ഇതുമാത്രം മതി വയർ നിറയെ ചോറുണ്ണാൻ.! വായിൽ വെള്ളമൂറും അടിപൊളി മത്തി റോസ്റ്റ് ഇങ്ങനെയൊന്ന് തയാറാക്കി നോക്കൂ | Sardine Roast Recipe

0

Sardine Roast Recipe : ഉച്ചഭക്ഷണത്തിന് എന്തെങ്കിലും ഒരു പ്രത്യേക സൈഡ് ഡിഷ് ഇല്ലാതെ ചോറ് ഇറങ്ങാത്തവരാണ് നമ്മൾ മലയാളികൾ. അച്ചാറും തൈരും വറവുമൊക്കെയായി പലതും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു കിടിലൻ മത്തി റോസ്റ്റ് ആയാലോ.. വായിൽ വെള്ളമൂറും രുചികരമായ മത്തി റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Ingredients :Sardine Roast Recipe

  • Sardines – ten
  • Ginger
  • Garlic
  • Turmeric powder
  • Chili powder
  • Salt
  • Curry leaves
  • Onion – three
  • Green chilli
  • Tomato – one

How to make :Sardine Roast Recipe

ഇത് തയ്യാറാക്കാനായി ആദ്യമായി പത്ത് മത്തി എടുക്കുക. ശേഷം നന്നായി കഴുകി വൃത്തിയാക്കി മുറിച്ചുവെക്കാം. തുടർന്ന് ഇതിന്റെ ഇരു ഭാഗങ്ങളിലുമായി അല്പം വര ഇട്ടു കൊടുക്കുക. ഇനി രണ്ടിഞ്ച് നീളത്തിലുള്ള ഇഞ്ചിയും, ഇരുപത് വെളുത്തുള്ളിയും ചതച്ചെടുക്കുക. ശേഷം ഇത് മത്സ്യത്തിലേക്ക് ഇട്ടുകൊടുക്കാം.പിന്നീട് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, മൂന്ന് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, അര ടീസ്പൂൺ ഉപ്പും, രണ്ടോ മൂന്നോ ടേബിൾ

സ്പൂൺ എണ്ണയും ചേർത്ത് മിക്സ് ചെയ്തെടുക്കാം.ശേഷം ഇത് ഒരു പതിനഞ്ച് മിനിറ്റ് മാറ്റി വെക്കാം. തുടർന്ന് ഒരു കടായ എടുത്ത് അതിൽ അല്പം എണ്ണ ഒഴിച്ച് ചൂടാവാൻ വെക്കാം. ചൂടായതിനു ശേഷം മാറ്റിവെച്ച മത്തി ഓരോന്നായി ഇതിലേക്ക് വച്ചു കൊടുക്കാം. അതിനു മുകളിലായി അല്പം കറിവേപ്പിലയും ചേർക്കാം. ഒരു ഭാഗം വെന്തു വരുമ്പോൾ മറ്റേ ഭാഗവും ഇത് പോലെ ചെയ്യാം. നന്നായി മൊരിഞ്ഞു വന്നതിനുശേഷം തീയിൽ നിന്നും മാറ്റിവെക്കാം. ഇനി അതേ കടായയിൽ തന്നെ മിച്ചമുള്ള

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഇട്ടുകൊടുക്കാം. ഇനി കറിവേപ്പിലയും ചേർത്ത് ഒരു മിനിറ്റ് നേരം ഇളക്കാം. ശേഷം മൂന്ന് മീഡിയം സൈസിലുള്ള സവാള അരിഞ്ഞത് ഇതിലേക്ക് ചേർക്കാം. ഇനി അല്പം ഉപ്പും ചേർത്ത് സവാളയുടെ നിറം മാറുന്നത് വരെ ഇളക്കുക. പിന്നീട് അല്പം കുരുമുളകുപൊടിയും, മഞ്ഞൾപൊടിയും, മുളകുപൊടിയും, പെരുംജീരകം പൊടിയും, ഗരം മസാലയും, ഒരു പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി വയറ്റിയെടുക്കുക. ശേഷം ഒരു മീഡിയം സൈസിലുള്ള തക്കാളി ചെറുതായി അരിഞ്ഞത് ഇതിലേക്ക് ഇട്ടു കൊടുക്കാം. തുടർന്ന് വെന്ത് വരുന്നതുവരെ ഇളക്കുക. ശേഷം ഒരു കപ്പ് ചൂടുവെള്ളം ഇതിലേക്ക് ഒഴിക്കാം. ഇനി കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് വറുത്തുവെച്ച മീൻ ഇതിലേക്ക് ഇട്ടു കൊടുക്കാം. പിന്നീട് വറുത്ത മീൻ ഓരോന്നായി മറിച്ചിട്ട് കറിയോട് യോജിപ്പിക്കാം. രുചികരമായ മത്തി റോസ്റ്റ് റെഡി. Sardine Roast Recipe

Sardines are a highly nutritious fish packed with numerous health benefits. Rich in omega-3 fatty acids, they promote heart health by reducing inflammation and lowering the risk of cardiovascular diseases. Sardines are an excellent source of protein, vitamin D, and calcium, which help strengthen bones and support immune function. They also contain vitamin B12, crucial for brain health and energy metabolism. Low in mercury compared to larger fish, sardines are a safe and sustainable seafood option that supports overall wellness.

ഇത് ഒരു ഒന്നൊന്നര ഐറ്റം തന്നെ.! ചോറിന്റെ കൂടെ കഴിക്കാൻ ഇതിലും നല്ലൊരു റെസിപ്പിയില്ല; വായിൽ വെള്ളമൂറും ഈ ബംഗാളി ഡിഷ്‌

Leave A Reply

Your email address will not be published.