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് പനീർ ഫ്രൈ ചെയ്തെടുക്കാം, ഫ്രൈ ചെയ്ത് എടുത്തതിനുശേഷം അത് നമുക്ക് ഒരു പ്ലേറ്റിലേക്ക് മാറ്റാം, ഇനി ഇതിലേക്ക് കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കാം ഇപ്പോൾ നമ്മുടെ അടിപൊളി പനീർ ഫ്രൈ റെഡിയായിട്ടുണ്ട് ഇനി നമുക്ക് ഇത് ചൂടോടെ സെർവ് ചെയ്യാം!! Chikkus Dine Paneer fry recipe

Leave A Reply

Your email address will not be published.