ദിവസം മുഴുവൻ സോഫ്റ്റ് ആയി ഇരിക്കും.! ചപ്പാത്തിയും പത്തിരിയും മാറി നിൽക്കും രുചി; കൂടെ കഴിക്കാൻ കറിയും വേണ്ട
എന്നും രാവിലെ ഒരു പോലുള്ള ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തവരാണ് നിങ്ങളെങ്കിൽ അതിനൊരു പരിഹാരം ഇതാ, വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ രാവിലെ ബ്രേക്ക്ഫാസ്റ്റിനും കുട്ടികൾക്ക് ടിഫിൻ ബോക്സിലും എല്ലാം ആക്കി കൊടുക്കാൻ പറ്റുന്ന ഒരു കിടിലൻ പത്തിരിയുടെ റെസിപ്പി ഇതാ, കറിയില്ലാതെ കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവമാണ് ഇത് , ചപ്പാത്തിയും പത്തിരിയും മാറി നിൽക്കുന്ന വളരെ സോഫ്റ്റ് ആയ കിടിലൻ ടേസ്റ്റ് ഉള്ള ഒരു അടിപൊളി പത്തിരിയുടെ റെസിപ്പി ആണിത് , എന്നാൽ എങ്ങനെയാണ് ഈ പത്തിരി ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
Ingredients: Soft breakfast Recipe
- വറുത്ത പത്തിരി പൊടി : 1/2 കപ്പ്
- വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
- ചെറിയ ജീരകം : 1/4 ടീസ്പൂൺ
- വെളുത്തുള്ളി പേസ്റ്റ് : 2 അല്ലി
- ഇഞ്ചി പേസ്റ്റ്
- സവാള : 1/2
- തക്കാളി : 1/2
- ഉപ്പ് ആവശ്യത്തിന്
- മല്ലിയില
- വെള്ളം
- ഉരുളൻ കിഴങ്ങ് : 1 1/2 എണ്ണം

തയ്യാറാക്കുന്ന വിധം: Soft breakfast Recipe
ആദ്യം അരക്കപ്പ് പത്തിരിപ്പൊടി എടുക്കുക, ശേഷം അടുപ്പത്ത് ഒരു പാൻ വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക, എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ ചെറിയ ജീരകം ഇട്ടുകൊടുത്ത് മൂപ്പിച്ചെടുക്കുക, ഇത് പൊട്ടിക്കഴിഞ്ഞാൽ ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് കൊടുക്കാം, ഇതിന്റെ പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക, ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക,
സവാള സോഫ്റ്റ് ആയി വരുന്നത് വരെ വഴറ്റിയെടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക, സവാള വഴന്നു വന്നാൽ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് കൊടുക്കുക, തക്കാളി ഉടഞ്ഞു കിട്ടിയാൽ ഇതിലേക്ക് 3/4 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക, ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയിലയും, ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കാം, ശേഷം നന്നായി ഇളക്കുക, വെള്ളം നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ച് ഇതിലേക്ക് എടുത്തുവച്ച പത്തിരി പൊടി ചേർത്തു കൊടുക്കാം, ശേഷം നന്നായി മിക്സ് ചെയ്തെടുക്കുക, മിക്സ് ചെയ്ത് എടുത്തതിനുശേഷം
ഇത് തീ ഓഫ് ചെയ്ത് പരന്ന പാത്രത്തിലേക്ക് മാറ്റാം, ശേഷം ഒരു ഗ്ലാസ് വെച്ച് നന്നായി കുഴച്ചെടുക്കുക, അതിനുശേഷം ഇത് ചൂടാറാനായി മാറ്റി വെക്കുക, ഇനി ഇതിലേക്ക് 1 1/2 വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉടച്ചെടുത്ത് ഇതിലേക്ക് ഇട്ടുകൊടുക്കുക, ശേഷം ഇത് കൈകൊണ്ട് കുഴച്ചെടുക്കുക, ശേഷം പത്തിരി ഉരുളകളാക്കി എടുക്കുക, ശേഷം പത്തിരി കല്ലിൽ വെച്ച് പരത്തിയെടുക്കാം, ശേഷം ഒരു പേൻ അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് പരത്തി വെച്ച പത്തിരി ഇട്ടു കൊടുക്കുക, ഒരു സൈഡ് കുക്കായി വരുമ്പോൾ മറു ഭാഗം ഇട്ടുകൊടുത്ത് വേവിച്ചെടുക്കുക, എണ്ണയും നീയും റെഡ് ചെയ്തു കൊടുക്കാൻ ഇഷ്ടമുള്ളവർക്ക് ചെയ്തു കൊടുക്കാം, രണ്ട് സൈഡും കുക്കായി കഴിയുമ്പോൾ ഇത് നമുക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ഇപ്പോൾ അടിപൊളി പത്തിരി തയ്യാറായിട്ടുണ്ട്!!!! BeQuick Recipes Soft breakfast Recipe