രാവിലേക്ക് ഇനി എന്തെളുപ്പം.! ഒരു സ്പെഷ്യൽ നീർദോശ റെസിപ്പി.! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Special Neer Dosa Recipe
രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കണമെന്ന് ചിന്തിച്ച്, തല പുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ ഇനി ആ ടെൻഷൻ വെണ്ട. വളരെ എളുപ്പത്തിൽ, കുറഞ്ഞ ചേരുവകൾ കൊണ്ട് ,സ്വദിഷ്ടമായി, വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു നീർ ദോശ റെസിപ്പി ഇവിടെ പരിചയപ്പെടാം.
Ingredients: Special Neer Dosa Recipe
- rice flour -1 cup.
- Rice -1 cup.
- Coconut -1/2 cup.
- Water -as needed.
- Salt -1 teaspoon.
- Coconut oil -1 tablespoon.
- Small onions -7 to 8, finely chopped.
How to make Special Neer Dosa Recipe
ആദ്യം മിക്സിയുടെ ജാർ എടുത്ത്, അതിലേക്ക് എടുത്ത് വച്ച അരിപ്പൊടിയും, ചോറും, ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത്, ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. പിന്നീട്, അതിലേക്ക് ചിരകി വച്ച തേങ്ങ കൂടി ചേർത്ത് നല്ല പോലെ ഇളക്കുക.മാവിലേക്ക് വെള്ളം വേണെമെന്ന് തോന്നുകയാണെങ്കിൽ ആവശ്യത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. ദോശ മാവിനെക്കാൾ കട്ടി കുറഞ്ഞ പരുവത്തിലാണ് മാവ് വേണ്ടത്.ഒരു കരണ്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക്,
അരിഞ്ഞു വച്ച ചെറിയഉള്ളി ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി എടുക്കുക. അതു കൂടി മാവിലേക്ക് ചേർത്ത് കൊടുക്കണം. ഇത് നീർദോശയുടെ രുചി ഇരട്ടിയാക്കി തരും. പിന്നീട് ഒരു നോൺ സ്റ്റിക്ക് പാൻ എടുത്ത്, ചൂടായി കഴിഞ്ഞാൽ, അതിലേക്ക് അല്പം വെളിച്ചെണ്ണ തൂവി കൊടുക്കണം. ഒരു തവി ഉപയോഗിച്ച്, തയ്യാറാക്കി വച്ച മാവിൽ നിന്നും ഒരു തവി മാവ് എടുത്ത് പാനിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഏകദേശം ഒരു ദോശയുടെ വട്ടം കിട്ടുന്ന രീതിയിൽ ആണ് ഇത് ചുട്ടെടുക്കേണ്ടത്.ഒരു വശം നന്നായി ആയി കഴിഞ്ഞാൽ,മറു ഭാഗം കൂടി മറിച്ചിട്ട്,നീർദോശ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്.ഇപ്പോൾ രുചികരമായ സ്പെഷ്യൽ നീർ ദോശ റെഡിയായി കഴിഞ്ഞു. Special Neer Dosa Recipe Video Credit : ഉമ്മച്ചിന്റെ അടുക്കള by shereena
Special Neer Dosa is a soft, lacy, and delicate South Indian rice crepe made with just soaked rice, water, and a pinch of salt—without any fermentation. Unlike traditional dosas, the batter is thin and watery, giving it its signature airy texture. The secret to a perfect neer dosa lies in grinding the soaked rice to a very fine, smooth batter and pouring it thinly over a hot, greased pan, allowing it to form beautiful holes and cook evenly without flipping. It’s often served with coconut chutney, jaggery-coconut mix, or spicy curries, making it a light yet flavorful treat.