10 മിനിറ്റ് കൊണ്ട് തയ്യാറാക്കാം കിടിലനൊരു മാങ്ങാക്കറി; ചോറിന്റെ കൂടെ കഴിക്കാൻ ഒരു മാങ്ങാക്കറി | Super Tasty Special Mambazha Pulissery Recipe

0

Super Tasty Special Mambazha Pulissery Recipe: മാങ്ങാ സീസൺ ആണല്ലോ അല്ലേ. മാമ്പഴം കൊണ്ട് പലതരം റെസിപ്പികൾ പരീക്ഷിക്കുകയായിരിക്കും നിങ്ങൾ. എങ്കിൽ ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന കിടിലൻ മാങ്ങാക്കറി തയ്യാറാക്കാം പത്തു മിനിറ്റ് കൊണ്ട്.എങ്ങനെ ഇത് തയ്യാറാക്കാം എന്നു നോക്കാം.

Ingredients :

  • പച്ച മാങ്ങ – 12 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • മുളകുപൊടി
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • തേങ്ങ ചിരകിയത് – 2 കപ്പ്
  • ചെറിയ ജീരകം – 1/2 ടീസ്പൂൺ
  • തൈര് – 1/2 കപ്പ്
  • ജാർ – 2 എണ്ണം
  • കറിവേപ്പില
  • കടുക്
  • ഉലുവ
  • ഉള്ളി – 3 എണ്ണം
  • ചതകിയ മുളക് – 2 എണ്ണം

Ingredients:

  • Raw mangoes – 12 pieces
  • Green chillies – 3 pieces
  • Chili powder
  • Turmeric powder
  • Salt
  • Grated coconut – 2 cups
  • Small cumin seeds – 1/2 teaspoon
  • Yogurt – 1/2 cup
  • Jar – 2 pieces
  • Curry leaves
  • Mustard
  • Fenugreek seeds
  • Scallions – 3 pieces
  • Grated chillies – 2 pieces

How to Make Super Tasty Special Mambazha Pulissery Recipe

ആദ്യമായി ഇത് തയ്യാറാക്കാനായി നാട്ടുമാങ്ങ എടുക്കുക. ശേഷം അതിന്റെ തൊലി അടർത്തി വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഇത് മാറ്റിയ ശേഷം അതിലേക്ക് മൂന്ന് പച്ചമുളക് അരിഞ്ഞതും, അര ടീ സ്പൂൺ മുളക് പൊടിയും, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടിയും, ആവിശ്യത്തിന് ഉപ്പും ചേർക്കുക. തുടർന്ന് രണ്ട് ചെറിയ കഷ്ണം ശർക്കര ചേർത്ത് അരക്കപ്പ് വെള്ളം കൂടെ ഒഴിക്കുക.ഇനി അല്പം കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് പാകം ചെയ്യാം. ശേഷം ഇതിന് ആവശ്യമായ

അരപ്പ് തയ്യാറാക്കുന്നതിനായി രണ്ടു കപ്പ് തേങ്ങാ ചിരകിയത് എടുക്കുക. ഇനി ഇതിലേക്ക് രണ്ട് പച്ച മുളകും, അര ടീ സ്പൂൺ ചെറിയ ജീരകവും, അര കപ്പ് തൈരും ഒഴിക്കുക. ഇനി ഇവയെല്ലാം കൂടി നന്നായി അരച്ചെടുക്കാം.ശേഷം പാകമായ മാങ്ങയിലേക്ക് ഈ അരപ്പ് ചേർത്ത് കൊടുക്കാം. ഇനി ഇത് നന്നായി ഇളക്കി തിളപ്പിച്ചെടുക്കുക. തിളച്ചുകഴിഞ്ഞാൽ അര കപ്പ് തൈര് കൂടെ ഇതിലേക്ക് ചേർക്കണം. ഇനി ഉപ്പ് പാകമാണോ എന്ന് ഉറപ്പുവരുത്തി ഇളക്കിക്കൊടുക്കാം. ശേഷം ഒരു പാനി എടുത്ത് അതിലേക്ക് രണ്ട് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.അത് ചൂടായി വന്നതിന് ശേഷം അല്പം കടുകും, ഉലുവയും, രണ്ട് വറ്റൽ മുളകും, മൂന്ന് ചെറിയുള്ളി അരിഞ്ഞതും, അര ടീ സ്പൂൺ മുളക് പൊടിയും ചേർത്ത് മിക്സ്‌ ചെയ്യാം. തുടർന്ന് ഫ്ലെയിം ഓഫ്‌ ചെയ്ത് മാങ്ങാക്കറിയിലേക്ക് ഒഴിച്ച് കൊടുക്കാം. ശേഷം ഇത് നന്നായി മിക്സ്‌ ചെയ്ത് സെർവ്വ് ചെയ്യാവുന്നതാണ്. Super Tasty Special Mambazha Pulissery Recipe| Video Credit: Video Credit : Amma Secret Recipes

Mambazha Pulissery is a traditional Kerala curry made with ripe mangoes, curd, and coconut, offering a perfect blend of sweet, sour, and spicy flavors. To prepare, peel and cook ripe mangoes with turmeric, chili powder, salt, and a little water until soft. Grind grated coconut, green chilies, and cumin into a smooth paste, then add it to the cooked mangoes and simmer gently. Lower the heat and stir in well-beaten curd (yogurt), mixing carefully to prevent curdling. For tempering, heat coconut oil, splutter mustard seeds, add dried red chilies and curry leaves, and pour this over the curry. Mambazha Pulissery tastes best with steamed rice, making it a refreshing dish, especially during the summer and festive seasons like Onam.

ചിക്കൻ കറിയുടെയും, മട്ടൻ കറിയുടെയും കൂടെ മുക്കി കഴിക്കാം ഈ ടേസ്റ്റി കള്ളപ്പം.! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Kerala Style Easy Kallappam Recipe

Leave A Reply

Your email address will not be published.