പരമ്പരാഗത രീതിയിലുള്ള പിടിയും വറുത്തരച്ച കോഴിക്കറിയും..!! വായിൽ കപ്പലോടും രുചികരമായ ഈ വിഭവം ഉണ്ടാക്കി നോക്കൂ | Traditional Pidi & Kozhi Curry Recipe

0

ഈസ്റ്റർ സ്പെഷ്യൽ ഭക്ഷണമായ പരമ്പരാഗത രീതിയിലുള്ള പിടിയും, തേങ്ങാ വറുത്തരച്ച കോഴിക്കറിയും കഴിച്ചിട്ടുണ്ടോ?. വീട്ടിൽനിന്ന് വളരെ ടേസ്റ്റിയായി ഇത് തയ്യാറാക്കാവുന്നതാണ്. പണ്ടത്തെ മുത്തശ്ശിന്മാരുടെ അതേ കൈപ്പുണ്യത്തോടെ ഇതെങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നമുക്ക് പഠിക്കാം. അപ്പോൾ ഉണ്ടാക്കി നോക്കിയാലോ..

Ingredients: Traditional Pidi & Kozhi Curry Recipe

  • Raw rice – 1 cup ( 200g )
  • Grated coconut – 3 /4 cup
  • Cumin seeds – 3/4 tsp
  • Garlic – 3 ( medium size )
  • Salt
  • Hot water
  • Water – 5 to 6 cup

ചിക്കൻ കറിക്കായി ആദ്യം തേങ്ങ വറുത്തെടുക്കണം. അതിനായി ആദ്യം ഒരു പാൻ എടുക്കുക. അതൊന്ന് ചൂടായതിനു ശേഷം അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ഇട്ടു കൊടുക്കാം. ആദ്യം ഹൈ ഫ്ലെയ്മിലും, പിന്നീട് മീഡിയം ഫ്ലെയ്മിലും, ശേഷം ലോ ഫ്ലൈമിലുമിട്ട് വറുത്തെടുക്കുക. തുടർന്ന് അല്പം ചൂടാറിയതിനു ശേഷം ഒരു മിക്സി ജാറിലിട്ട് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇനി ഇത് മാറ്റിവെക്കാം. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.

തുടർന്ന് നാല് ഉള്ളി മീഡിയം സൈസിൽ അരിഞ്ഞത് അതിലേക്ക് ഇടുക. പിന്നീട് അല്പം കറിവേപ്പിലയും, രണ്ടു പച്ചമുളകും ഇട്ടു കൊടുക്കാം.ഇനി ഇവയെല്ലാം നന്നായി വഴറ്റിയെടുക്കുക.ശേഷം രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ഒന്നര ടേബിൾസ്പൂൺ ഇഞ്ചി ചതച്ചതും ഇട്ടു കൊടുക്കാം. ഇവ നന്നായി മിക്സ് ആക്കിയതിന് ശേഷം രണ്ട് തക്കാളി അരിഞ്ഞതും ഇടാം. ഇതൊന്നു വയറ്റി വന്നു കഴിഞ്ഞാൽ മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, കുരുമുളകുപൊടിയും,മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു കിലോ ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുക്കാം.

ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മസാലയിൽ നന്നായി മിക്സ് ചെയ്തെടുക്കുക.പിന്നീട് ലോ ഫ്ലെയിമിൽ ഇട്ട് അഞ്ചു മിനിറ്റ് അടച്ചു വെക്കാം. ശേഷം രണ്ട് കപ്പ് ചൂടുവെള്ളവും ഒഴിച്ച് അടച്ചുവെക്കാം. പത്തു മിനിറ്റു കഴിഞ്ഞ് രണ്ട് ടീസ്പൂൺ ഗരം മസാലയും ചേർക്കാം.ചിക്കൻ വെന്തു കഴിഞ്ഞാൽ ഫ്ലെയിം ഓഫ് ചെയ്യാം. ഇനി പിടി തയ്യാറാക്കുന്നതിനായി ഒരു കപ്പ് പച്ചരി എടുത്ത് നാലു മണിക്കൂർ കുതിർത്ത് വെച്ചതിനുശേഷം പൊടിച്ചെടുക്കുക. ഇനി അരക്കപ്പ് തേങ്ങ ചിരകിയത് ഇതിനോടൊപ്പം ഇട്ട് മിക്സ് ചെയ്യുക. തുടർന്ന് അരമണിക്കൂർ അടച്ചുവെക്കാം. ശേഷം ഇത് മഞ്ഞനിറം ആവുന്നത്

വരെ വറുത്തെടുക്കുക. ഇനി ¾ ടേബിൾ സ്പൂൺ ചെറിയ ജീരകവും,മൂന്ന് വെളുത്തുള്ളിയും അരച്ചുവെക്കുക. പിന്നീട് അരിപ്പൊടിയിലേക്ക് അല്പം ഉപ്പ് ചേർത്ത് തിളച്ചവെള്ളം ഒഴിക്കുക. ശേഷം അരച്ചുവെച്ച ജീരക അരപ്പ് ഇതിലേക്ക് ചേർക്കാം. ശേഷം നന്നായി കുഴക്കുക.ഇനി ഇത് ചെറിയ ഉരുളകളാക്കാം. ഇതിൽനിന്നും അല്പം മാവ് മാറ്റിവെച്ച് അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് ലൂസാക്കി വെക്കുക. ഇനി ഒരു വലിയ ഉരുളി എടുത്ത് അഞ്ചു കപ്പ് വെള്ളം അതിലേക്ക് ഒഴിക്കുക. ഇനി ഉരുളകൾ അതിലേക്ക് ഇട്ടു കൊടുക്കാം. പിന്നീട് ലൂസാക്കി വെച്ച മാവ് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. കട്ടിയായി വരുന്നത് വരെ ഇളക്കുക. പരമ്പരാഗത രീതിയിലുള്ള പിടി റെഡിയാണ്. ഇനി വറുത്തരച്ച ചിക്കൻ കറിയോടൊപ്പം ഇത് കഴിക്കാവുന്നതാണ്. Video Credit : Sheeba’s Recipes Traditional Pidi & Kozhi Curry Recipe

Traditional Pidi and Kozhi Curry is a beloved dish from Kerala, especially popular in Christian households during festive occasions and family gatherings. Pidi refers to small, soft rice dumplings made from ground rice flour, grated coconut, cumin, and shallots, cooked in coconut milk for a mildly spiced, creamy base. It’s paired with Kozhi Curry — a rich, flavorful chicken curry cooked with aromatic spices, onions, tomatoes, and coconut, creating a perfect blend of heat and depth. The combination of the soft, subtly spiced pidi with the robust, spicy chicken curry delivers a wholesome and satisfying culinary experience, deeply rooted in Kerala’s traditional food culture.

മുട്ട ചേർക്കാതെ ഒരു കേക്ക് തയാറാക്കിനോക്കിയാലോ ? മിക്സിയിൽ ഒറ്റ കറക്കൽ, റവ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Leave A Reply

Your email address will not be published.