മാങ്ങാ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു..!! നാവിൽ വെള്ളമൂറും രുചിയിൽ ഒരു കിടുകാച്ചി മാങ്ങ അച്ചാർ | Tasty Mango Pickle Recipe
Tasty Mango Pickle Recipe: ഇപ്പോൾ നമ്മുടെ നാട്ടിൽ മാവുകൾ പൂത്ത് കായ്ക്കുന്ന ഒരു സമയമാണ്. എങ്ങും മാങ്ങയുടെ മണം പരന്നൊഴുകുന്ന സമയം. ധാരാളമായി ലഭിക്കുന്ന മാങ്ങ അയൽക്കാർക്കും ബന്ധുക്കൾക്കും നൽകിയാലും ബാക്കി വരിക പതിവാണ്. അപ്പോൾ കുറച്ചു മൂപ്പ് ആയി തുടങ്ങിയ മാങ്ങ ഉപയോഗിച്ച് മാങ്ങാ അച്ചാർ ഉണ്ടാക്കി വച്ചാലോ. കുറച്ചു കാലം കേടാവാതെ ഇരിക്കും
എന്നത് കൊണ്ട് തന്നെ ഉണ്ടാക്കിയാലും കുറേ നാൾ ഉപയോഗിക്കാം. ഫ്രിഡ്ജിൽ ഒന്നും വയ്ക്കുകയും വേണ്ട. മാങ്ങ ഒന്നും കേട് വരും എന്ന് വിഷമിക്കുകയും വേണ്ട. ആദ്യം തന്നെ അച്ചാർ ഉണ്ടാക്കാൻ പാകത്തിന് മുറിച്ചതിന് ശേഷം ഉപ്പ് പുരട്ടി ആറ് മണിക്കൂർ എങ്കിലും വയ്ക്കുക. ഇതിൽ നിന്നും ഊറുന്ന വെള്ളം മാറ്റി വയ്ക്കണം. ഒരു പാൻ ചൂടാക്കിയതിന് ശേഷം നല്ലെണ്ണ ചേർക്കണം. എണ്ണ ചൂടാവുമ്പോൾ ഇതിലേക്ക്
ആവശ്യത്തിന് ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റണം. അതിന് ശേഷം അടുപ്പിൽ നിന്നും മാറ്റി എണ്ണയുടെ ചൂട് കുറഞ്ഞതിന് ശേഷം കായം പൊടിച്ചതും ഉലുവ വറുത്ത് പൊടിച്ചതും മുളകു പൊടിയും ചെറിയ തീയിൽ വഴറ്റുക. ഇതോടൊപ്പം ഒരു സ്പൂൺ കടുകും കൂടി ചൂടാക്കി പൊടിക്കണം. നേരത്തെ മാറ്റി വച്ച വെള്ളം കൂടി ഇതിലേക്ക് ചേർത്ത് വറ്റിക്കണം. ഇതിലേക്ക് ആവശ്യം എങ്കിൽ ചൂട് വെള്ളം ഒഴിച്ചതിന് ശേഷം
വിനാഗിരിയും ചേർത്ത് തിളപ്പിച്ചതിന് ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങ ചേർക്കണം. ഒരു കിലോ മാങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന അച്ചാർ തയ്യാറാക്കാൻ വേണ്ട ചേരുവകളും അളവുകളും ഈ അച്ചാർ ഉണ്ടാക്കേണ്ട വിധവും എല്ലാം വളരെ വിശദമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്.Tasty Mango Pickle Recipe| Video Credit:NEETHA’S TASTELAND
Tasty Mango Pickle is a classic and flavorful condiment loved across Indian households. To prepare, cut raw mangoes into small pieces and mix with salt and turmeric. Let it sit for a few hours to release moisture. Heat gingelly oil in a pan, splutter mustard seeds, then add fenugreek, asafoetida, crushed garlic, and dry red chilies. Add red chili powder and a pinch of hing, then immediately add the mango pieces and mix well. Cook briefly on low flame, allowing the spices to coat the mango evenly without making it too soft. Let it cool completely before storing in a clean, dry jar. The result is a spicy, tangy, and aromatic pickle that pairs perfectly with rice, dosa, or curd meals. For best flavor, let it rest a day or two before using.