തേങ്ങ അരച്ചു വെച്ച സാമ്പാറിന് ഒരു പ്രതേക രുചിയും മണവുമാണല്ലേ, ഈ ഓണത്തിന് അങ്ങനെ ഒരു സാമ്പാർ ഉണ്ടാക്കിയാലോ?
thenga aracha sambar: സാമ്പാർ ഉണ്ടാകുന്ന പോലെ തന്നെ വളരെ എളുപ്പമാണ് തേങ്ങ വരുത്ത് അരച്ചു വെച്ച സാമ്പാർ ഉണ്ടാകാനും. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന് നോക്കാം.
ചേരുവകൾ
- പരിപ്പ് – 1/4 കപ്പ്
- മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
- കായം
- പുളി – നെല്ലിക്ക വലുപ്പം
- വെളിച്ചെണ്ണ
- കടല പരിപ്പ് – 1 ടീ സ്പൂൺ
- ഉഴുന്ന് പരിപ്പ് – 1 ടീ സ്പൂൺ
- ചെറിയുള്ളി – 11 എണ്ണം
- തേങ്ങ ചിരകിയത് – 4 ടേബിൾ സ്പൂൺ
- വേപ്പില
- ഉലുവ – 1/4 ടീ സ്പൂൺ
- മല്ലി പൊടി – 2 ടേബിൾ സ്പൂൺ
- മുളക് പൊടി – 3/4 ടേബിൾ സ്പൂൺ
- സവാള – 1/2 ഭാഗം
- മുരിങ്ങ
- ക്യാരറ്റ്
- പച്ചകായ
- ഉരുളകിഴങ്ങ്
- ഉപ്പ് – ആവശ്യത്തിന്
- മത്തങ്ങ
- പച്ചമുളക് – 2 എണ്ണം
- തക്കാളി
- വെണ്ടക്ക
- കടുക്
- ഉണക്ക മുളക്
രീതി
ഒരു പാത്രത്തിൽ പരിപ്പും മഞ്ഞൾ പൊടിയും കായവും ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി വേവിച്ചെടുക്കുക. ഒരു ബൗളിൽ പുളി ചെറിയ ചൂടുവെള്ളം ഒഴിച്ച് കുതിരാൻ മാറ്റിവെക്കേണ്ടതാണ്. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കായം കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് എനിവ ഇട്ടു ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് ചിരകിയ തേങ്ങയും ചെറിയുള്ളിയും കൂടി ചേർത്ത് കൊടുക്കുക. തേങ്ങ ചേർത്ത് കുറച്ചു നേരത്തിന് ശേഷം നമുക്ക് ഇതിലേക്ക് ഉലുവയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുക്കാം.
പൊടികളുടെ പച്ചമണം മാറി തേങ്ങയൊന്നു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ നമുക്ക് തീ ഓഫാക്കി ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാം. പരിപ്പ് നന്നായി വെന്തു കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് പച്ചക്കറികളും സവാളയും 8 ചെറിയുള്ളയും ചേർത്ത് കൊടുക്കാം. ആദ്യം പച്ചക്കറികളിൽ മുരിങ്ങക്കാ ക്യാരറ്റ് ഉരുളക്കിഴങ്ങ് പച്ചക്കായയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് പിഴിഞ്ഞ പുളി വെള്ളം അരിച്ചു ചേർക്കുക കൂടെ ആവശ്യത്തിന് വെള്ളവും ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു വെന്ത് കഴിയുമ്പോൾ നമുക്ക് മത്തങ്ങയും പച്ചമുളകും ചേർത്തു കൊടുക്കാം.
thenga aracha sambar
തക്കാളിയും വെണ്ടയ്ക്കയും വേറൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ഒന്ന് വഴറ്റിയ ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുത്താൽ മതി. ഇനി നമുക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ഇതിലേക്ക് ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വേപ്പിലയും ഇട്ട് തിളച്ചു കഴിയുമ്പോൾ തീ ഓഫാക്കാവുന്നതാണ്. വറവ് ഇട്ടുകൊടുക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു ചൂടാകുമ്പോൾ കടുക് ഇട്ടുകൊടുത്ത് പൊട്ടിക്കുക. കൂടെ തന്നെ ഉലുവയും വറ്റൽ മുളകും വേപ്പിലയും ഇട്ട് നന്നായി ചൂടായി കഴിയുമ്പോൾ ഇതെടുത്ത് സാമ്പാറിലേക്ക് ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് കുറച്ചുനേരത്തിന് ശേഷം എടുത്ത് ഇളക്കി യോജിപ്പിക്കാവുന്നതാണ്