മുട്ടക്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ..പ്ലേറ്റ് കാലിയാവുന്നത് അറിയില്ല. കിടിലൻ രുചിയിൽ ഒരു അടിപൊളി മുട്ടക്കുറുമ| Tasty Muttakkuruma Recipe
Tasty Muttakkuruma Recipe: വീട്ടിൽ എന്ത് പ്രധാന പരുപാടികൾ വരുമ്പോഴും നമ്മളുടെ ടേബിളിൽ ഉണ്ടാകുന്ന ഒന്നാണ് ചിക്കൻക്കുറുമ. എന്നാൽ മുട്ടക്കുറുമ നിങ്ങൾ കഴിച്ചിട്ടുണ്ടോ?. ഒരിക്കൽ കഴിച്ചാൽ പിന്നെ ചിക്കൻക്കുറുമയോട് വിട പറയും. അപ്പോൾ ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Ingredients
- മുട്ട – അഞ്ചെണ്ണം
- ഇഞ്ചി -ഒരു കഷ്ണം
- വെളുത്തുള്ളി – 12 എണ്ണം
- സവാള -മൂന്നെണ്ണം
- പച്ചമുളക്
- തക്കാളി -രണ്ടെണ്ണം
- ഉപ്പ് -ആവശ്യത്തിന്
- മല്ലിപ്പൊടി- 1 tbsp
- മഞ്ഞൾപൊടി -½ tsp
- കുരുമുളകുപൊടി
- ഗരം മസാല -മുക്കാൽ ടീസ്പൂൺ
- അണ്ടിപ്പരിപ്പ് -15 എണ്ണം
- മല്ലിയില
- ചെറിയ ഉള്ളി- നാലെണ്ണം
- കടുക്
- വറ്റൽ മുളക് -രണ്ടെണ്ണം
- തേങ്ങാപ്പാൽ -അര ഗ്ലാസ്സ്
Ingredients
- Eggs – 5
- Ginger – 1 slice
- Garlic – 12 pieces
- Onion – 3 pieces
- Green chilli
- Tomato – 2 pieces
- Salt – as required
- Coriander powder – 1 tbsp
- Turmeric powder – ½ tsp
- Black pepper powder
- Garam masala – 3/4 tsp
- Peanuts – 15 pieces
- Coriander leaves
- Small onion – 4 pieces
- Mustard
- Grated chilli – 2 pieces
- Coconut milk – ½ glass
How To Make Tasty Muttakkuruma Recipe
ആദ്യമായി ഒരു കടായയിൽ അല്പം എണ്ണ ഒഴിച്ച് ചൂടാവാൻ വെക്കുക. ശേഷം ഒരു കഷ്ണം ഇഞ്ചിയും, പത്തോ പന്ത്രണ്ടോ വെളുത്തുള്ളിയും ഇതിലേക്കിട്ട് നിറം മാറി വരുന്നത് വരെ ഇളക്കുക. തുടർന്ന് മൂന്ന് സവാള ചെറുതായി അരിഞ്ഞതും, എരുവിന് അനുസരിച്ച് പച്ചമുളകും ചേർത്ത് നന്നായി വയറ്റിയെടുക്കുക. ഉള്ളി പെട്ടെന്ന് വാടി കിട്ടുന്നതിനായി വയറ്റുന്നതിനിടയ്ക്ക് അല്പം ഉപ്പ് ചേർക്കണം. തുടർന്ന് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ഇതിലേക്ക് ഇട്ടു കൊടുക്കാം.
നന്നായി ഇളക്കിയ ശേഷം ഒന്നോ രണ്ടോ മിനിറ്റ് അടച്ചു വെക്കുക. തുടർന്ന് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, അര ടീസ്പൂൺ മഞ്ഞൾ പ്പൊടിയും, അല്പം കുരുമുളകുപൊടിയും, മുക്കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കുക. ഇനി ഫ്ലൈം ഓഫ് ചെയ്ത് തണുക്കാനായി വെക്കാം. ശേഷം ഒരു മിക്സി ജാറിലേക്ക് ഇത് മാറ്റി അതിൽ അല്പം മല്ലിയിലയും, പതിനഞ്ചു അണ്ടിപ്പരിപ്പും കുറച്ച് വെള്ളവും ഒഴിച്ച് അരച്ചെടുക്കുക. തുടർന്ന് അഞ്ചു മുട്ട പുഴുങ്ങിയതിന്റെ തൊലി കളഞ്ഞ് അതിൽ ഓരോന്നിലും
നാലു വരയിട്ട് മാറ്റിവെക്കുക. പിന്നീട് ഒരു പാൻ എടുത്ത് അതിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാവാൻ വെക്കുക. തുടർന്ന് അല്പം കടുകും, നാല് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും, കറിവേപ്പിലയും, രണ്ടു വറ്റൽമുളകും ഇട്ട് താളിച്ചെടുക്കുക. ഇനി മാറ്റിവെച്ച ഗ്രേവി ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ശേഷം മിക്സി ജാറിൽ അല്പം ചൂട് വെള്ളം ഒഴിച്ച് ഇതിലേക്ക് പകർത്താം.ഇനി ഇത് തിളച്ചു വരുമ്പോൾ മാറ്റിവെച്ച മുട്ട ഇതിലേക്ക് ഇട്ടു കൊടുക്കാം.മസാല മുട്ടയുടെ എല്ലാ ഭാഗത്തേക്കും പിടിക്കുന്ന തരത്തിൽ ഇളക്കുക. ഗ്രേവി ഒന്ന് ടൈറ്റായി വരുമ്പോൾ അര ഗ്ലാസ്സ് തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിക്കാം.ഇനി ഇത് നന്നായി മിക്സ് ചെയ്യുക. വളരെ ടേസ്റ്റിയായ മുട്ടക്കുറുമ റെഡി.Tasty Muttakkuruma Recipe| Video Credit: Village Spices
Muttakkuruma is a delicious and creamy egg curry from Kerala, rich in flavor and perfect with chapathi, pathiri, or rice. To prepare, hard-boil eggs and keep them aside. In a pan, sauté sliced onions, green chillies, ginger, and garlic in coconut oil until golden. Add chopped tomatoes and cook until soft. Mix in turmeric, coriander, chilli, and garam masala powders. Once the spices are well-roasted, add thick coconut milk and bring to a gentle simmer. Add the boiled eggs, slit or halved, and allow them to soak in the flavorful gravy. Finish with a sprinkle of curry leaves and a drizzle of coconut oil for authentic taste. This mildly spiced kuruma is both comforting and satisfying, a true Kerala-style egg delicacy.