ഉരുളക്കിഴങ്ങ് ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.!! വളരെ ടേസ്റ്റിയും സോഫ്റ്റുമായ കിടിലൻ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി | Potato Stir Fry Recipe
Potato Stir Fry Recipe: വീട്ടിൽ ഉച്ചഭക്ഷണത്തിന് സൈഡ് ഡിഷ് ആയി എന്തുണ്ടാകുമെന്ന് ആലോചിക്കുകയാണോ? പപ്പടവും അച്ചാറും ഒക്കെ കഴിച്ച് മടുത്തില്ലേ?. ഇനി ഒരു കിടിലൻ മെഴുക്ക് പുരട്ടി ആയാലോ?. വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഇതൊന്നു തയ്യാറാക്കി നോക്കൂ. രണ്ട് പ്ലേറ്റ് ചോറ് അകത്താകുന്നത് അറിയില്ല. കുട്ടികളെയും അതുപോലെതന്നെ മുതിർന്നവരെയും ടേബിളിൽ പിടിച്ചിരുത്താൻ ഇതൊരു കിടിലൻ ഐഡിയയാണ്. അത്രയും ടേസ്റ്റിയും,സോഫ്റ്റുമായ ഈ റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Ingredients : Potato Stir Fry Recipe
- Potatoes -2
- Mustard
- Curry leaves
- Grated chilli
- 25 cloves
- Turmeric powder -⅕ teaspoon
- Chilli powder-1.5 teaspoon
- Garam masala
- Salt

How to make Potato Stir Fry Recipe
ഇത് തയ്യാറാക്കാനായി ആദ്യമായി രണ്ട് മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് എടുക്കുക. ശേഷം അത് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക. ഒരുപാട് വലുപ്പം കൂടാനും കുറയാനും പാടില്ല. ശേഷം ഒരു പാൻ എടുത്ത് അതിൽ രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം രണ്ടു വറ്റൽ മുളകും, അല്പം കടുകും, കുറച്ച് കറിവേപ്പില ചേർത്ത് വയറ്റണം. ഇനി ചെറിയുള്ളി ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇതില്ലെങ്കിൽ മീഡിയം സൈസിലുള്ള ഒരു വലിയ ഉള്ളി അരിഞ്ഞിട്ടാലും മതി. ഇതിന്റെ നിറം മാറി വരുന്നത് വരെ ഇളക്കുക. പിന്നീട് ഉരുളക്കിഴങ്ങ്
രണ്ടെണ്ണം ചെറുതായി അരിഞ്ഞത് ഇതിലേക്ക് ഇട്ടുകൊടുക്കാം. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, അര ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് കൊടുക്കാം. വേണമെങ്കിൽ ഒരു മുളകും ചേർക്കാവുന്നതാണ്. ഇനി ലോ ഫ്ലെയിമിൽ ഇട്ട് രണ്ട് മിനിറ്റ് വേവിച്ചെടുക്കാം. ചിലപ്പോൾ രണ്ടുമിനിറ്റിൽ കൂടുതലും എടുത്തേക്കാം.തവി വെച്ച് ഇതൊന്നു ഉടച്ചുനോക്കുമ്പോൾ സോഫ്റ്റായി ഉടഞ്ഞു വരുന്നുണ്ടെങ്കിൽ പാകമായി എന്നാണ് അർത്ഥം.
ഈ സമയം ചേരുവകൾ കൃത്യമാണെന്ന് ഉറപ്പുവരുത്താം.അഥവാ ഉപ്പ് കൃത്യമാണെന്ന് ഉറപ്പ് വരുത്തുക.ഇനി കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് കൊടുക്കാം. ടേസ്റ്റിയും സോഫ്റ്റുമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി റെഡി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ മടിയുള്ള നിങ്ങളുടെ കുട്ടികൾക്ക് ഇത്തരത്തിൽ ഒരു റെസിപ്പി ഉണ്ടാക്കി നൽകിയാൽ മതി. വളരെ എളുപ്പത്തിൽ കൂടുതൽ ഇൻഗ്രീഡിയൻസ് ഒന്നുമില്ലാതെ തന്നെ ഇത് വീട്ടിൽ നിങ്ങൾക്ക് തയ്യാറാക്കാം. ഉണ്ടാക്കി കഴിഞ്ഞാൽ ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ അല്ലേ..അപ്പോൾ പെട്ടെന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.. Potato Stir Fry Recipe Video Credit : Athy’s CookBook
Potato Stir Fry is a quick and tasty side dish made by sautéing thinly sliced potatoes with mustard seeds, curry leaves, onions, turmeric, and mild spices. It’s crisp on the outside, soft inside, and pairs perfectly with rice or chapati. A simple comfort food ready in minutes!
പച്ചമാങ്ങാ കിട്ടുമ്പോൾ ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. നാടൻ രുചിയിൽ കിടിലൻ എണ്ണ മാങ്ങാ