ഇതാണ് മക്കളെ ഒറിജിനൽ ഇഞ്ചി മിട്ടായി.! വെറും 5 മിനുട്ട് മതി; ഇഞ്ചിമിട്ടായ് ഒരുതവണ ചെയ്തു നോക്കൂ ചുമ, ജലദോഷം, ചർദ്ദിക്ക് ഒറ്റമൂലി | Tasty Ginger Candy Recipe
നമ്മുടെ എല്ലാവരുടെയും സ്കൂൾ കാലഘട്ടത്തെപ്പറ്റി ആലോചിക്കുമ്പോൾ നൊസ്റ്റാൾജിയ അടുപ്പിക്കുന്ന പ്രധാന ഐറ്റമാണ് ഇഞ്ചി മിഠായി. പണ്ടുകാലം മുതൽക്കേ അതേ പ്രാധാന്യത്തോടെ കൂടി ഇപ്പോഴും ഇഞ്ചി മിഠായി നമ്മൾ വാങ്ങി കഴിക്കാറുണ്ട്. ബസുകളിലും കടകളിലും ഒക്കെയായി നിരന്തരം നമ്മൾ കാണുന്ന ഈ മിഠായി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് അറിയാമോ?. ഇതെങ്ങനെ ഉണ്ടാക്കിയെടുക്കാം നമുക്ക് നോക്കാം.
Ingredients : Tasty Ginger Candy Recipe
- Ginger -150 ഗ്രാം
- Sugar – 1 1/4 glass

തയ്യാറാക്കുന്ന വിധം: Tasty Ginger Candy Recipe
ആദ്യമായി ഒരു മിക്സി ജാർ എടുക്കുക. ഇനി അതിലേക്ക് 150 ഗ്രാം ഇഞ്ചി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞിടുക. തുടർന്ന് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഇഞ്ചി ഒരു പാനിലേക്ക് മാറ്റുക. ശേഷം അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർക്കുക. എനി ഇവ രണ്ടും നന്നായി യോജിപ്പിച്ച് എടുക്കുക. വെള്ളത്തിന്റെ പരുവത്തിൽ ആയതിനാൽ ഇളക്കി കൊടുക്കുമ്പോൾ ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിശ്ചിത അകലത്തിൽ നിന്ന് വേണം
പാകം ചെയ്യാൻ. ലോ ഫ്ലെയ്മിൽ ഇട്ടുവേണം പാകം ചെയ്യാൻ. ഇത് നന്നായി മെൽറ്റാക്കി എടുക്കേണ്ടതുണ്ട്. നന്നായി മെൽറ്റാക്കി എടുക്കുമ്പോൾ അതിൽ നിന്നും ഒരല്പം സ്പൂണിൽ എടുത്ത് അതു കുറച്ചു വെള്ളത്തിൽ മുക്കി നോക്കുക. അപ്പോൾ ഇത് ചെറിയ ബോളായി വരുന്നുണ്ടെങ്കിൽ പാകമായി എന്നാണ് അർത്ഥം.ഇനി ഇത് ചൂടാറുന്നതിനു മുമ്പായി എണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റാം. നന്നായി ഉറഞ്ഞ് വരുന്ന സമയത്ത് ചെറുതായി കട്ട് ചെയ്യുന്നതിനായുള്ള വര വരച്ചു കൊടുക്കാം.
അല്ലെങ്കിൽ പിന്നീട് മുറിക്കാൻ പ്രയാസമായിരിക്കും. ഇനി ഇതൊന്ന് നന്നായി കുക്കായതിന് ശേഷം കട്ട് ചെയ്ത് എടുക്കാവുന്നതാണ്. മുമ്പ് വരഞ്ഞുവെച്ച വരയിലൂടെ പതിയെ മുറിച്ചെടുക്കാം. ഇത് പാത്രത്തിൽ നിന്ന് അടർന്നു വരുന്നില്ലെങ്കിൽ ആ പാത്രത്തിന്റെ അടിഭാഗത്ത് ഇളം ചൂടു വെള്ളം പഞ്ചസാരയിട്ട് അരമണിക്കൂർ വച്ചാൽ മതി. ഇളകി കിട്ടും. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഇഞ്ചി മിഠായി വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കാവുന്നതാണ്. തൊണ്ട വേദനയും, അടങ്ങാത്ത
ചുമയും, കഫക്കെട്ടും ശമിപ്പിക്കാൻ ഈ മിഠായി സഹായിക്കുന്നു. ഇടയ്ക്കിടെയുള്ള ഓക്കാനത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ് ഇത്. നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കാനും, യാത്ര വേളയിൽ ഉണ്ടാകുന്ന ഛർദി ശമിപ്പിക്കാനും ഇത് നല്ലൊരു പരിഹാരമാണ്.വീട്ടിലെ പ്രായമായവർക്കും ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇതുപോലെ ഉണ്ടാക്കി കൊടുക്കാം നമ്മുക്കെനി എളുപ്പത്തിൽ ഈ മിഠായി.വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് തയ്യാറാക്കാൻ. എനിക്ക് ചുമച്ച് ചുമച്ച് ദിവസം തീർക്കേണ്ട ആവശ്യമില്ല.ഇതൊന്നു ട്രൈ ചെയ്തു നോക്കാം. Tasty Ginger Candy Recipe – Video Credit : Leisure Media – Kitchen and Lifesty
9 Health Benefits Of Eating Ginger Candy or Ginger Chews
- Germ-Fighting Power of Ginger Chews
- Ginger Candy Helps with Nausea
- Ginger Chews for Arthritis Relief
- Ginger Candy Improves Mouth Hygiene
- Ginger Chews as a Sore Muscle Remedy
- Ginger Candy in Cancer Prevention
- Lowering Bad Cholesterol with Ginger Candy