നേന്ത്രപഴം ഉണ്ടോ ? നേന്ത്രപ്പഴം കൊണ്ട് കൊതിയൂറും ഉരുളിയപ്പം; ഇങ്ങനെയൊന്ന് ട്രൈ ചെയ്തു നോക്കൂ | Pazham Kalathappam Recipe

0

കൽത്തപ്പത്തിന്റെ അതേ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു അപ്പമാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്, കണ്ണൂർ ഭാഗങ്ങളിൽ ഉരുളിയപ്പം എന്ന് അറിയപ്പെടുന്ന അപ്പമാണിത്, വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ അപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?{ Pazham Kalathappam Recipe}

Ingredients: Pazham Kalathappam Recipe

  • ഗീ : ഒരു ടേബിൾ സ്പൂൺ
  • നേന്ത്രപ്പഴം : 1
  • പച്ചരി : 1 കപ്പ്
  • തേങ്ങ ചിരകിയത് : 2 ടേബിൾസ്പൂൺ
  • തേങ്ങാക്കൊത്ത് : രണ്ട് ടേബിൾ സ്പൂൺ
  • ചെറിയുള്ളി : രണ്ട് ടേബിൾ സ്പൂൺ
  • ഉപ്പ് : കാൽ ടീസ്പൂൺ
  • ചെറിയ ജീരകം: കാൽ ടീസ്പൂൺ
  • ഏലക്കായപ്പൊടി: ഒരു ടീസ്പൂൺ
  • വെള്ളം : മുക്കാല് കപ്പ്‌
  • ശർക്കര പൊടിച്ചത് : മുക്കാല് കപ്പ്‌
  • വെള്ളം : കാൽ കപ്പ്‌
  • ബാക്കിങ് സോഡാ : കാൽ ടീസ്പൂൺ

Pazham Kalathappam Recipe : ആദ്യം ഒരു ഗ്ലാസ് പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കുക, ശേഷം പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക, ശേഷം രണ്ട് ടീസ്പൂൺ അളവിൽ തേങ്ങാകൊത്ത് ഇട്ടുകൊടുത്ത് വറുത്തെടുക്കുക, കളർ മാറി വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ശേഷം പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, 4 5 ചെറിയുള്ളി അരിഞ്ഞത് ഇട്ടുകൊടുത്ത് കളർ മാറി വരുമ്പോൾ

മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് നേന്ത്രപ്പഴം കട്ട് ചെയ്തത് ഇട്ടുകൊടുത്ത് വഴറ്റി എടുക്കുക, ശേഷം ചൂടാറാൻ മാറ്റിവെക്കാം, ഇനി ഒരു മിക്സിയുടെ ജാർ എടുത്ത് കുതിർത്തുവെച്ച പച്ചരി ഇട്ടു കൊടുക്കുക, ഇതിലേക്ക് 2 3 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്, വാട്ടിവെച്ച പഴത്തിന്റെ മുക്കാൽ ഭാഗം എന്നിവ ഇതിലേക്ക് ഇട്ടുകൊടുക്കുക, കുറച്ച് ചെറിയ ജീരകം, 2 നുള്ള് ഉപ്പ്, 3/4 ക്ലാസ് വെള്ളം എന്നിവ ഒഴിച്ചുകൊടുത്ത് അരച്ചെടുക്കാം, എടുക്കുന്ന അളവുകൾ ഒരേ കപ്പിലെടുക്കാൻ ശ്രദ്ധിക്കുക, ശേഷം ഈ ബാറ്റർ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം,

ഇതിലേക്ക് വറുത്ത് വെച്ച തേങ്ങാക്കൊത്തിൽ നിന്ന് കുറച്ചും, ചെറിയുള്ളി മുഴുവനും ഇട്ടു കൊടുക്കാം, ശേഷം ഏലക്കയും പഞ്ചസാരയും പൊടിച്ചത് ഇതിലേക്ക് വിട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ഇതിലേക്ക് ശർക്കരപ്പാനി തയ്യാറാക്കാൻ വേണ്ടി മുക്കാൽ ഗ്ലാസ് ശർക്കര പൊടിച്ചെടുത്തത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക, ഇതിലേക്ക് കാൽ ഗ്ലാസ് വെള്ളവും ഒഴിച്ചു ശർക്കര മെൽറ്റ് ചെയ്ത് എടുക്കുക, ശേഷം ഇത് അരിച്ചെടുത്ത് ബാറ്ററിലേക്ക് ഒഴിച്ചുകൊടുത്ത് നന്നായി മിക്സ് ചെയ്യുക,

ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക, എന്നിട്ട് നന്നായി മിക്സ് ചെയ്തെടുക്കുക , ഇത് ചുട്ടെടുക്കാൻ വേണ്ടി നോൺസ്റ്റിക്ക് വെള്ളപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക, ശേഷം എണ്ണ പുരട്ടി കൊടുത്ത് ഇതിലേക്ക് ബാറ്റർ ഒഴിച്ചു കൊടുത്തു മാറ്റിവെച്ച തേങ്ങാക്കൊത്തും പഴവും ഇതിന്റെ മുകളിലായി കുറച്ചു ചേർത്തു കൊടുക്കുക, ശേഷം തീ കുറച്ചു മൂടിവെച്ച് വേവിച്ചെടുക്കുക, വെന്തുവന്നാൽ മറിച്ചിട്ട് മൂടിവെച്ചു കുറച്ചു സെക്കന്റ്‌ വേവിച്ചെടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി കിടിലൻ ഉരുളി അപ്പം തയ്യാറായിട്ടുണ്ട്!!! Neethus Malabar Kitchen Pazham Kalathappam Recipe

Leave A Reply

Your email address will not be published.