എന്റെ പൊന്നോ ഇതിന്റെ രുചി ഒരിക്കലും മറക്കില്ല.! നാലു മണി ചായക്ക് ആവിയിൽ വേവിച്ച കൊതിയൂറും മധുരം
നാലു മാണിക്ക് എന്ത് കുട്ടികൾക്ക് കഴിക്കാൻ കൊടുക്കും എന്നു ആലോജിച്ചു ഇരിക്കുന്നവർ ആണോ നിങ്ങൾ, കുട്ടികൾക്ക് പലഹാരം ഉണ്ടാക്കുമ്പോൾ അവർക്ക് ഇഷ്ടപ്പെടുന്നത് ആയിരിക്കണം എന്ന് കൂടെ നമ്മൾ ശ്രദ്ധിക്കണം, എന്നാൽ അതിന് പരിഹാരമായി കിടിലൻ ടേസ്റ്റിൽ മധുരം ഉള്ള ഒരു പലഹാരം ഉണ്ടാക്കി നോക്കിയാലോ? വൈകുന്നേര ചായ കടിക്കു
എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ആവിയിൽ വേവിച്ചെടുത്ത ഹെൽത്തി ആയൊരു പലഹാരം ഉണ്ടാക്കിയാലോ? ഇതു വലിയവർക്കും ചെറിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ആണ്,നേന്ത്ര പഴം കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ സോഫ്റ്റായ ഒരു പലഹാരമാണിത്. എന്നാൽ എങ്ങനെയാണ് ഈ അടിപൊളി പലഹാരം തയാറാക്കുന്നത് എന്ന് നോക്കിയാലോ?!
Ingredients: Steamed tea time snack
- നേന്ത്രപ്പഴം : 2 എണ്ണം
- നെയ്യ് : 2 ടീസ്പൂൺ
- തേങ്ങ : 1/2 കപ്പ്
- പഞ്ചസാര : 1/4 കപ്പ്
- റവ : 1/2 കപ്പ്
- പാൽ : 1/2 കപ്പ്
- ഏലക്ക പൊടി : 1 സ്പൂൺ

How to make Steamed tea time snack
ഈ പലഹാരം തയ്യാറാക്കാൻ വേണ്ടി ആദ്യം 2 മധുരമുള്ള നേന്ത്രപ്പഴം എടുത്ത് അത് ചെറുതായി മുറിച്ചെടുക്കുക ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് 2 ടീസ്പൂൺ നെയ്യ് ചേർത്ത് അതിലേക്ക് ചെറുതായി അരിഞ്ഞ പഴം ഇട്ട് ചെറുചൂടിൽ ഒന്ന് വാട്ടിയെടുക്കുക ശേഷം 1/2 കപ്പോളം തേങ്ങ ചേർക്കുക എന്നിട്ട് നെയ്യ് ആവശ്യമുണ്ടെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ് പിന്നെ തേങ്ങയും പഴവും നന്നായി യോജിച്ചു കിട്ടിയാൽ 1/4 കപ്പ് പഞ്ചസാര ചേർത്തുകൊടുക്കുക അതിനു ശേഷം
പഞ്ചസാര തരിയില്ലാതെ അലിഞ്ഞുകിട്ടിയാൽ അപ്പോൾ 1/4 കപ്പ് റവ ചേർത്തുകൊടുക്കുക കുറേശആയാണ് റവ ചെത്തുകൊടുക്കേണ്ടത് ഒരുമിച്ചു ചേർത്താൽ കട്ടയായി പോവും അതൊന്നു ചേർന്ന് കിട്ടിയാൽ 1/4 കപ്പ് റവ കൂടി ചേർത്ത് കൊടുക്കുന്നുണ്ട്, റവ നന്നായി പഴത്തിൽ ചേർന്നുകിട്ടിയാൽ അപ്പോൾ വേവാൻ തുടങ്ങിയിട്ടുണ്ടാവും അപ്പോൾ 1/2 കപ്പ് പാൽ ആണ് ചേർത്ത് കൊടുക്കേണ്ടത് രണ്ട് തവണയായ്യി 1/4 കപ്പ് ആദ്യം ചേർത്ത് അപ്പോൾ ഈ പാൽ നന്നായി പെട്ടന്ന് തന്നെ വറ്റി കിട്ടും, അപ്പോളാണ് അടുത്ത 1/4 കപ്പ് പാൽ ചേർക്കേണ്ടത്, പാലൊക്കെ നല്ലപോലെ വറ്റി കുറുകി കിട്ടും
ചെറു ചൂടിൽ ഇട്ട് വേണം ഇതു വേവിച്ചെടുക്കാൻ, അതിലേക്ക് ആവശ്യമുണ്ടെങ്കിൽ 1/2 സ്പൂൺ നെയ് കൂടി ചേർത്തുകൊടുക്കാവുന്നതാണ്, അതിലേക്ക് 1 സ്പൂൺ ഏലക്ക പൊടി കൂടെ ചേർത്തുകൊടുക്കുന്നുണ്ട്, ശേഷം ഇതൊന്നു ചൂടാറാൻ വേറെ പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ശേഷം ഇതു കൈവച്ചു നന്നായി ഒന്ന് മിക്സ് ചെയ്യാവുന്നതാണ് ഉടഞ്ഞു പോവാത്ത പഴം ഒക്കെ ഒന്ന് ഉടയാനായിട്ട്, എന്നിട്ട് ഇതു ചെറിയ ബോൾസ് ആയി ഉരുട്ടി എടുക്കാം, ഇതു നല്ലപോലെ വെന്തതായത് കൊണ്ട് ഇങ്ങനെയും കഴിക്കാം അല്ലെങ്കിൽ ഇഡലി ചെമ്പിൽ ആവി കെട്ടി 3,4 മിനിറ്റ് ഒന്ന് ആവി കേറ്റിഎടുക്കാവുന്നതാണ്.ഇപ്പോൾ നല്ല അടിപൊളി കാണാനും കഴിക്കാനും ഒരുപോലെ സ്വാദയ ഒരു മധുര പലഹാരം തയ്യാറായിട്ടുണ്ട്!!!! Steamed tea time snack RASHMI’S RECIPES