ഉരുളകിഴങ്ങും മുട്ടയും ഉണ്ടോ ? മൈദയും ഉരുളൻകിഴങ്ങും ഉണ്ടെങ്കിൽ ബ്രോസ്റ്റിന്റെ ടേസ്റ്റിൽ ഒരു കിടിലൻ സ്നാക്സ്

0

ചായക്ക് കൂടെ കഴിക്കാൻ എന്ത് ഉണ്ടാക്കും എന്ന ആശയ കുഴപ്പത്തിൽ ആവും അല്ലേ പലരും, എന്നാൽ മൈദയും ഉരുളൻകിഴങ്ങും ഉണ്ടെങ്കിൽ 15 മിനുട്ട് കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ബ്രോസ്റ്റിന്റെ ടേസ്റ്റിൽ ഉള്ള ഒരു കിടിലൻ സ്നാക്സ് ഇതാ!!!!

Ingredients: Potato egg snack recipe

  • Potatoes: 2 medium sized
  • Flour: 2 1/2 cups
  • Chicken masala: 3/4 teaspoon
  • Garlic powder: 1/2 teaspoon
  • Ginger powder: 1/2 teaspoon
  • Baking soda: 1/2 teaspoon
  • Maggi cube: 1/2
  • Salt: as needed
  • Soy sauce: 1/2 teaspoon
  • Oil
  • Chili powder: 1/2 teaspoon

How to make : Potato egg snack recipe

സ്നാക്സ് റെഡിയാക്കി എടുക്കാൻ വേണ്ടി ആദ്യം രണ്ട് മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് എടുക്കുക, ശേഷം ഇത് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ഫ്രഞ്ച് ഫ്രൈസ് കട്ട് ചെയ്യുന്ന പോലെ കട്ട് ചെയ്തെടുക്കുക, ശേഷം ഈ കട്ട് ചെയ്ത ഉരുളക്കിഴങ്ങ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക എന്നിട്ട് ഇത് മുങ്ങി കിടക്കാൻ ആവശ്യമായ തണുത്ത വെള്ളം ഒഴിച്ചു കൊടുത്ത് അടച്ചുവെക്കുക, ഇനി ഇതിലേക്ക് ബാറ്റർ തയ്യാറാക്കാൻ വേണ്ടി ഒരു ബൗൾ എടുക്കുക, അതിലേക്ക് ഒരു കപ്പ് മൈദ,

3/4 ടീസ്പൂൺ ചിക്കൻ മസാല, 1/2 ടീസ്പൂൺ ഗാർലിക് പൗഡർ, 1/2 ടീസ്പൂൺ ഗിൻജർ പൗഡർ എന്നിവ ചേർത്തു കൊടുക്കുക, ഇനി പൗഡർ ഇല്ലെങ്കിൽ ഇഞ്ചി വെളുത്തുള്ളി നന്നായി അരച്ചത് ചേർത്ത് കൊടുത്താലും മതി, ഇനി ഇതിലേക്ക് 1/2 ടീസ്പൂൺ ബേക്കിംഗ് സോഡ, 1/2 മാഗി ക്യൂബ്, ആവശ്യത്തിനുള്ള ഉപ്പ്, 1/2 ടീസ്പൂൺ സോയ സോസ്, 1/2 ടീസ്പൂൺ മുളകുപൊടി, എന്നിവ ചേർത്ത് കൊടുത്ത് ഇത് നന്നായി മിക്സ് ചെയ്തെടുക്കാം, ഇനി ഇതിലേക്ക് കുറച്ചു കുറച്ചു വെള്ളം ഒഴിച്ചുകൊടുത്ത് ഈ ബാറ്റർ റെഡിയാക്കി എടുക്കാം, ബാറ്റർ ലൂസ് ആയി പോവാതെ കട്ടിയിൽ ഉണ്ടാക്കുവാൻ ശ്രദ്ധിക്കണം,

ഇനി വേറൊരു പാത്രം എടുക്കുക അതിലേക്ക് ഒന്നര കപ്പ് മൈദ ഇട്ടുകൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി, എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം വെള്ളത്തിൽ ഇട്ടുവച്ച ഉരുളക്കിഴങ്ങ് എടുത്തു നന്നായി തുടച്ച് ബാറ്ററിയിലേക്ക് ഇട്ടുകൊടുക്കുക, ശേഷം ഇത് നന്നായി മിക്സ് ചെയ്തെടുക്കുക ഉരുളക്കിഴങ്ങ് മൊത്തം ബാറ്ററിൽ നന്നായി കവർ ചെയ്തെടുക്കുക, ശേഷം മറ്റൊരു പാത്രത്തിൽ എടുത്തു വച്ച മൈദയിലേക്ക് ഈ ഉരുളക്കിഴങ്ങ് ബാറ്ററിൽ മുക്കി വെച്ചു കൊടുക്കുക, അങ്ങനെ മൈദയിൽ കൊട്ട് ചെയ്തെടുക്കുക, ശേഷം അടുപ്പിൽ ഒരു പാത്രം വെച്ച് എണ്ണ ചൂടാക്കി എടുക്കുക, മൈദയിൽ ഉരുളക്കിഴങ്ങ് കോട്ട് ചെയ്ത് എടുത്താൽ ഉടനെ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് മീഡിയം ഫ്ളൈമിൽ വെച്ച് ഫ്രൈ ചെയ്തെടുക്കാം, ഇത് നന്നായി ക്രിസ്പ്പി ആയി വരുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്,ഇപ്പോൾ അടിപൊളി സ്നാക്സ് റെഡി ആയിട്ടുണ്ട്!! Video credit : Fathimas Curry Worl Potato egg snack recipe.

Broasted Chicken is a flavorful and crispy fried chicken dish made using a pressure-frying technique that combines deep frying and pressure cooking. This method locks in moisture while creating a crunchy outer coating. The chicken is first marinated with a blend of spices, then coated in seasoned flour before being cooked in a pressure fryer. The result is tender, juicy meat with a crisp, golden-brown crust. Popular in restaurants and fast food joints, broasted chicken is loved for its unique texture and bold flavor.

ഉരുളക്കിഴങ്ങ് ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.!! വളരെ ടേസ്റ്റിയും സോഫ്റ്റുമായ കിടിലൻ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി

Leave A Reply

Your email address will not be published.