ഒരു കിടിലൻ വറുത്തരച്ച തേങ്ങ ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
വളരെ എളുപ്പത്തിൽ നമുക്ക് കഞ്ഞിക്കു കൂടെയും ചോറിനു കൂടെയും കഴിക്കാൻ പറ്റുന്ന നാവിൽ രുചിയുടെ ഉത്സവം തീർക്കുന്ന ഒരു കിടിലൻ തേങ്ങ വറുത്തരച്ച ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ?? ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് മാത്രമല്ല ഈ ഒരു വിഭവം മാത്രം മതി നമുക്ക് ഒരു പറ ചോറുണ്ണാനും നാവിൽ രുചിയുടെ വിസ്മയം തീർക്കാനും, അപ്പോൾ നമുക്ക് ഇനി ഈ വറുത്തു അരച്ച തേങ്ങ ചമ്മന്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?!!
Ingredients : Thenga Varutharacha Chammanthi Recipe
- Coconut: 1/2 cup
- Grated chilies: 6 pieces
- Salt as needed
- Tamarind
- Curry leaves: 3-4
- Small onions: 5 pieces

How to make Thenga Varutharacha Chammanthi Recipe
ചമ്മന്തി തയ്യാറാക്കാൻ വേണ്ടി ആദ്യം അരമുറി തേങ്ങ ചിരട്ടയിൽ നിന്നും കൊത്തു കഷണങ്ങളാക്കി മാറ്റി വെക്കുക ഇനി ഇതിലേക്ക് നമ്മൾ എടുത്തുവെച്ച് ചെറിയുള്ളി 5 എണ്ണം,വറ്റൽ മുളക്,കറിവേപ്പില, എന്നിവ എടുക്കുക ശേഷം ഇത് വറുത്തെടുക്കാൻ വേണ്ടി ഒരു കടായി അടുപ്പത്ത് വയ്ക്കുക ഇത് ഫ്രൈ ചെയ്ത് എടുക്കാൻ നമ്മൾ വെളിച്ചെണ്ണ ഒന്നും ഉപയോഗിക്കുന്നില്ല കടായി ചൂടായി വന്നാൽ അതിലേക്ക് നമ്മൾ ആദ്യം മുളക് ഇട്ടുകൊടുക്കുക ശേഷം അത് നന്നായി ഫ്രൈ ചെയ്തു എടുക്കുക
രണ്ട് സൈഡും ബ്ലാക്ക് കളർ വന്നു തുടങ്ങിയാൽ ഇത് എടുത്തു മാറ്റുക , ഇനി ഈ ചട്ടിയിലേക്ക് നേരത്തെ കഷ്ണങ്ങളായി മാറ്റിവെച്ച തേങ്ങ കൊത്ത് ഇട്ടു കൊടുക്കുക ശേഷം ഇത് മീഡിയം ഫ്ലെയിമിൽ ഇട്ട് ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കണം, ഇഞ്ചിയുടെ ടേസ്റ്റ് ഇഷ്ടമാണെങ്കിൽ ഇതിലേക്ക് ചെറിയ ഒരു കഷണം ഇഞ്ചിയും ഇട്ടുകൊടുക്കാം ഇത് ഫ്രൈ ആയി വരാൻ കുറച്ചു സമയം എടുക്കും അതുകൊണ്ട് ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു എടുക്കണം ഇത് ഗോൾഡൻ ബ്രൗൺ കളർ ആയി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക, ശേഷം ചട്ടിയിലേക്ക് വറുത്തെടുക്കാൻ വേണ്ടി

ഉള്ളി കഷ്ണങ്ങളാക്കി ഇട്ടു കൊടുക്കുക ഉള്ളി മൂത്തു വന്നാൽ ഇതിലേക്ക് കറിവേപ്പില ഇട്ടുകൊടുക്കുക ശേഷം ഇതെല്ലാം നന്നായി വറുത്തു എടുക്കുക ചൂടാറിയതിനു ശേഷം ഇത് നമുക്ക് നന്നായി അരച്ചെടുക്കണം അതിനുവേണ്ടി മിക്സിയുടെ ജാറിലേക്ക് വറുത്തെടുത്തുവെച്ച ഇൻഗ്രീഡിയൻസ് ഇട്ടു കൊടുക്കാം, കുറച്ചു കുറച്ചായി ഇട്ട് നമുക്ക് ഇത് അരച്ചെടുക്കാം, ആദ്യം കുറച്ച് ഇൻഗ്രീഡിയൻസ് ഇട്ടു കൊടുത്ത് അരച്ചെടുത്തതിനു ശേഷം നമുക്ക് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുക്കാം, ശേഷം ബാക്കി ഇൻഗ്രീഡിയൻസ് ഇട്ടു കൊടുത്ത് നമുക്ക് ഇത് അരച്ചെടുക്കാം ഇതെല്ലാം അടിച്ചെടുത്തതിനു ശേഷം പുളി ചേർത്താൽ മതി, ശേഷം വീണ്ടും അരച്ചെടുക്കാം,ഇത് പേസ്റ്റ് രൂപത്തിൽ അല്ല ഇതിന്റെ കൺസിസ്റ്റൻസി വരേണ്ടത് പൊടി ആയിട്ടാണ് ഇത് അരച്ചെടുക്കേണ്ടത് ഇപ്പോൾ നമ്മുടെ അടിപൊളി തേങ്ങ വറുത്തു അരച്ച ചമ്മന്തി റെഡി ആയിട്ടുണ്ട്, ഇത് നമുക്ക് ചോറിനു കൂടെയും കഞ്ഞിയുടെ കൂടെയും അപ്പത്തിനു കൂടെയും എല്ലാം കഴിക്കാൻ പറ്റുന്ന അടിപൊളി വിഭവമാണ്!!! Veena’s Curryworld Thenga Varutharacha Chammanthi Recipe