വളരെ എളുപ്പത്തിൽ ചില്ലി ചിക്കനെ കടത്തി വെട്ടുന്ന ഒരു അടിപൊളി ചില്ലി പനീർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ ?
Simple Chilli Paneer Recipe: ചേരുവകൾ
- പനീർ :200 gm
- കോൺഫ്ലവർ
- ഉപ്പ്
- കുരുമുളകുപൊടി
- കോൺഫ്ലവർ
- വെള്ളം
- ഓയിൽ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- പച്ചമുളക്
- സ്പ്രിങ് ഓണിയൻ
- ക്യാപ്സിക്കം
- സവാള
- സോയ സോസ്
- ചില്ലി സോസ്
- ടൊമാറ്റോ കെച്ചപ്പ്
- വിനഗർ
- മുളക് പൊടി
- വൈറ്റ് പെപ്പർ
- മല്ലിയില

Simple Chilli Paneer Recipe : തയ്യാറാക്കുന്ന വിധം
പനീറിന്റെ തണുപ്പ് വിട്ടുപോവുവാൻ വേണ്ടി അര മണിക്കൂർ പനീർ വെള്ളത്തിലിട്ടു വെക്കുക, ശേഷം ഒരു ടിഷ്യൂ പേപ്പറിൽ പനീർ വച്ച് വെള്ളമെല്ലാം ഒപ്പിയെടുക്കണം, ഡ്രൈ ആയ പനിനീർ മറ്റൊരു ബൗളിലേക്ക് മാറ്റാം, ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ, കാൽ സ്പൂൺ ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കുക, മറ്റൊരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ കോൺഫ്ലവർ എടുക്കുക ഇതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചു നന്നായി മിക്സ് ചെയ്യുക,
ഇത് നമുക്ക് മാറ്റിവെക്കാം ഇനി പനീർ ഫ്രൈ ചെയ്ത് എടുക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വയ്ക്കുക, ഇതിലേക്ക് ആവശ്യമായ ഓയിൽ ഒഴിച്ചു കൊടുക്കുക, ചൂടായി വരുമ്പോൾ പനീർ ഇട്ടുകൊടുത്ത് ഫ്രൈ ചെയ്യുക ,രണ്ട് വശവും നന്നായി ഫ്രൈ ചെയ്തു എടുക്കുക, ശേഷം ഇത് കോരിയെടുക്കുക, ഇനി കറി ഉണ്ടാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വയ്ക്കുക അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ട് പച്ചമുളക് എന്നിവ ചേർത്തു കൊടുക്കാം,

ഫ്ളെയിം കൂട്ടി വെച്ചാണ് വഴറ്റിയെടുക്കേണ്ടത് ശേഷം ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ സ്പ്രിങ് ഒണിയൻ ചേർത്തു കൊടുത്ത് ഒന്നുകൂടെ നന്നായി വഴറ്റിയെടുക്കുക, വഴന്ന് വരുമ്പോൾ ഇതിലേക്ക് ഒരു ക്യാപ്സിക്കം, ഒരു സവാള എന്നിവ ക്യൂബ് ആയി കട്ട് ചെയ്തത് ചേർത്തു നന്നായി വയറ്റി എടുക്കാം, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം, ശേഷം നന്നായി വഴറ്റുക, വാടി കഴിയുമ്പോൾ ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ച പനീർ ഇട്ടു കൊടുക്കാം, ശേഷം നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് 2 ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ വെള്ള കുരുമുളകുപൊടി
ചേർത്തുകൊടുത്ത് മിക്സ് ചെയ്ത് വഴറ്റിയെടുക്കുക, വൈറ്റ് പെപ്പർ ഓപ്ഷനലാണ്, വഴന്നു വരുമ്പോൾ പാനിന്റെ നടുവിൽ പനീർ മാറ്റി സോയ സോസ് ഒന്നര ടീസ്പൂൺ, അര ടേബിൾ സ്പൂൺ ചില്ലി സോസ്, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തു വഴറ്റുക, ഇതിലേക്ക് ഒരു ടീസ്പൂൺ വിനഗർ ചേർത്ത് വഴറ്റിയെടുക്കുക,ശേഷം മാറ്റി വെച്ച കോൺഫ്ലോർ ഒഴിച്ചു കൊടുക്കാം , കോൺഫ്ലവർ ചേർക്കുന്നത് ഗ്രേവിക്കാണ് ഇനി ഇതിലേക്ക് കാൽ കപ്പ് വെള്ളം ചേർക്കുക, മൂന്ന് ടേബിൾ സ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത് കൂടെ ചേർത്തു നന്നായി മിക്സ് ചെയ്ത് വയറ്റിയെടുക്കാം,ഇപ്പോൾ ചില്ലി പനീർ റെഡിയായിട്ടുണ്ട്!!! Simple Chilli Paneer Recipe video credit : Kannur kitchen
