കിടിലൻ രുചിയിൽ വെള്ളയപ്പം തയ്യാറാക്കാൻ ഈയൊരു രീതി പരീക്ഷിച്ചു നോക്കാം! വെള്ളപ്പ൦ ഉണ്ടാക്കാനറിയില്ലാന്ന് ഇനി ആരും പറയില്ല | Super Palappam recipe

0

Super Palappam recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും വെള്ളയപ്പം. പലസ്ഥലങ്ങളിലും പല രീതികളിലാണ് വെള്ളയപ്പം ഉണ്ടാക്കുന്നതിനുള്ള ബാറ്റർ തയ്യാറാക്കി എടുക്കുന്നത്. എന്നിരുന്നാലും മാവ് നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടിയാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ ആപ്പം തയ്യാറാക്കി

എടുക്കാനായി സാധിക്കുകയുള്ളൂ. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വെള്ളയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരിയാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വേണം മാവ് അരക്കാനുള്ള അരി എടുക്കാൻ. ആറ് പേരുള്ള ഒരു ഫാമിലി ആണെങ്കിൽ ഏകദേശം 3 കപ്പ് അളവിൽ പച്ചരി എടുത്താൽ മതിയാകും. പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം 6 മണിക്കൂർ

നേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം വെള്ളം പൂർണമായും കളഞ്ഞ് അല്പനേരം അരി വെള്ളം വാരാനായി മാറ്റിവയ്ക്കാം. എടുത്തുവച്ച അരിയിൽ നിന്നും പകുതി എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അരയ്ക്കാൻ ആവശ്യമായ തേങ്ങയുടെ വെള്ളം കൂടി ചേർത്ത് കൊടുക്കുക. അത്യാവശ്യം ലൂസായ പരുവത്തിലാണ് മാവ് തയ്യാറാക്കി എടുക്കേണ്ടത്. അതിൽ നിന്നും ഒരു കരണ്ടി മാവെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. അത് സ്റ്റൗവിൽ വച്ച് നല്ല

രീതിയിൽ കുറുക്കി പച്ചമണം പോകുന്നത് വരെ വേവിച്ചെടുക്കണം. ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അരയ്ക്കാനായി മാറ്റിവെച്ച അരിയുടെ ബാക്കി കൂടി അതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അത്യാവശ്യം കട്ടിയുള്ള പരുവത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി നേരത്തെ അരച്ചുവെച്ച മാവിനോടൊപ്പം ചേർത്തു കൊടുക്കാം. കപ്പി കാച്ചാനായി എടുത്ത മാവിന്റെ ബാക്കി പാത്രത്തിൽ നിന്നും എടുത്ത് അത്

മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഉപ്പും, പഞ്ചസാരയും, ആവശ്യത്തിന് യീസ്റ്റും ചേർത്ത് ഒട്ടും തരികളല്ലാത്ത രീതിയിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത ശേഷം ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ നല്ല പൂ പോലുള്ള അപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Super Palappam recipe

Super Palappam goes beyond the usual:

  • Fermentation Mastery: The batter is fermented just right using a mix of soaked rice, fresh coconut milk, and a hint of toddy or yeast for that perfect airy texture.
  • Layered Flavor: Infused with subtle spices — a touch of cardamom, maybe a hint of fennel — each bite gives you a surprising depth.
  • Stuffed or Topped Variants: Think cheese-filled centers, spicy vegetable masala cores, or even sweet coconut-jaggery fillings.
  • Crispier Edges, Fluffier Centers: A non-stick appachatti (appam pan) ensures that ultra-crispy lace ring while the center puffs up like a cloud.
Leave A Reply

Your email address will not be published.