മുട്ടയും റവയും ഉണ്ടോ ? എങ്കിൽ 5 മിനിറ്റിനുള്ളിൽ കടി റെഡി.!! നാലുമണി കട്ടനൊപ്പം പൊളിയാണ്.. | Tasty Rava and Egg Snack Recipe
Tasty Rava and Egg Snack Recipe : വളരെ എളുപ്പത്തിൽ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് 5 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു ടേസ്റ്റി കിടിലൻ സ്നാക്ക് റെസിപ്പി ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ സ്നാക്ക് കുട്ടികൾക്കും മുതിർന്നവരും തീർച്ചയായും ഇഷ്ടപെടുമെന്നതിൽ സംശയമില്ല. നാലുമണി കട്ടനൊപ്പം സ്വാദോടെ കഴിക്കാനും അടിപൊളി കോമ്പിനേഷൻ ആണ്. ആവശ്യമായ ചേരുവകളും തയ്യാറാക്കുന്ന രീതിയും എങ്ങനെയാണെന്ന് നോക്കാം.
ഒരു പാത്രത്തിൽ 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കാം. അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം അൽപ്പം ഉപ്പും രണ്ടു നുള്ള് ഏലക്ക പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്യാം. അതിലേക്ക് കാൽ കപ്പ് വറുത്ത റവ കൂടി ഇട്ട് നല്ലവണ്ണം ഇളക്കി കൊടുക്കാം. അതിനുശേഷം മുക്കാൽ കപ്പ് മൈദാ കുറേശ്ശേ ആയി ചേർത്ത് ഒട്ടും കട്ടകളില്ലാതെ നന്നായി യോജിപ്പിച്ചെടുക്കാം.
ഒരു നുള്ളു ബേക്കിംഗ് സോഡാ കൂടി ചേർക്കാം. തയ്യാറാക്കാനുള്ള മാവ് റെഡി ആയിട്ടുണ്ട്. ഇത് മാറ്റി വെക്കാം. ഒരു പാൻ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം. തിളച്ചു വരുന്ന എണ്ണയിലേക്ക് ഒരു ചെറിയ തവയിൽ ആവശ്യത്തിനുള്ള മാവ് ഒഴിച് സാവധാനം ചെറിയ തീയിൽ വേവിച്ചെടുക്കാം. ഇരുവശവും വേവിച്ചാൽ കോരിയെടുക്കാം. അങ്ങനെ 5 മിനിറ്റിൽ കിടിലൻ ടേസ്റ്റി സ്നാക്ക് റെഡി.
തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. സിമ്പിൾ ആയി ഉണ്ടാകാവുന്നതാണ്. എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nabraz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tasty Rava and Egg Snack Recipe| Video Credit:Nabraz Kitchen
A tasty rava and egg snack is quick, filling, and perfect for evening cravings. To prepare, heat a little oil in a pan and sauté chopped onions, green chilies, ginger, and curry leaves until golden. Add 1 cup of roasted rava (semolina) and mix well. Pour in 2 cups of water, season with salt, and cook until the rava absorbs the water and turns soft. Let it cool slightly. In a bowl, beat 2 eggs, add the cooled rava mixture, and mix well to form a thick batter. Shape into small patties or balls. Heat oil in a pan and shallow-fry or deep-fry the patties until golden brown and crispy on the outside. Serve hot with ketchup or chutney. This snack is soft inside, crispy outside, and packed with flavor!