ഒരു സിമ്പിൾ നെല്ലിക്ക അച്ചാറിന്റെ റെസിപിയാണിത്, ചോറിനൊപ്പം പറ്റിയ കോമ്പിനേഷൻ ആണുട്ടോ!!
simple amla recipe: ഉണ്ടാക്കി കുറെ നാൾ പഴകാൻ എടുത്തു വെക്കേണ്ട ആവശ്യമൊന്നുമില്ലാത്ത ഒരു സൂപ്പർ ടേസ്റ്റി നെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കാം. നല്ല എരിവും ഉളിയും ഒകെ ചേർന്ന ഈ നെല്ലിക്ക അച്ചാർ ഉണ്ടാക്കി എടുക്കാൻ കുറഞ്ഞ സമയം മതിയാകും.
ചേരുവകൾ
- നെല്ലിക്ക – 15 എണ്ണം
- വെളുത്തുള്ളി – 1 പിടി
- പച്ച മുളക് – 2 എണ്ണം
- വേപ്പില – 1 തണ്ട്
- നല്ലെണ്ണ
- കടുക് – 2 ടീ സ്പൂൺ
- വറ്റൽ മുളക് – 2 എണ്ണം
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 2 ടേബിൾ സ്പൂൺ
- ഉലുവ പൊടി – 1/2 ടീ സ്പൂൺ
- കായ പൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – 1. 1/2 ടീ സ്പൂൺ
- ചൂട് വെള്ളം – 5 ടേബിൾ സ്പൂൺ
- വിനാഗിരി – 2 ടേബിൾ സ്പൂൺ
- പഞ്ചസാര – 1 ടീ സ്പൂൺ
കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഒരു സ്റ്റീമറിൽ 10 മിനിറ്റ് വെച്ച് വേവിച്ചു എടുക്കുക. ഇനി ഇത് കുരു കളഞ്ഞു കഷ്ണങ്ങളാക്കി മുറിക്കുക. ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം നല്ലെണ്ണ ഒഴിച് കൊടുക്കുക. ഇതിലേക്കു കടുക് ഇട്ട് പൊട്ടിക്കുക. കൂടെ തന്നെ വറ്റൽ മുളകും വേപ്പിലയും കൂടി ഇട്ട് വഴറ്റുക. ശേഷം വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റിയ ശേഷം തീ ഓഫ് ആക്കി പൊടികൾ ചേർക്കാം.
simple amla recipe
മഞ്ഞൾപൊടി കാശ്മീരി മുളക് പൊടി കായ പൊടി ഉലുവ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പൊടികളുടെ പച്ചമാണം മാറുന്ന വരെ ഇളക്കുക. ശേഷം തീ ഓൺ ആക്കി ഇതിലേക്കു നെല്ലിക്ക വേവിച്ച വെള്ളത്തിൽ നിന്ന് 5 ടേബിൾ സ്പൂൺ വെള്ളം ഒഴിച് കൊടുക്കുക. ഇനി വിനാഗിരി കൂടി ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ വേവിച്ച നെല്ലിക്ക കൂടെ ചേർത്ത് കൊടുക്കുക. എല്ലാം കൂടി ഇളക്കി യോജിപ്പിച് തീ ഓഫ് ആകാവുന്നതാണ്.